അമ്മയെ പോലെ നടിയാകാൻ മകളും ആഗ്രഹിച്ചു, പക്ഷെ രാധിക സമ്മതിച്ചില്ല; കാരണം? ആരാധകർ ചോദിക്കുന്നു
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് രാധിക ശരത്കുമാർ. ശ്രദ്ധേയമായ ഒട്ടനവധി വേഷങ്ങൾ രാധികയ്ക്ക് ലഭിച്ചു. 1978ൽ കിഴക്ക് പോകും റെയ്ൽ എന്ന ചിത്രത്തിലൂടെയാണ് രാധിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ നടിയെ തേടി എത്തി. 150ൽ അധികം തമിഴ് സിനിമകളിലും നൂറോളം തെലുങ്ക് സിനിമകളിലുമാണ് രാധിക അഭിനയിച്ചത്.
തമിഴിന് പുറമെ പുറമെ ഹിന്ദി, മലയാളം, കന്നട ഭാഷകളിലെല്ലാം തിളങ്ങാൻ രാധികയ്ക്ക് സാധിച്ചു. കരിയറിൽ നിരവധി പുരസ്കാരങ്ങളും രാധിക സ്വന്തമാക്കി. സിനിമകൾക്ക് പുറമെ സീരിയലുകളിലും നിർമാണ രംഗത്തും രാധിക തിളങ്ങിയിട്ടുണ്ട്. പ്രായം അറുപത് കഴിഞ്ഞെങ്കിലും ശരീരത്തിന്റെ ചെറുപ്പവും ചുറുചുറുക്കും കാത്തുസൂക്ഷിക്കാൻ രാധികയ്ക്ക് സാധിക്കുന്നുണ്ട്. സിനിമയിലും സജീവമായി തുടരുകയാണ് നടി.

അതേസമയം കരിയർ പോലെ അത്ര വിജയകരമായിരുന്നില്ല ഒരു സമയം വരെ രാധികയുടെ ദാമ്പത്യ ജീവിതം. മൂന്ന് തവണ താരം വിവാഹിതയായിട്ടുണ്ട്. അന്തരിച്ച നടനും സംവിധായകനും എഴുത്തുകാരനുമെല്ലാമായ പ്രതാപ് പോത്തനായിരുന്നു രാധികയുടെ ആദ്യ ഭർത്താവ്. കരിയറിന്റെ പീക്കിൽ നിൽക്കക്കെ 1985ൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല. വൈകാതെ ഇരുവരും വിവാഹമോചിതരായി.
ശേഷം 1990ലാണ് രാധിക രണ്ടാമത് വിവാഹം കഴിക്കുന്നത്. വിദേശിയായ റിച്ചാർഡ് ഹാർഡിയുമായിട്ടായിരുന്നു നടിയുടെ വിവാഹം. എന്നാൽ റിച്ചാർഡിൽ നിന്നുള്ള മാനസീകമായും ശാരീരികമായും ഉപദ്രവങ്ങളെ തുടർന്ന് രാധിക ആ ബന്ധവും വേണ്ടെന്ന് വച്ചു. ഡിവോഴ്സ് വാങ്ങി തരാം തിരികെ ഇന്ത്യയിലേക്ക് പൊന്നു. ഈ ബന്ധത്തിൽ ഒരു മകളാണ് രാധികയ്ക്ക് ഉള്ളത്.
ഇതിനു ശേഷം ഏറെ നാൾ കഴിഞ്ഞാണ് ശരത്കുമാർ രാധികയുടെ ജീവിതത്തിലേക്ക് വരുന്നത്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. ഇവർക്ക് രാഹുൽ എന്നൊരു മകനുമുണ്ട്. ആദ്യഭാര്യ ഛായ ദേവിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് രാധിക ശരത്കുമാറിനെ വിവാഹം ചെയ്യുന്നത്. നടിയായ വരലക്ഷ്മി ശരത്കുമാർ, പൂജ എന്നിങ്ങനെ രണ്ടു മക്കളാണ് ആ ബന്ധത്തിൽ ശരത്കുമാറിന് ഉള്ളത്.
രാധികയുടെയും ശരത്കുമാറിന്റെയും മകളിൽ സിനിമയിൽ സജീവമായത് വരലക്ഷ്മി മാത്രമാണ്. 2012ൽ പോടാ പൊടി എന്ന സിനിമയിലൂടെ ആയിരുന്നു വരലക്ഷ്മിയുടെ സിനിമ അരങ്ങേറ്റം. അതിന് മുൻപ് ശങ്കറിന്റെ ബോയ്സിലേക്ക് വരലക്ഷ്മിയെ കാസ്റ്റ് ചെയ്തിരുന്നെങ്കിലും ശരത്കുമാർ സമ്മതിക്കാത്തതിനാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

പിന്നീട് മകളുടെ വാശിക്ക് മുന്നിൽ ശരത്കുമാർ കീഴടങ്ങുകയായിരുന്നു. രണ്ടാനമ്മ രാധികയും ഇതിനെ പിന്തുണച്ചു. അതേസമയം രാധികയുടെ മകൾ റയന്നേയും സിനിമയിൽ വരാൻ ആഗ്രഹിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ രാധിക അത് സമ്മതിച്ചില്ല. ക്രിക്കറ്ററായ അഭിമന്യു മിഥുനെ വിവാഹം ചെയ്ത റയന്നെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇപ്പോൾ. അതിനിടെ എന്തുകൊണ്ടാണ് രാധിക മകളെ സിനിമയിൽ നിന്നും മാറ്റി നിർത്തിയതെന്ന ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ.
സിനിമയിൽ നിന്നും തനിക്കുണ്ടായ തിക്താനുഭവങ്ങളാണോ രാധികയുടെ തീരുമാനത്തിന് പിന്നിൽ. മകളുടെ ഭാവി ഓർത്തുള്ള വേവലാതിയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് നിറയുന്നത്. അങ്ങനെ ആണെങ്കിൽ തന്നെ രാധിക എന്തുകൊണ്ട് വരലക്ഷ്മിയുടെ സിനിമ പ്രവേശനത്തിന് സമ്മതിച്ചുവെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. ഏതെങ്കിലും അഭിമുഖത്തിൽ രാധിക ഇതേക്കുറിച്ച് മനസുതുറക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications