വിവാഹാലോചനയുമായി ചെന്നു, അജിതിനെ ആ നടിയുടെ അമ്മ ആട്ടിയിറക്കി; വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ

തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ അജിത് കുമാർ. തല എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന അജിത്തിന് വലിയ ആരാധകവൃന്ദമാണ് ഉള്ളത്. തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായി നിൽക്കുമ്പോഴും താരജാഡകളില്ലാത്ത പെരുമാറ്റമാണ് അജിത്തിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. പൊതു പരിപാടികളിലോ പ്രൊമോഷൻ പരിപാടികളിലോ എന്തിനു ഏറെ അഭിമുഖങ്ങളിൽ പോലും പങ്കെടുക്കാത്ത അപൂർവം നടന്മാരിൽ ഒരാളാണ് അജിത്.

അജിത്തിന്റെ സിനിമകളും കഥാപാത്രങ്ങളും പ്രകടനങ്ങളുമൊക്കെ എന്നും ആരാധകർക്കിടയിൽ സംസാരവിഷയമാണ്. ഇതിനുപുറമെ നടന്റെ വ്യക്തിജീവിതവും പലപ്പോഴും ചർച്ചയാകാറുണ്ട്. പാലക്കാട്ടുകാരനായ സുബ്രഹ്മണ്യത്തിന്റെയും ബംഗാൾ സ്വദേശിനി സിന്ധിയുടെയും മകനായാണ് അജിത്തിന്റെ ജനനം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി ശാലിനിയെ ആണ് നടൻ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ മലയാളികൾക്കും പ്രിയങ്കരനാണ് അജിത്.

ajith shalini

90 കളിലാണ് ഹിറ്റ് സിനിമകളിലൂടെ അജിത് തമിഴിലെ മുൻനിര താരമായി ഉയർന്നു വരുന്നത്. ഇതേ സമയത്ത് തന്നെ ധാരാളം ഗോസിപ്പുകളും നടന്റെ പേരിൽ തലപൊക്കുകയുണ്ടായി. അതിൽ ഏറ്റവുമധികം ചർച്ചയായ ഒന്നായിരുന്നു നടി ഹീര രാജേന്ദ്രനുമായുള്ള പ്രണയം. ശാലിനിയെ പരിചയപ്പെടുന്നതിന് മുൻപ് ഏകദേശം മൂന്നു വർഷത്തോളം അജിത് ഹീരയുമായി പ്രണയത്തിലായിരുന്നു. 1996 ൽ പുറത്തിറങ്ങിയ കാതൽ കോട്ടൈ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.

ഇവരുടെ പ്രണയം വിവാഹത്തിന്റെ വക്കത്ത് വരെ എത്തിയിരുന്നെങ്കിലും ഹീരയുടെ അമ്മ എതിര് നിന്നതോടെ ഇവർ പിരിയുകയായിരുന്നു. 1999 ൽ ആയിരുന്നു ഇത്. എന്നാൽ അതിനും മുൻപ് മറ്റൊരു നായികയുടെ വീട്ടിൽ അജിത് വിവാഹാഭ്യർത്ഥനയുമായി പോയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബെയിൽവാൻ രംഗനാഥൻ. 1996ൽ പുറത്തിറങ്ങിയ വാന്മതി എന്ന ചിത്രത്തിൽ തന്റെ നായികയായി അഭിനയിച്ച സ്വാതിയെ ആണ് അജിത് വിവാഹം കഴിക്കാൻ ആഗ്രഹിച്ചത്.

വിവാഹാലോചനയുമായി ചെന്ന അജിത്തിനെ സ്വാതിയുടെ അമ്മ ശകാരിച്ച് ആട്ടിയിറക്കുകയായിരുന്നു എന്നാണ് ബെയിൽവാൻ പറയുന്നത്. 90 കളിൽ തമിഴ് സിനിമയിൽ സജീവമായിരുന്ന സ്വാതി 2009ൽ വിവാഹം കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞു. കിരൺ ആണ് സ്വാതിയുടെ ഭർത്താവ്. ഒരു മകനാണ് താരത്തിനുള്ളത്.

അതേസമയം, സ്വാതിക്ക് ശേഷമാണ് അജിത് ഹീരയുമായി പ്രണയത്തിലാകുന്നത്‌. 1999ൽ ഹീരയുമായി പിരിഞ്ഞതിന് പിന്നാലെയാണ് അമർക്കളം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ശാലിനിയും അജിത്തും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമായി വളരുകയും വിവാഹത്തിലെത്തുകയും ചെയ്തു. 2000ലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ 23 വർഷമായി തെന്നിന്ത്യൻ സിനിമയിലെ പെർഫെക്റ്റ് ദമ്പതികളായാണ് ഇവർ അറിയപ്പെടുന്നത്. അനോഷ്ക, ആദ്വിക്ക് എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്.

ajith shalini

അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ശാലിനിക്ക് ഇന്നും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ വല്ലപ്പോഴും മാത്രം ശാലിനി പങ്കുവയ്ക്കാറുള്ള ചിത്രങ്ങളൊക്കെ വലിയ രീതിയിൽ വൈറലാകാറുണ്ട്. അതേസമയം, അജിത്തും സിനിമ വിടാൻ ഒരുങ്ങുന്നതായി അടുത്തിടെ ചില റിപ്പോർട്ടുകൾ വന്നിരുന്നു.

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്നതിനായി 'എകെ മോട്ടോ റൈഡ്' എന്നൊരു കമ്പനി അജിത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അത്തരമൊരു വാർത്ത പ്രചാരിച്ചത്. എന്നാൽ അഭിനയ ജീവിതത്തോട് വിട പറയുന്നതായി അജിത് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന 'വിട മുയർച്ചി'യാണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X