മക്കൾക്ക് വേണ്ടി വീണ്ടും ഒന്നിക്കാൻ മുകേഷ് ആഗ്രഹിച്ചു?; സരിതക്ക് മനോവിഷമം ഉണ്ടാക്കിയ സംഭവം: ചെയ്യാറു ബാലു!

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. കാതോടു കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികളുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണെങ്കിലും, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും തന്റേതായ ഇടം കണ്ടെത്താനും സരിതയ്ക്ക് സാധിച്ചിരുന്നു. എന്നാൽ നടൻ മുകേഷുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും വലിയ ഇടവേളയെടുക്കുകയായിരുന്നു താരം.

ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 1988 ലാണ് സരിതയും മുകേഷും വിവാഹിതരായത്. എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായ വിവാഹമോചനമായിരുന്നു ഇവരുടേത്. ഏറെക്കാലം ഇവർക്കിടയിലെ പ്രശ്നങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ സരിതയെ കുറിച്ചും മുകേഷിനെ കുറിച്ചും തമിഴിലെ അറിയപ്പെടുന്ന സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

Saritha-Mukesh

'സരിതയുടെ ആദ്യത്തെ വിവാഹം 16-മത്തെ വയസിലാണ്. പിന്നീട് മുകേഷിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്, രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹവും നടന്നു. വിവാഹം കഴിഞ്ഞ് സരിത മുകേഷിന്റെ കൂടെ കേരളത്തിലേക്ക് പോയി. ശ്രാവൺ, തേജസ് എന്നിങ്ങിനെ രണ്ടു കുട്ടികളും ജനിച്ചു. ആ രണ്ടു കുട്ടികളെയും നോക്കി പൂർണമായും ഒരു കുടുംബിനിയായി മാറി,'

'പിന്നീട് സഹിക്കാൻ കഴിയാതെ വന്ന ഒരു ഘട്ടത്തിലാണ് അവർ മനസ് നൊന്ത് വിവാഹമോചനം ആവശ്യപ്പെടുന്നത്. അവർ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു എന്ന വാർത്ത തെന്നിന്ത്യൻ സിനിമയ്ക്ക് ഒരു അതിശയം തന്നെയായിരുന്നു. പൊതുവേദികളിലെല്ലാം ഒരുമിച്ച് എത്തിയിരുന്നവരാണ് മുകേഷും സരിതയും. അതുകൊണ്ട് തന്നെ ഇവർക്ക് എന്താണ് പറ്റിയത് എന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു,'

'മുകേഷിനോട് വിവാഹ മോചനത്തിന്റെ കാരണം ചോദിച്ചപ്പോൾ, അയാളുടെ പേഴ്‌സണലായ സിനിമ സംബന്ധിയായ വിഷയങ്ങളിൽ സരിത തലയിടുന്നു എന്നാണ്. നിങ്ങൾ ഈ നടിയുടെ കൂടെ മാത്രമേ അഭിനയിക്കാവൂ, ഇവരുടെ കൂടെ അഭിനയിക്കരുത് എന്നൊക്കെ പറയുന്നത് ഭാര്യ ആണെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു നടന്റെ മറുപടി. ഇവർ തമ്മിലുള്ള വഴക്ക് മാധ്യമങ്ങളിൽ അക്കാലത്ത് വലിയ വാർത്തയായിരുന്നു,'

'ഇതൊക്കെ കഴിഞ്ഞിട്ടാണ് മുകേഷ് ഒരു നർത്തകിയെ വിവാഹം ചെയ്യുന്നത്. ഇതിനിടയിലാണ് എറണാകുളത്തെ കോടതിയിൽ കേസിന് എത്തിയ സരിത അവിടെ ബോധം കെട്ടു വീഴുന്നത്. അന്ന് അതും ഭയങ്കര വാർത്തയായി. തെന്നിന്ത്യ മുഴുവൻ എല്ലാ പത്രങ്ങളിലും ഇതേക്കുറിച്ചുള്ള വാർത്ത വന്നു. മുകേഷ് ഉപേക്ഷിക്കുന്ന വിഷമത്തിൽ ബോധംകെട്ട് വീണു എന്ന രീതിയിലായിരുന്നു വാർത്തകൾ. അതൊക്കെ അവർക്ക് ഒരുപാട് മനോവിഷമമുണ്ടാക്കി,'

Saritha-Mukesh

'ഇനി ഇങ്ങനെ ഒരു ജീവിതം ഇവിടെ വേണോ എന്ന് ആലോചിച്ചിട്ടാണ് സരിത രണ്ടു മക്കളെയും കൂട്ടി ചെന്നൈയിലേക്ക് തിരിച്ചു പോയത്. ചെന്നൈയിൽ വന്ന സരിത മക്കളെയും കൂട്ടി പിന്നീട് ദുബായിലേക്ക് പോയി. ഇവിടെയുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് മക്കളുടെ നന്മ മാത്രം മുന്നിൽ കൊണ്ടായിരുന്നു ദുബായിലേക്ക് പോയത്. ദുബായിൽ എത്തിയ സരിത സിനിമാ ലോകം തന്നെ മറന്നു. ഒരു മോനെ പഠിപ്പിച്ചു ഡോക്ടറാക്കി. അടുത്ത മോനെ ന്യൂസിലാൻഡിൽ വിട്ട് പഠിപ്പിച്ചു,'

'അതിനിടെ ഡോക്ടറായ ശ്രാവണിന് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം വന്നു. മലയാളത്തിൽ കല്യാണം എന്നൊരു സിനിമയിൽ അഭിനയിച്ചു. ആ സമയത്ത് മുകേഷ് അവിടെ പോയി. സരിതയും മക്കളുമായി നിന്ന് ഫോട്ടോയൊക്കെ എടുത്തിരുന്നു. അതിനുശേഷം മക്കൾക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് സരിതയോട് മുകേഷ് വീണ്ടും ചോദിച്ചതായും വാർത്തയുണ്ട്. പക്ഷെ അതൊന്നും ശരിയായില്ല,' എന്നാണ് ചെയ്യാർ ബാലു പറയുന്നത്.

അതേ സമയം , അടുത്തിടെ ശിവകാർത്തികേയൻ മാവീരൻ എന്ന സിനിമയിലൂടെ സരിത വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് കയ്യടി നേടുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: saritha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X