അജിത്തിനെ സംവിധായകൻ ഹോട്ടൽ മുറിയിൽ വെച്ച് മർദ്ദിച്ചു! 20 ദിവസം ആരോടും മിണ്ടാതെ നടൻ; ചെയ്യാറു ബാലു പറഞ്ഞത്

തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറാണ് അജിത്ത്. തല എന്ന വിളിപ്പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന അജിത്തിനുള്ള ആരാധക വൃന്ദം പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. ഒരുകാലത്ത് രജനീകാന്തിനെ തമിഴ് ആരാധകർ എങ്ങനെ ആഘോഷമാക്കിയിരുന്നോ അതുപോലെയാണ് അജിത്തിനെ ഇന്ന് ആഘോഷിക്കുന്നത്. നടന്റെ ഓരോ സിനിമ റിലീസുകളും തമിഴ്നാട്ടിൽ വലിയ ഉത്സവം പോലെയാണ് ആരാധകർ കൊണ്ടാടാറുള്ളത്.

തൊണ്ണൂറുകളുടെ അവസാനമാണ് അജിത്തിന് കരിയറിൽ ഹിറ്റുകൾ ലഭിച്ചു തുടങ്ങുന്നത്. തമിഴിലെ പ്രഗൽഭരായ മിക്ക സംവിധായകർക്കൊപ്പവും അജിത് സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ സംവിധായകൻ ബാലയുടെ ഒരു സിനിമയിലും അജിത് അഭിനയിച്ചിട്ടില്ല. ഇതിന്റെ കാരണം സിനിമാ നിരൂപകനായ ചെയ്യാറൂ ബാലു ഒരിക്കൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

Ajith

തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ബാല. ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച അദ്ദേഹം തമിഴിലെ പല മുൻനിര താരങ്ങളുടെയും കരിയറിൽ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. വിക്രം, സൂര്യ, ആര്യ എന്നിവർക്കെല്ലാം കരിയറിൽ ഉയർച്ചയുണ്ടാകുന്നത് ബാലയുടെ സിനിമകളിലൂടെയാണ്. സേതുവിലൂടെ വിക്രത്തെയും നന്ദയിലൂടെ സൂര്യയെയും ഞാൻ കടവുളിലൂടെയും ആര്യയെയും പ്രശസ്തിയിലേക്ക് ഉയർത്തിയതിന് ക്രെഡിറ്റ് ബാലയ്ക്കാണ്.

സംവിധായകൻ ബാലയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു നാൻ കടവുൾ. ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് അജിത്തിനെയാണ്. ചിത്രത്തിനായി അജിത് തയ്യാറെടുപ്പുകൾ ആരംഭിച്ചെങ്കിലും പിന്നീട് ബാലയുമായി ഉണ്ടായ ചില തർക്കങ്ങൾ തുടർന്ന് സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഹോട്ടൽ മുറിയിലുണ്ടായ ഒരു വഴക്കിനിടെ വഴക്കിൽ സംവിധായകൻ ബാല അജിത്തിനെ മർദിച്ചുവെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദത്തിനും കാരണമായി.

ഇതേക്കുറിച്ച് ചെയ്യാരു ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 'ഞാൻ കടവുൾ കമ്മിറ്റ് ചെയ്തതിന് പിന്നാലെ സിനിമയ്ക്ക് വേണ്ടി മുടി നീട്ടി വളർത്താൻ ബാല അജിത്തിനോട് ആവശ്യപ്പെട്ടു. തന്നോട് ചോദിക്കാതെ മുടി വെട്ടരുതെന്നും ഉത്തരവിട്ടു. അങ്ങനെ അജിത് ചിത്രത്തിനായി മുടിയും വളർത്തി കാത്തിരുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങാൻ വൈകി. ഒരിക്കൽ ഒരു സ്റ്റാർ ഹോട്ടലിൽ സിനിമയുടെ ചർച്ച നടക്കുന്നുണ്ടെന്നറിഞ്ഞ അജിത്ത് എപ്പോൾ തുടങ്ങും എന്ന് ചോദിക്കാൻ അവിടെയെത്തി',

'സംവിധായകൻ ബാലയും അദ്ദേഹവുമായി അടുപ്പമുള്ള ചിലരും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചക്കിടെ കഥ പറഞ്ഞില്ലെങ്കിലും വൺ ലൈൻ എങ്കിലും പറയണമെന്ന് അജിത് ആവശ്യപ്പെട്ടു. എന്നാൽ ബാല പരിഹാസത്തോടെയാണ് കഥ പറഞ്ഞത്. ആ പറഞ്ഞ രീതി അജിത്തിന് ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് അജിത്തിന്റെ മുടി ബാല ശ്രദ്ധിക്കുന്നത്. ആരാണ് മുടി വെട്ടിയതെന്ന് ചോദിച്ചു. ചർച്ച ഇങ്ങനെയാണ് നടക്കുന്നതെങ്കിൽ സിനിമ നടക്കില്ലെന്ന് പറഞ്ഞ് അജിത് അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി',

Ajith

'എന്നാൽ ബാല അജിത്തിന്റെ കൈ പിടിച്ച് അവിടെ ഇരുത്തുകയും വാക്കേറ്റം നടത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള തർക്കം അവസാനിച്ചപ്പോൾ ബാലയുടെ കൂടെയുണ്ടായിരുന്ന ഒരാൾ അജിത്തിന്റെ പുറകിൽ ഇടിച്ചു. നീയെത്ര വലിയ ഹീറോ ആണോ എന്ന് ചോദിച്ച് ആ മനുഷ്യൻ ഇടിച്ചപ്പോൾ അജിത്ത് ഞെട്ടി. അവിടെ നിന്ന് പോന്ന അജിത് 20 ദിവസത്തോളം ആരോടും മിണ്ടിയില്ല. വലിയ അപമാനമായി തോന്നിയ അജിത്ത് കടുത്ത വിഷമത്തിലായിരുന്നു',

'എന്നാൽ മാധ്യമങ്ങളോട് ഇത് വലിയ വാർത്തയാക്കരുതെന്നും അങ്ങനെ വാർത്തയായാൽ ബാലയെ പോലെ ഒരു സംവിധായകന്റെ കരിയർ പാഴായി പോകുമെന്നാണ് അജിത് പറഞ്ഞത്', ചെയ്യാറു ബാലു പറഞ്ഞു. അതേസമയം തുനിവാണ് അജിത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യരാണ് സിനിമയിൽ നായികയായത്.

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X