ധർമേന്ദ്രയുടെ രണ്ടാം ഭാര്യയാകാൻ മതം മാറ്റം, ഇന്ന് വേർപിരിഞ്ഞ് താമസം: ഹേമ മാലിനിയുടെ ജീവിതം

ഹിന്ദി സിനിമയ്ക്ക് എക്കാലത്തും പ്രിയപ്പെട്ട താര ജോഡികളിൽ ഒന്നാണ് ധർമേന്ദ്രയും, ഹേമ മാലിനിയും. 1970ൽ പുറത്തിറങ്ങിയ 'തൂ ഹസീൻ മേം ജവാൻ' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട്, സീത ഔർ ഗീത, റസിയ സുൽത്താൻ, ഷോലെ, ഷറാഫത്, തുടങ്ങി ഇരുപത്തിയെട്ടു ചിത്രങ്ങളിൽ ഇരുവരും നായികാനായകന്മാരായി. അധികം വൈകാതെ, വിവാഹിതനും നാല് മക്കളുടെ അച്ഛനുമായ ധർമേന്ദ്ര ഹേമ മാലിനിയുമായി പ്രണയത്തിലാവുകയും ചെയ്തു.

ധർമേന്ദ്രയ്ക്കായി മതം മാറിയ ഹേമ മാലിനി

ഹേമ മാലിനിയുമായി പ്രണയത്തിലായപ്പോഴും, ഭാര്യ പ്രകാശ് കൗറിനെ ഉപേക്ഷിക്കാൻ ധർമേന്ദ്ര തയ്യാറാവാതിരിക്കുകയും, വിവാഹിതനായ ഒരാളോടൊപ്പം മകളെ പറഞ്ഞയക്കാൻ നടിയുയുടെ മാതാപിതാക്കൾ വിസമ്മതിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. പിന്നീട് വീണ്ടും ഒന്നിച്ചപ്പോൾ, നിയമപ്രകാരം വിവാഹിതരാകാൻ വേണ്ടി ഇരുവരും ഇസ്ലാമിലേക്ക് മതം മാറി. പക്ഷെ ഇന്ന്, ധർമേന്ദ്രയും ഹേമയും വേർപിരിഞ്ഞാണ് താമസം.

Dharmendra and Hema Malini
Photo Credit: Filmibeat / Hema Malini, Instagram

കരിഷ്മയുടെ മാനത്തിന് വരെ വിലപറഞ്ഞു; നടി സഞ്ജയ് കപൂറുമായി വേർപിരിഞ്ഞത് എന്തിന്?

തന്റെ ആദ്യ ഭാര്യയായ പ്രകാശ് കൗറിനെ വിവാഹം ചെയ്യുമ്പോൾ ധർമേന്ദ്ര സിനിമയിൽ എത്തിയിരുന്നില്ല. തന്റെ വളർച്ചയ്‌ക്കൊപ്പം നിന്ന ആദ്യ ഭാര്യയെയും കുടുംബത്തെയും ഹേമ മാലിനിയുമായി പ്രണയത്തിലായപ്പോൾ ഉപേക്ഷിക്കാൻ നടൻ തയ്യാറായതുമില്ല. ഇത് താൽക്കാലികമായെങ്കിലും ഇരുവരും തമ്മിൽ പിരിയാൻ കാരണമായി. ഇതിൽ ആശ്വസിച്ച് ഹേമയെ വേറെ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ മുൻകൈയെടുത്തപ്പോഴാണ് പ്രകാശ് കൗറിനെ പിരിയാതെ തന്നെ ഹേമയെ വിവാഹം ചെയ്യാൻ നടൻ ഒരു ഉപായം കണ്ടെത്തിയത്.

ഒരു മുസ്ലീം പുരുഷന് നാല് ഭാര്യമാർ വരെ ആകാമെന്ന് വ്യക്തിനിയമം കണക്കിലെടുത്ത്, മുൻകാല താരങ്ങൾ ഒരു പരിഹാരവുമായി എത്തി. അങ്ങനെ, 1979 ൽ ഇരുവരും ഇസ്ലാം മതം സ്വീകരിച്ചു, ധർമ്മേന്ദ്ര തന്റെ പേര് ദിലാവർ ഖാൻ കേവൽ എന്നും ഹേമ തന്റെ പേര് ഐഷ ബി ആർ ചക്രവർത്തി എന്നും മാറ്റി. ഒടുവിൽ, 1980ൽ ദമ്പതികൾ ദിലാവർ, ഐഷ എന്നീ പേരുകളിൽ ഇരുവരും വിവാഹിതരായി. അധികം വൈകാതെ ഇരുവർക്കും ഇഷ ഡിയോൾ, അഹാന ഡിയോൾ എന്ന രണ്ടു പെൺമക്കളും ഉണ്ടായി.

Dharmendra and Hema Malini
Photo Credit: Filmibeat / Hema Malini, Instagram

ധർമ്മേന്ദ്രയും ഹേമ മാലിനിയും തങ്ങളുടെ മതപരിവർത്തനത്തെക്കുറിച്ച് ഒരിക്കലും പരസ്യമായി ചർച്ച ചെയ്തിട്ടില്ല. പക്ഷെ, മുതിർന്ന നടൻ പിന്നീട് ഭാരതീയ ജനതാ പാർട്ടിക്കുവേണ്ടി ബിക്കാനീറിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആ രഹസ്യം ഔദ്യോഗികമായി വെളിപ്പെട്ടു. ഡിയോൾ ധർമ്മേന്ദ്ര കേവൽ കൃഷ്ണൻ എന്ന പേരിലാണ് ഷോലെ നടൻ നാമനിർദ്ദേശ പത്രിക പൂരിപ്പിച്ചത്. കൂടാതെ പങ്കാളിയുടെ പേരെഴുതേണ്ട കോളത്തിൽ തന്റെ ആദ്യ ഭാര്യയായ പ്രകാശ് കൗറിന്റെ പേര് മാത്രമാണ് ധർമേന്ദ്ര എഴുതിയത്.

ഹേമ മാലിനിയും ധർമേന്ദ്രയും വേർപിരിഞ്ഞത് എന്തിന്?

ധർമേന്ദ്രയ്ക്ക് പ്രായമായതോടെ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള അച്ഛൻ തങ്ങളുടെയൊപ്പം താമസിക്കണമെന്ന് മക്കളും നടന്മാരുമായ സണ്ണി ഡിയോളും ബോബി ഡിയോളും ചേർന്ന് തീരുമാനമെടുത്തു എന്നാണ് വിവരം. ഇതേ തുടർന്ന്, ധർമേന്ദ്ര ആദ്യ ഭാര്യ പ്രകാശ് കൗറിനും, കുടുംബത്തിനൊപ്പം സ്ഥിരതാമസമാക്കുകയും ചെയ്തു. എന്നാലും, വിവാഹ വാർഷികവും, പിറന്നാളുകളും പോലെയുള്ള വിശേഷാവസരങ്ങളിൽ ഹേമ മാലിനിയെയും, മക്കളെയും കാണാൻ മുതിർന്ന നടൻ എത്താറുണ്ട്.

എന്നാൽ, വേർപിരിഞ്ഞു താമസിക്കുന്നതിൽ തനിക്ക് ദുഖമോ പരിഭവമോ ഇല്ലെന്നാണ് മാധ്യമങ്ങളോട് ഹേമ മാലിനി പറഞ്ഞത്. "ആരും ഇങ്ങനെ ആകാൻ ആഗ്രഹിക്കുന്നില്ല, സ്വാഭാവികമായി സംഭവിക്കുന്നത് നിങ്ങൾ അംഗീകരിക്കണം. ആർക്കും ഇങ്ങനെ ജീവിതം നയിക്കണമെന്ന് തോന്നില്ല. ഇല്ല! എല്ലാ സ്ത്രീകളും ഒരു സാധാരണ കുടുംബം പോലെ ഒരു ഭർത്താവും കുട്ടികളും ഉണ്ടാകാൻ ആഗ്രഹിക്കുന്നു. പക്ഷേ എവിടെയോ, അത് വഴിതെറ്റിപ്പോയി," നടി പറഞ്ഞു.

More from Filmibeat

Read more about: dharmendra hema malini isha deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X