വിവാഹത്തിന്റെ വക്കോളം എത്തിയ രേഖ-ഇമ്രാന്‍ ഖാന്‍ പ്രണയം; ജോത്സ്യനെ കണ്ട രേഖയുടെ അമ്മ!
ബോളിവുഡും ക്രിക്കറ്റും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ക്രിക്കറ്റ്താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നതാണ്. ഇങ്ങനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത താര ദമ്പതിമാരുടെ പട്ടികയിലേക്ക് എത്തേണ്ടിയിരുന്നവരായിരുന്നു രേഖയും ഇമ്രാന്‍ ഖാനും എന്നാണ് അക്കാലത്തെ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവാഹത്തിന്റെ വക്കോളം എത്തിയതായിരുന്നു രേഖ-ഇമ്രാന്‍ പ്രണയമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ടൊരു പഴയ വാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയതോടെയാണ് ഈ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭി്ച്ചിരിക്കുന്നത്. ഇന്ന് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്റെ പ്രധാന മന്ത്രിയാണ്. രേഖ ബോളിവുഡിലെ ഇതിഹാസ താരവുമാണ്.

ഇമ്രാന്‍ ഖാന്‍ പാക് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു സംഭവം. മുമ്പും പല സ്ത്രീകളുമായി ഇമ്രാന്‍ ഖാന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ രേഖയുമായുള്ള ബന്ധത്തിന് രേഖയുടെ അമ്മ പോലും അംഗീകാരം നല്‍കിയിരുന്നുവെന്നും വിവാഹത്തിന് വേണ്ടി ഒരു ജോത്സ്യനെ അവര്‍ കണ്ടിരുന്നുവെന്നുമാണ് അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സാരിയണിഞ്ഞ് കുസൃതി കാട്ടി പ്രിയങ്ക; പുത്തന്‍ ചിത്രങ്ങളിതാ
Recommended Video
ഇമ്രാന്‍ ഇന്ത്യയില്‍ വന്ന സമയത്ത് രേഖയോടൊപ്പം സമയം ചെലവിട്ടിരുന്നുവെന്നും ഇരുവരേയും ഒരുമിച്ച് ബീച്ചിലും നൈറ്റ് ക്ലബ്ബുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. ഇരുവരും പിരിഞ്ഞു. അതേസമയം രേഖയുടെ സൗഹൃദം താന്‍ ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ ഒരു നടിയ വിവാഹം കഴിക്കുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും ഇമ്രാന്‍ പറഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications