ഷൂട്ടിംഗിനിടെ അനാവശ്യ തൊടലും പിടിക്കലും; അബ്ബാസിന്റെ കരണം പുകച്ച് ഐശ്വര്യ; നാണംകെട്ട് നടന്‍

ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. 1994 ല്‍ ലോക സുന്ദരിപ്പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തുടക്കം തമിഴ് സിനിമയിലൂടെയായിരുന്നു. 1997 ല്‍ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നാലെ ബോളിവുഡിലെത്തി. പിന്നീട് ഐശ്വര്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യന്‍ സിനിമയില്‍ ഐശ്വര്യയുടെ സ്ഥാനം സമാനതകളില്ലാത്തതാണ്.

ബോളിവുഡിലെ താരറാണിയായിരിക്കുമ്പോഴും തമിഴില്‍ ശങ്കറിന്റെ ജീന്‍സ്, രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, തുടങ്ങിയ സിനിമകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ഈ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ബോളിവുഡില്‍ തിരക്കായതോടെയാണ് ഐശ്വര്യ തമിഴ് വിടുന്നത്. എന്നാല്‍ പിന്നീട് 2010 ല്‍ രാവണന്‍, എന്തിരന്‍ തുടങ്ങിയ സിനിമകളിലൂടെ തിരിച്ചെത്തുകയും ചെയ്തു.

Aishwarya Rai

വര്‍ഷങ്ങളോളം തമിഴില്‍ നിന്നും വിട്ടു നിന്ന ഐശ്വര്യ ഈയ്യടുത്ത് തിരികെ വന്നു. പൊന്നിയിന്‍ സെല്‍വനിലൂടെയായിരുന്നു ഐശ്വര്യ തിരികെ വന്നത് ഏകദേശം 12 വര്‍ഷത്തിന് ശേഷമുള്ള ഐശ്വര്യയുടെ മടങ്ങി വരവ് കയ്യടി നേടിക്കൊണ്ടായിരുന്നു. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ വ്യക്തിത്വത്തിലൂടേയും ഐശ്വര്യ ആരാധകരെ നേടിയിട്ടുണ്ട്. പൊതുവെ വിവാദങ്ങളിലൊന്നും അധികം ചെന്നുപെടാത്ത താരമാണ് ഐശ്വര്യ റായ്.

എന്നാല്‍ ഒരിക്കല്‍ ഒരു പ്രമുഖ തമിഴ് നടനെ ഐശ്വര്യ കരണത്തടിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു പാര്‍ട്ടിയില്‍ വച്ച് നടന്‍ മോശമായി സ്പര്‍ശിച്ചപ്പോള്‍ ഐശ്വര്യ നടന്റെ കരണത്തടിച്ചു എന്നായിരുന്നു ഗോസിപ്പ് കോളങ്ങള്‍ എഴുതിയത്. പക്ഷെ ആ നടന്‍ ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത് ഈ നടന്‍ അബ്ബാസ് ആണെന്നാണ്. കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സിനിമയിലെ ഒരു ഗാനരംഗത്തിനിടെ അബ്ബാസ് ഐശ്വര്യയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ഗോസിപ്പുകള്‍. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ അബ്ബാസ് ഐശ്വര്യയെ അനാവശ്യമായി സ്പര്‍ശിക്കുകയും മറ്റും ചെയ്തു. ആദ്യം അതെല്ലാം ഐശ്വര്യ ക്ഷമിച്ചു വിട്ടു. എന്നാല്‍ ചില സമയങ്ങളില്‍ അബ്ബാസ് അതിരുകടന്നു. അതോടെ ക്ഷുഭിതയായ ഐശ്വര്യ അബ്ബാസിന്റെ കരണത്തടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

Aishwarya Rai

ഇതോടെ നാണം കെട്ട നടന്‍ ദേഷ്യത്തോടെ കാരവാനില്‍ കയറി ഇരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് സംവിധായകന്‍ ഇടപെട്ട് അബ്ബാസിനെ കൊണ്ട് ഐശ്വര്യയോട് മാപ്പ് പറയിപ്പിച്ചു. അതിനു ശേഷമാണ് സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് എന്നും ഗോസിപ്പുകളുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തമല്ല. ഐശ്വര്യയും ഇങ്ങനൊരു സംഭവത്തെ കുറിച്ച് മുന്‍പ് സംസാരിച്ചിട്ടില്ല.

അതേസമയം, കണ്ടുകൊണ്ടേനില്‍ ഐശ്വര്യയ്ക്ക് അബ്ബാസുമായി ചില റൊമാന്റിക് രംഗങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് അബ്ബാസിന്റെ പേര് ചര്‍ച്ചയാകാന്‍ കാരണം എന്നാണ് മറ്റ് ചിലര്‍ വിലയിരുത്തുന്നത്. മമ്മൂട്ടി, തബു, അജിത്ത്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X