മണി രത്നം ചിത്രം ഉപേക്ഷിച്ച സമാന്ത; അബദ്ധമെന്ന് കരുതിയ തീരുമാനം അനുഗ്രഹമായപ്പോൾ

സമാന്ത റൂത്ത് പ്രഭു സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളാണ്. ചെറിയ വേഷങ്ങളിൽ സിനിമ ജീവിതം തുടങ്ങിയ നടി, അധികം വൈകാതെ തമിഴ്, തെലുങ്ക് സിനിമകളിലെ ഏറ്റവും തിരക്കുള്ള നായികയായി മാറി. എന്നാൽ, സമാന്തയുടെ സിനിമ രംഗത്തെ യാത്ര എല്ലാക്കാലത്തും അത്ര സുഗമമായിരുന്നില്ല. കരിയറിന്റെ ആദ്യകാലത്ത്, ആഗ്രഹിച്ചത് പോലെ മണി രത്‌നം ചിത്രത്തിൽ നായികയാവാൻ അവസരം കിട്ടിയിട്ടും, ഷൂട്ടിങ് തുടങ്ങിയതിന് ശേഷം ആ പ്രോജെക്ടിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു സമാന്തയ്ക്ക്.

മണി രത്നം സംവിധാനം ചെയ്ത കടൽ സമാന്തയ്ക്ക് നഷ്ടമായപ്പോൾ

പ്രശസ്ത സംവിധായകൻ മണി രത്‌നം സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ കടൽ എന്ന ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചത് സമാന്ത റൂത്ത് പ്രഭുവിനെയായിരുന്നു. അന്ന് തുടക്കക്കാരിയായിരുന്ന നടിക്ക് അക്കാലത്ത് ലഭിച്ച ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരുന്നു കടൽ. പ്രശസ്ത നടൻ കാർത്തിക്ക് മുത്തുരാമന്റെ മകനും നടനുമായ ഗൗതം കാർത്തിക്കിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു അത്.

Mani Ratnam and Samantha
Photo Credit: RKFI, Samantha / Instagram

2012 തുടക്കത്തിൽ ഷൂട്ടിങ് തുടങ്ങിയ മണി രത്നം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ തന്നെ സമാന്ത ജോയിൻ ചെയ്തിരുന്നു. പക്ഷെ, അധികം വൈകാതെ അറിയാൻ കഴിഞ്ഞത് പ്രശസ്ത നടി ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ്. തന്റെ സ്വപ്ന പ്രോജെക്ടിൽ അഭിനയിക്കാൻ അവസരം കിട്ടിയിട്ടും സമാന്ത പിന്മാറിയതിന് പിന്നിൽ എന്താണ് കാരണമെന്ന് നടിയോ, സംവിധായകൻ മണി രത്നമോ ഒരിക്കലും തുറന്നു പറഞ്ഞില്ല. എങ്കിലും ഡേറ്റ് പ്രശ്നങ്ങൾ കാരണമാണ് സമാന്ത പിന്മാറിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പക്ഷെ പിന്നീട് അറിയാൻ കഴിഞ്ഞത്, സമാന്ത റൂത്ത് പ്രഭു കടലിൽ നിന്ന് പിന്മാറിയത് ആരോഗ്യ പ്രശ്നങ്ങൾ കാരണമാണെന്നാണ്. ആദ്യത്തെ റിപോർട്ടുകൾ അനുസരിച്ച്, ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് കഴിഞ്ഞയുടൻ നടി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിയെന്നും, തിരികെയെത്തിയപ്പോൾ സാമന്തയുടെ മുഖ ഛായ തന്നേ മാറിയത് കണ്ട് ദേഷ്യപ്പെട്ട സംവിധായകൻ മണി രത്നം, നടിയെ ചിത്രത്തിൽ നിന്ന് പുറത്താക്കിയെന്നുമാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ പിന്നീട്, ഈ റിപ്പോർട്ടുകളിൽ സത്യമില്ലെന്നും, സമാന്ത പി.എൽ.ഇ. എന്ന ചർമ്മരോഗം പിടിപ്പെട്ടതിനെ തുടർന്ന് ചികിത്സക്കായി കടലിൽ നിന്ന് പിന്മാറിയെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

Kadal poster  Samantha
Photo Credit: IMDb / Samantha, Instagram

ഞാനൊരു പരാജയമാണെന്ന് പലരും കരുതുന്നു; സിനിമയിൽ നിന്നുള്ള ഇടവേളയെക്കുറിച്ച് കുറിച്ച് സമാന്ത പറഞ്ഞത്

അബദ്ധമെന്ന് കരുതിയ തീരുമാനം അനുഗ്രഹമായപ്പോൾ

പക്ഷെ, കടൽ എന്ന ചിത്രത്തിൽ നിന്ന് സമാന്ത പിന്മാറിയത് നടിയുടെ കരിയറിലെ ഏറ്റവും വലിയ അബദ്ധമാണെന്ന് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ തന്നെ, പിന്നീട് അത് മാറ്റി പറഞ്ഞു. 2013ൽ തീയറ്ററുകളിൽ എത്തിയ മണി രത്നം ചിത്രം കടുത്ത വിമർശനങ്ങൾ നേരിടുകയും, സീനിയർ സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. ഇന്നും, മണി രത്നം ആരാധകർ ഏറ്റവും നിരാശരായ ചിത്രങ്ങളിൽ ഒന്ന് കടൽ തന്നെയാണ്. സമാന്തയാവട്ടെ, ചികിത്സ കഴിഞ്ഞ് എത്തിയപ്പോൾ ഏറ്റെടുത്തതെല്ലാം വലിയ ഹിറ്റായ ചിത്രങ്ങളും.

സമാന്ത റൂത്ത് പ്രഭു പിന്മാറിയതോടെ, കടൽ ആദ്യം മുതൽ റീഷൂട്ട് ചെയ്യാൻ മണി രത്നവും ടീമും നിർബന്ധിതരായിരുന്നു. പുതിയ നായികയ്ക്കായുള്ള സംവിധായകന്റെ തിരച്ചിൽ ചെന്നെത്തിയത്, പ്രശസ്ത നടി രാധയുടെ ഇളയ മകളായ തുളസി നായരിലേക്കാണ്. പക്ഷെ കടൽ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞതോടെ, നായകനായ ഗൗതം കാർത്തിക്കിനും തുളസിക്കും കരിയറിൽ കാര്യമായ പുരോഗതി ഇല്ലാതെയായി. അധികം വൈകാതെ നായിക സിനിമാരംഗത്തോട് വിട പറയുകയും ചെയ്തു.

More from Filmibeat

Read more about: samantha mani ratnam kadal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X