പ്രിയങ്കയുടെ ഭർത്താവ് നിക്ക് ജോനാസ് ഗേ ആയിരുന്നോ?, മുൻ കാമുകി സെലീന ഗോമസ് പറഞ്ഞത്

ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ. മോഡലിങ്ങിലൂടെ സിനിമയിലെത്തി പിന്നീട് ബോളിവുഡിലേക്കും അവിടെ നിന്ന് ഇപ്പോൾ ഹോളിവുഡിലും എത്തി നിൽക്കുന്ന നടിയാണ് പ്രിയങ്ക. 2000 ല്‍ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോളിവുഡിൽ എത്തിയ താരം അതിവേഗം തന്റേതായ ഒരിടം അവിടെ ഉറപ്പിക്കുകയായിരുന്നു.

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ പ്രിയങ്ക കൈവരിച്ച നേട്ടങ്ങൾ എല്ലാ സിനിമാ പ്രേമികളെയും വിസ്മയിപ്പിക്കുന്നതാണ്. കരിയറില്‍ പല വെല്ലുവിളികളു നേരിട്ടും അവയെ മറികടന്നുമാണ് നമ്മൾ ഇന്ന് കാണുന്ന താരപ്രൗഢിയിലേക്ക് പ്രിയങ്ക ചോപ്ര എന്ന സൂപ്പര്‍ നായിക എത്തിയത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ക്ക് പ്രചോദനമാണ് പ്രിയങ്ക ചോപ്ര.

Priyanka Chopra

2018 ൽ പോപ് ​ഗായകൻ നിക്ക് ജോനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ഇന്ന് വാടക ​ഗർഭ ധാരണത്തിലൂടെ സ്വീകരിച്ച കുഞ്ഞുമായി സന്തോഷത്തോടെ കഴിയുകയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇവരുടെ പ്രണയവും വിവാഹവും എല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇവർ തമ്മിലെ പ്രായ വ്യത്യാസമാണ് പലപ്പോഴും ചർച്ച ആയത്. പല കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വന്നിട്ടും അതൊന്നും കൂസാതെ മുന്നോട്ട് പോവുകയാണ് ഈ താരദമ്പതികൾ.

അതിനിടെ, ഒരു അഭിമുഖത്തിൽ നിക്കിന്റെ മുൻ കാമുകി സെലീന ഗോമസിനോട് ഒരു അവതാരകൻ ചോദിച്ച ചോദ്യവും അതിന് സെലീന നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്. നിക്ക് ജോനാസ് എത്രത്തോളം ഗേ ആണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യം കേട്ട ആശ്ചര്യപ്പെട്ട സലീന, ഒട്ടും ഗേ അല്ലെന്നും ഞങ്ങൾ ഡേറ്റിങിൽ ആയിരുന്നെന്നും മറുപടി നൽകി.

നിക്കും സെലീനയും ഏകദേശം ഒരു വർഷത്തോളമാണ് ഡേറ്റ് ചെയ്തത്, അവർ ആ ബന്ധത്തെ അത്ര ഗൗരവമായി കണ്ടിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. 2008-ൽ ആരംഭിച്ച അവരുടെ ബന്ധം 2009 വരെ മാത്രമാണ് ഉണ്ടായിരുന്നത്. നിക്കിന്റെയും സെലീനയുടെയും വേർപിരിയലിന് ശേഷമാണ് നിക്ക് പ്രിയങ്ക ചോപ്രയുമായി പ്രണയത്തിലാവുന്നതും ഒരു വർഷത്തിനുള്ളിൽ വിവാഹം കഴിക്കുന്നതും.

നിക്കിന്റെയും പ്രിയങ്ക ചോപ്രയുടെയും ബന്ധം രണ്ടു കൂട്ടരുടെയും ആരാധകരെ ഞെട്ടിച്ച സംഭവം ആയിരുന്നു. ജോധ്പൂരിൽ ക്രിസ്ത്യൻ-ഹിന്ദു ആചാര പ്രകാരം വളരെ ആഘോഷമായിട്ടാണ് ഇവരുടെ വിവാഹം നടന്നത്. ബോളിവുഡിൽ നിന്നടക്കം നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X