സിദ്ധാർഥ്-മേഘ്‌ന വിവാഹ ബന്ധം തകർത്തത് ആ നടി? നടന്റെ ദാമ്പത്യ ജീവിതത്തിന് സംഭവിച്ചത്!

തമിഴകത്ത് ചോക്ലേറ്റ് ബോയ് എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള നടനാണ് സിദ്ധാർഥ്. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലുമെല്ലാം നിറസാന്നിധ്യമാണ് താരം. മലയാളത്തിലും സിദ്ധാർഥ് അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ ശങ്കറിന്റെ ബോയ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ സിദ്ധാർഥ് വളരെ പെട്ടെന്നാണ് തിരക്കുള്ള പാൻ ഇന്ത്യൻ താരമായി മാറിയത്. അഭിനേതാവ് എന്നതിന് പുറമെ തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗായകൻ എന്നീ മേഖലകളിലും സിദ്ധാർഥ് കഴിവ് തെളിയിച്ചു കഴിഞ്ഞു.

എല്ലാത്തരം കഥാപാത്രങ്ങളെയും എളുപ്പത്തിൽ ഉൾകൊള്ളാൻ കഴിയുന്ന നടനാണ് സിദ്ധാർഥ്. ഓണ്‍ സ്‌ക്രീനില്‍ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് സിദ്ധാർഥ് അവതരിപ്പിച്ചിട്ടുള്ളത്. ഓഫ് സ്‌ക്രീനില്‍ ശക്തമായ നിലപാടുകളിലൂടെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തനാകാനും സിദ്ധാർത്ഥിന് കഴിഞ്ഞു. ഇതോടൊപ്പം തന്റെ സിദ്ധാർത്ഥിന്റെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. നടന്റെ വിവാഹമോചനവും പ്രമുഖ നടിമാരുമായുള്ള പ്രണയബന്ധങ്ങളുമൊക്കെയാണ് ചർച്ചയായത്.

siddharth

2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനാകുന്നത്. ഡൽഹിയിൽ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ ആണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ടു വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി. ഇതിനു പിന്നാലെയാണ് സോഹ അലി ഖാൻ, ശ്രുതി ഹാസൻ, സാമന്ത തുടങ്ങിയ നടിമാരുമായി സിദ്ധാർഥ് പ്രണയത്തിലാകുന്നത്‌.

സിദ്ധാർത്ഥും ഭാര്യ മേഘ്‌നയും വേർപിരിഞ്ഞ് താമസിക്കുന്ന സമയത്താണ് നടൻ സോഹ അലി ഖാനുമായി പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തുവരുന്നത്. സിദ്ധാർത്ഥിന്റെ ആദ്യ ബോളിവുഡ് ചിത്രമായ രംഗ് ദേ ബസന്തിയിലെ നായികയായിരുന്നു സോഹ അലി ഖാൻ. സിദ്ധാർഥ് സോഹയുമായി പ്രണയത്തിലായതാണ് മേഘ്‌നയുമായുള്ള വേർപിരിയലിന് കാരണമെന്ന് അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നടൻ ഇതുവരെ വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം സോഹയുമായുള്ള ബന്ധം അധികം നാൾ മുന്നോട്ട് പോയില്ല. ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും സിദ്ധാർഥ് സോഹയുടെ വീട്ടിൽ നിന്നിറങ്ങി പോവുകയും ചെയ്തതോടെ ഇവരുടെ ബന്ധം തകർന്നു. സിദ്ധാർത്ഥ് തനിക്ക് വേണ്ടത്ര സമയവും ശ്രദ്ധയും നൽകുന്നില്ലെന്ന് സോഹയ്ക്ക് തോന്നി. അവരുടെ ബന്ധം പരസ്യപ്പെടുത്താൻ സിദ്ധാർഥ് വിസമ്മതിച്ചു. ഇതൊക്കെയാണ് അവർ വേർപിരിയലിന് കാരണമായി അന്ന് റിപ്പോർട്ട് ചെയ്തത്.

സോഹയുമായി പിരിഞ്ഞ ശേഷം കുറച്ചു നാളുകൾ കഴിഞ്ഞാണ് നടൻ വീണ്ടും പ്രണയത്തിലാകുന്നത്‌. ശ്രുതി ഹാസനുമായിട്ടായിരുന്നു പ്രണയം. ശ്രുതി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സമയമായിരുന്നു അത്. കുറേനാൾ ഇവരുടെ പ്രണയം വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. എന്നാൽ 2011ൽ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതോടെ അത് വെറും അഭ്യൂഹമല്ലെന്ന് തെളിഞ്ഞു. ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് സിദ്ധാർഥും ശ്രുതിയും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്.

siddharth

ഇവരുടെ ബന്ധത്തിൽ ശ്രുതിയുടെ അച്ഛൻ കമൽഹാസൻ വളരെ സന്തോഷവാനായിരുന്നു എന്നാണ് വിവരം. എന്നാൽ ഇവരുടെ ഒന്നിച്ചുള്ള ജീവിതം കേവലം അഞ്ച് മാസം കൊണ്ട് അവസാനിച്ചു. ചില പ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് നടി സമാന്തയുമായിട്ടാണ് സിദ്ധാർഥ് പ്രണയത്തിലായത്. എന്നാൽ ആ ബന്ധവും അധികം വൈകാതെ അവസാനിച്ചു. കന്നഡ നടിയായ ദീപയുമായുള്ള സിദ്ധാർത്ഥിന്റെ ബന്ധമാണ് അതിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. സിദ്ധാർഥുമായി പിരിഞ്ഞ ശേഷമാണ് സാമന്ത നാഗചൈതന്യയുമായി പ്രണയത്തിലായത്.

നിലവിൽ നടി അദിതി റായ് ഹൈദരിയാണ് സിദ്ധാർത്ഥിന്റെ പ്രണയിനി. മഹാസമുദ്രം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതലുള്ള സൗഹൃദമാണ് ഇപ്പോൾ പ്രണയത്തിൽ എത്തി നിൽക്കുന്നത്. ഒരുപാട് ഇടങ്ങളിൽ ഇരുവരെയും ഒരുമിച്ചു കണ്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. അടുത്തിടെ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

Read more about: siddharth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X