»   » ആദ്യ 3ഡി അശ്ലീല ചിത്രം തിയറ്ററുകളിലേക്ക്

ആദ്യ 3ഡി അശ്ലീല ചിത്രം തിയറ്ററുകളിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Sex and Zen 3D porn film gets Chinese excited
ലോകത്തെ ആദ്യ 3ഡി അശ്ലീലസിനിമ തിയറ്ററുകളിലേക്ക്. 'സെക്‌സ് ആന്റ് സെന്‍: എക്‌സ്ട്രീം എക്സ്റ്റസി' എന്ന പേരിലിറങ്ങുന്ന ചിത്രം അടുത്തയാഴ്ച ഹോങ്കോങ്, തായ് വാന്‍ എന്നിവിടങ്ങളിലാണ് റിലീസ് ചെയ്യുന്നത്.

1991ല്‍ പുറത്തിറങ്ങിയ സെക്‌സ് ആന്റ് സെന്‍ എന്ന പേരിലിറങ്ങിയ ചിത്രത്തിന്റെ 3ഡി റീമേക്കില്‍ സെക്‌സിന്റെ അതിപ്രസരം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ 3ഡിയില്‍ ഇറങ്ങുന്നുവെന്നതാണ് പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്തുന്നത്.

രണ്ട് മില്യന്‍ പൗണ്ട് ചെലവഴിച്ച് നിര്‍മിയ്ക്കുന്ന സെക്‌സ് ആന്റ് സെന്‍ പ്രേക്ഷകരെ പുതിയൊരു തലത്തിലെത്തിയ്ക്കുമത്രേ. ഒരു കിടപ്പറയുടെ അരികില്‍ ഇരിയ്ക്കുന്ന അനുഭവമാവും സിനിമ പ്രദാനം ചെയ്യുകയെന്ന് ചിത്രത്തിന്റെ സംവിധായകനായ ക്രിസ്റ്റഫര്‍ സണ്‍ പറയുന്നു. ചൈനീസ് ഭാഷയിലെ പ്രശസ്ത ലൈംഗിക സാഹിത്യമായ 'ദി കാര്‍ണല്‍ പ്രേയര്‍ മാറ്റിലെ' ഒരു കഥയെ അതിജീവിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു പ്രഭുവിന്റെ ലൈംഗിക ലോകത്തേക്ക് കടന്നുചെല്ലുവാന്‍ നിര്‍ബന്ധിതനായ ഒരു യുവാവിന്റെ കഥയാണ് ദി കാര്‍ണല്‍ പ്രേയര്‍ മാറ്റ് പറയുന്നത്. പ്രശസ്ത ജാപ്പനീസ് നീലച്ചിത്ര നായിക യുകിയോ സുവോയും സവോരി ഹാരയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചൈനീസ് കന്റോണീസ് ഭാഷയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചൈനയില്‍ അശ്ലീല സിനിമകള്‍ നിരോധിച്ചിരിക്കുന്നതിനാല്‍ പ്രഥമ 3ഡി പോണ്‍ മൂവി കാണുന്നതിനായി ജനം ഹോങ്കോങിലേക്ക് ഒഴുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ കാണാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജുകള്‍ തന്നെ ചില ട്രാവല്‍ ഏജന്‍സികള്‍ ഒരുക്കിയിട്ടുണ്ട്.

English summary
China is making waves with the world’s first major 3D pornographic movie, which will be released in Hong Kong and Taiwan next week.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam