പള്ളി മുറ്റത്ത് റിഹാനയുടെ ഫോട്ടോഷൂട്ട്; പോപ്പ് ക്വീനിനെ പുറത്താക്കി, വിവാദം

റിഹാനയുടെ കരിയറിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു അബുദാബിയിലെ പള്ളിയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

പോപ്പ് ആരാധകര്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് റിഹാന. പോപ്പ് സംഗീതത്തിലെ കിരീടം വച്ച രാജ്ഞിയാണ് റിഹാന. ബാര്‍ബഡോസുകാരിയായ റിഹാന ലോകമെമ്പാടും ആരാധകരുള്ള താരമാണ്. സംഗീതത്തിന് പുറമെ അഭിനയത്തിലും വിജയക്കൊടി പാറിക്കാന്‍ റിഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ഒരുപിടി പാട്ടുകളുണ്ട് റിഹാനയുടേതായി.

അതേസമയം ഓഫ് സ്‌ക്രീനില്‍ നിരന്തരം വിവാദങ്ങളിലും ചെന്ന് പെടാറുണ്ട് റിഹാന. തന്റെ നിലപാടുകളുടെ പേരില്‍ കയ്യടി നേടുന്ന റിഹാനയുടെ ഇന്ത്യയെക്കുറിച്ചുള്ളൊരു പ്രസ്താവനയും ഒരിടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത റിഹാനയുടെ കരിയറിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു അബുദാബിയിലെ പള്ളിയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

Rihanna

2013 ലായിരുന്നു സംഭവം. തന്റെ സ്റ്റേജ് ഷോയ്ക്ക് വേണ്ടിയായിരുന്നു താരം അബുദാബിയിലെത്തിയത്. ഈ സന്ദര്‍ശനത്തിനിടെയാണ് റിഹാന പ്രസിദ്ധമായ ഷെയ്ഖ് സയ്യിദ് ഗ്രാന്റ് പള്ളിയിലെത്തുന്നത്. ഇവിടെ വച്ച് താരം എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലായി മാറിയതാണ്. കറുത്ത വസ്ത്രവും ഹിജാബും അണിഞ്ഞാണ് താരം പള്ളിയിലെത്തിയത്. പള്ളി മുറ്റത്ത് വച്ച് റിഹാന പടമെടുത്താണ് വിവാദമായി മാറിയത്.

സന്ദര്‍ശകര്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു റിഹാനയെ പള്ളിയില്‍ നിന്നും പുറത്താക്കിയത്. സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത പ്രവേശന കവാടത്തിലായിരുന്നു താരം ആദ്യമെത്തി. പിന്നീട് താരത്തെ അധികൃതര്‍ സന്ദര്‍ശകര്‍ക്കുള്ള കവാടത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ താരം പള്ളിയുടെ മുറ്റത്ത് വച്ച് ഫോട്ടോഷൂട്ട് നടത്തിയതോടെ താരത്തെ പുറത്താക്കുകയായിരുന്നുവെന്നാണ് പിന്നീട് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.

അധികൃതരുമായി മുന്‍കൂട്ടി സംസാരിക്കാതെയാണ് റിഹാന പള്ളിയിലെത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പള്ളിയുടെ മുറ്റത്ത് വച്ച് ധാരാളം ചിത്രങ്ങളെടുത്തിരുന്നു റിഹാന. ഈ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് സന്ദര്‍ശകരെത്തുന്ന, പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമൊന്നുമാണ് താരത്തെ പുറത്താക്കിയ പള്ളി.

ലോകത്തിലെ ഏറ്റവും വലിയ പോപ്പ് ഗായികരില്‍ ഒരാളാണ് റിഹാന. ലോകത്തിലെ ബെസ്റ്റ് സെല്ലിംഗ് ഗായികമാരില്‍ രണ്ടാമത്തെയാളാണ് റിഹാന. ഒമ്പത് തവണ ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് റിഹാന. ഇതിന് പുറമെ മറ്റ് സംഗീത പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ആറ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളുമുണ്ട് റിഹാനയുടെ പേരില്‍. ലോകത്തിലെ ഏറ്റവും സമ്പന്നയായ ഗായികയാണ് ഇപ്പോള്‍ റിഹാന.

Rihanna

സംഗീതത്തിന് പുറമെ അഭിനയത്തിലും കയ്യടി നേടിയിട്ടുണ്ട് റിഹാന. ബാറ്റില്‍ഷിപ്പ്, ഹോം, ഓഷ്യന്‍സ് 8 തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് റിഹാന. ഗുവാന ഐലന്റ് ആണ് റിഹാന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. 2021 ല്‍ ബാര്‍ബഡോസിന്റെ നാഷണല്‍ ഹീറോയായി താരത്തെ ആദരിക്കുകയും ചെയ്തിരുന്നു.

ഈയ്യടുത്താണ് റിഹാന താന്‍ രണ്ടാമതും ഗര്‍ഭിണിയായ വാര്‍ത്ത പങ്കുവച്ചത്. 95-ാമത്ത് ഓസ്‌കാര്‍ പുരസ്‌കാര വേദിയിലേക്ക് റിഹാന എത്തിയത് തന്റെ ബേബി ബംബ് പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു. പിന്നാലെ താരം വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. പാട്ടിനും അഭിനയത്തിനുമൊക്കെ പുറമെ സംരംഭക എന്ന നിലയിലും റിഹാന ശക്തമായൊരു സാന്നിധ്യമാണ് ഇന്ന്.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X