ഗ്രാമി അവാര്‍ഡ്‌സ്: ചരിത്രം കുറിച്ച് ബിയോണ്‍സെ, ജന്മദിനത്തില്‍ ഷക്കീറയ്ക്കും പുരസ്‌കാര നേട്ടം

ആരാധകര്‍ കാത്തിരുന്ന നിമിഷം. 67-ാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോയിച്ചി മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. അലിഗേറ്റര്‍ ബൈറ്റ്‌സ് നെവര്‍ ഹീല്‍ എന്ന ആല്‍ബമാണ് ഡോയ്ച്ചിയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. റാപ്പ് ആല്‍ബത്തിനുള്ള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോയിച്ചി. സബ്രീന കാര്‍പന്ററിന്റെ ഷോര്‍ട്ട് ആന്റ് സ്വീറ്റ് ആണ് മികച്ച പോപ്പ് വോക്കല്‍ ആല്‍ബം.

അതേസമയം ബിയോണ്‍സെയ്ക്കാണ് മികച്ച കണ്‍ട്രി ആല്‍ബത്തിനുള്ള പുരസ്‌കാരം. കൗബോയ് കാര്‍ട്ടര്‍ എന്ന ആല്‍ബത്തിലൂടെയാണ് പുരസ്‌കാര നേട്ടം. 50 വര്‍ഷത്തിനിട ഈ വിഭാഗത്തില്‍ വിജയിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ് ബിയോണ്‍സെ. അത്തവണ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയതും ബിയോണ്‍സെയാണ്. 11 നോമിനേഷനുകളാണ് ബിയോണ്‍സെ നേടിയത്.

Grammy Awards

മികച്ച ലാറ്റിന്‍ പോപ് ആല്‍ബത്തിനുള്ള പുരസ്‌കാരം ഷക്കീറ നേടി. ഷക്കീറയുടെ ജന്മദിനമാണ് ഇന്ന് എന്നത് പുരസ്‌കാര നേട്ടം ഇരട്ടിമധുരമാക്കി. ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ്/ ചാണ്ട് ആല്‍ബത്തില്‍ പുരസ്‌കാരം നേടിയത് ചന്ദ്രിക ടാന്‍ഡന്‍ ആണ്. ഇന്ത്യന്‍ അമേരിക്കന്‍ ഗായികയാണ് ചന്ദ്രിക. ത്രിവേണി എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം.

പുരസ്‌കാര പട്ടിക

മികച്ച റാപ് ആല്‍ബം; അലിഗേറ്റര്‍ ബൈറ്റ്‌സ് നെവര്‍ ഹീല്‍

മികച്ച കണ്‍ട്രി ആല്‍ബം: കൗബോയ് കാര്‍ട്ടര്‍

മികച്ച ഡാന്‍സ്/ ഇലക്ട്രോണിക് റെക്കോര്‍ഡിങ്: ചാര്‍ളി എക്‌സിഎക്‌സ്

മികച്ച റോക്ക് ആല്‍ബം: ദ റോളിങ് സ്‌റ്റോണ്‍

മികച്ച കണ്‍ട്രി സോങ്: ദ ആര്‍ക്കിടെക്ട്

ബെസ്റ്റ് ന്യു ആര്‍ട്ടിസ്റ്റ്: ചാപ്പല്‍ റോണ്‍

മികച്ച കണ്‍ട്രി സോളോ പെര്‍ഫോമന്‍സ്: ക്രിസ് സ്റ്റാപ്ലിന്‍

സോങ് റൈറ്റര്‍ ഓഫ് ദ ഇയര്‍: എയ്മി എലന്‍

മികച്ച ആര്‍&ബി പെര്‍ഫോമണ്‍സ്: മുനി ലോങ്

പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍, നോണ്‍ ക്ലാസിക്കല്‍: ഡാനിയല്‍ നിഗ്രോ

grammy awards

മികച്ച ട്രെഡീഷണല്‍ പോപ് വോക്കല്‍ ആല്‍ബം: നോറ ജോന്‍സ്

റെക്കോര്‍ഡ് ഓഫ് ദ ഇയര്‍: കെന്‍ഡ്രിക് ലാമര്‍

മികച്ച ലാറ്റിന്‍ പോപ് ആല്‍ബം: ലാസ് മുജെരെസ് യാ നോ ലോറാന്‍ (ഷക്കീറ)

മികച്ച ജാസ് വോക്കല്‍ ആല്‍ബം: സമാര ജോയ് (ജോയ്ഫുള്‍ ഹോളിഡെ)

മികച്ച ആഫ്രിക്കന്‍ മ്യൂസിക് പെര്‍ഫോമന്‍സ്: ടെംസ്

മികച്ച ന്യു ഏജ്, ആംബിയന്റ/ ചാന്റ് ആല്‍ബം: ചന്ദ്രിക ടാന്‍ഡന്‍

More from Filmibeat

Read more about: grammy awards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X