കാത്തിരിപ്പ് വെറുതെയായില്ല! ജെയിംസ് ബോണ്ടായുള്ള അവസാന വരവിലും ഡാനിയല്‍ ക്രെയ്ഗ് മാസ്‌

കാത്തിരിപ്പിനൊടുവില്‍ നോ ടൈം ടു ഡൈ എത്തിയിരിക്കുകയാണ്. ജെയിംസ് ബോണ്ട് എന്ന ഐക്കോണിക് സ്‌പൈ ആയി ഡാനിയല്‍ ക്രെയ്ഗിന്റെ അഞ്ചാമത്തേയും അവസാനത്തേയും ചിത്രം. 2006ല്‍ കസിനോ റോയലിലൂടെ ജെയിംസ് ബോണ്ടായി മാറിയ ക്രെയ്ഗ് പിന്നീട് ക്വാന്റം ഓഫ് സൊലേസിലും സ്‌കൈഫാളിലും സ്‌പെക്ടറിലും ബോണ്ടിന്റെ കോട്ടണിഞ്ഞു. ഇതുവരെ വന്ന ഏറ്റവും മികച്ച ജെയിംസ് ബോണ്ടുകളില്‍ ഒന്നായിരുന്നു ക്രെയ്ഗ്. ലോകമെമ്പാടുമുള്ള ആരാധകരുടെ മുന്നില്‍ അവസാനമായി ഒരിക്കല്‍ കൂടി ഡാനിയല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ട് ആയി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ലോക പ്രീമിയര്‍ നടന്നത്. കേരളത്തില്‍ തീയേറ്ററുകള്‍ തുറന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ബോണ്ട് ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഡാനിയല്‍ ക്രെയ്ഗിന് ഇതിലും മികച്ചൊരു യാത്രയയപ്പ് നല്‍കാനില്ലെന്നാണ് ട്വിറ്ററിലൂടെ പലരും പറയുന്നത്.

അമ്പരപ്പിക്കുന്ന ട്വിസ്റ്റ്

അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും കോള്‍ ബാക്കുകളുമൊക്കെയായി ബോണ്ട് ആരാധകരെ രസിപ്പിക്കുന്ന ചേരുവകളെല്ലാം നോ ടൈം ടു ഡൈയിലുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഡാനിയല്‍ ക്രെയ്ഗ് തന്നെയാണ് താരമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്രെയ്ഗിന് മുമ്പ് ബോണ്ട് ആയി എത്തിയവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ക്രെയ്ഗിന്റേത്. ക്രെയ്ഗിന്റെ ബോണ്ടിന്റെ ക്യാരക്ടര്‍ ആര്‍ക്ക് ഫുള്‍ സര്‍ക്കിളിലേക്ക് എത്തുകയാണ് നോ ടൈം ടു ഡൈയില്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

നൊസ്റ്റാള്‍ജിയ

ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ അനുഭവപ്പെടുത്താനും വൈകാരികമാക്കാനും ചിത്രത്തിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോണ്ട് പരമ്പരയിലെ 25-ാമത്തേ ചിത്രമാണ് നോ ടൈം ടു ഡൈ. ആ അര്‍ത്ഥത്തിലും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എല്ലാ പ്രതീക്ഷകളും കാത്തുസൂക്ഷിക്കുന്നതാണ് സിനിമയെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തെക്കുറിച്ചുള്ള റിവ്യൂകളും നല്‍കുന്ന പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ്. കാരി ജോജി ഫകുനാഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രെയ്ഗിനൊപ്പം റമി മലേക്, അന ഡേ അര്‍മാസ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഹാന്‍സ് സിമ്മറുടെ പശ്ചാത്തല സംഗീതത്തിനും ആരാധകര്‍ കയ്യടിക്കുകയാണ്. ക്രെയ്ഗിന്റെ ഏറ്റവും മികച്ച പങ്കാളി പശ്ചാത്തല സംഗീതം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആക്ഷനൊപ്പം വൈകാരികമായ രംഗങ്ങള്‍ക്കും ചിത്രത്തില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കണ്ടുകഴിഞ്ഞാലും ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരുപാട് സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. റിപ്പോര്‍ട്ടുകളെല്ലാം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ഹൃദയമുള്ള ബോണ്ട്

ജെയിംസ് ബോണ്ടിനെ ആക്ഷന്‍ മുഖം മാത്രമാക്കാതെ പ്രായം ബാധിച്ചു തുടങ്ങിയ, അടി കിട്ടിയാല്‍ അതിന്റെ ക്ഷീണം മുഖത്ത് കാണിക്കുന്ന ഹൃദയമുള്ള മനുഷ്യനായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്ലൈമാക്‌സ് രംഗത്തില്‍ ആവേശം വാനോളം ഉയരുമെന്നും കണ്ടവര്‍ പറയുന്നുണ്ട്. ജെയിംസ് ബോണ്ട് എന്ന ഐക്കോണിക് സ്‌പൈയായുള്ള ഡാനിയല്‍ ക്രെയ്ഗിന്റെ അവസാന ചിത്രമെന്ന നിലയില്‍ ഇതിലും മികച്ചൊരു യാത്രയയപ്പ് സാധ്യമാകില്ലെന്നാണ് എല്ലാവരും പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ഈ പ്രതികരണങ്ങളെല്ലാം ആരാധകര്‍ക്ക് ആവേശം പകരുകയാണ്.

Recommended Video

ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam
ക്രെയ്ഗിന് ശേഷം ആരാകും ജെയിംസ് ബോണ്ട്

ഇന്ത്യയില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നും മറ്റുമൊക്കെയായി നോ ടൈം ടു ഡൈയുടെ റിലീസ് നീണ്ടു പോവുകയായിരുന്നു. അതോടെ ആരാധകരുടെ കാത്തിരിപ്പും വര്‍ധിക്കുകയായിരുന്നു. 2020 ഏപ്രിലിലായിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. അതേസമയം ക്രെയ്ഗിന് ശേഷം ആരാകും ജെയിംസ് ബോണ്ട് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇദ്രിസ് എല്‍ബ, ജീന്‍ പേജ്, റിച്ചാര്‍ഡ് മാഡ്ഡെന്‍, ജെയിംസ് നോര്‍ട്ടണ്‍, ഹെന്റി കാവില്‍, സിലിയന്‍ മര്‍ഫി തുടങ്ങിയ താരങ്ങളുടെ പേരുകളാണ് അടുത്ത ഏജന്റ് 007 ആയി ഉയര്‍ന്നു വരുന്നത്.

More from Filmibeat

Read more about: james bond
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X