വീട്ടുവാടക കൊടുക്കാന്‍ കാശില്ലാതെ നടനായി; ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ പിറവി ഇങ്ങനെ
ഹോളിവുഡിലെ മിന്നും താരമാണ് ജോണി ഡെപ്പ്. ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന പേരിലായിരിക്കും പലര്‍ക്കും ഡെപ്പിനെ കൂടുതല്‍ അറിയുന്നത്. തന്റെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടേയും വേറിട്ട കഥാപാത്രങ്ങളിലൂടേയും ഹോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകായയിരുന്നു ഡെപ്പ്. ഈയ്യടുത്ത് തന്റെ മുന്‍ ഭാര്യ ആമ്പര്‍ ഹെഡുമായുള്ള കേസിന്റെ പേരിലും ഡെപ്പ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
തന്റെ അഭിപ്രായ പ്രതിഭ കൊണ്ട് കോടിക്കണക്കിന് ആരാധകരെ നേടിയിട്ടുണ്ട് ഡെപ്പ്. 1984 ല്‍ പുറത്തിറങ്ങിയ എ നൈറ്റ്‌മെയര്‍ ഓണ്‍ എല്‍മ് സ്ട്രീറ്റ് ആയിരുന്നു ആദ്യ സിനിമ. അന്നു മുതല്‍ ഡെപ്പ് തന്റെ കളം പിടിച്ചുവെന്ന് പറയാം. പിന്നീട് വന്ന ഈറ്റിംഗ് ഗില്‍ബര്‍ട്ട് ഗ്രേപ്പ്, ആലീസ് ഇന്‍ വണ്ടര്‍ ലാന്റ്, ഫന്റാസ്റ്റിക് ബീസ്റ്റ്‌സ്, പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ തുടങ്ങിയ ഒരുപാട് സിനിമകളില്‍ ഡെപ്പ് അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ഡെപ്പിന്റെ ജീവിതം പിന്നീട് മാറി മറഞ്ഞു. 2016 ല്‍ ആമ്പറുമായുള്ള വിവാഹ മോചനവും തുടര്‍ന്ന് താരത്തിനെതിരെ മുന്‍ഭാര്യ നടത്തിയ ആരോപണങ്ങളുമെല്ലം ഡെപ്പിനെ വിവാദനായകനാക്കി മാറ്റുകയായിരുന്നു. ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന താരമാണ് ഡെപ്പ്. പക്ഷെ രസകരമായ വസ്തുത എന്തെന്നാല്‍ ഡെപ്പ് ഒരിക്കലും നടനാകാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ്. വീടിന് വാടക കൊടുക്കാന്‍ വേണ്ടിയാണ് ഡെപ്പ് നടനാകുന്നത്.
തന്റെ കുട്ടിക്കാലം മുതല്‍ക്കു തന്നെ ഡെപ്പിന് താല്‍പര്യം സംഗീതത്തിലായിരുന്നു. കുട്ടിക്കാലം മുതല്‍ സംഗീതമായിരുന്നു കുട്ടെന്ന് ഡെപ്പ് തന്നെ പറഞ്ഞിരുന്നു. പന്ത്രണ്ടാം വയസില്‍ തന്നെ ക്ലബ്ബുകളിലെ സംഗീത പരിപാടികളില്‍ സജീവമായിരുന്നു ഡെപ്പി. പതിമൂന്നാം വയസില്‍ മിയാമിയിലുമെത്തി. എന്നാല്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ പണത്തിനായി എന്തുചെയ്യുമെന്ന് നോക്കിയിരിക്കെയാണ് ഡെപ്പ് തന്റെ എജന്റായ നിക്ക് കേജിനെ പരിചയപ്പെടുന്നത്.
നിക്ക് തന്നെ ഒരു ഓഡിഷന് അയക്കുകയായിരുന്നുവെന്നും തനിക്കത് കിട്ടിയെന്നും അങ്ങനെ താന്‍ നടനായുമെന്നുമാണ് ജോണി ഡെപ്പ് പറയുന്നത്. അപ്പോഴും ഡെപ്പിന്റെ മനസില്‍ സംഗീതമായിരുന്നു. ഒടുവില്‍ സാമ്പത്തികമായി വലിയ തകര്‍ച്ചയിലേക്ക് എത്തിയപ്പോള്‍ വീട്ടുവാടകയ്ക്കുള്ള പണമെങ്കിലും വേണമെന്ന് കരുതിയാണ് അഭിനയത്തില്‍ സജീവമാകാന്‍ തീരുമാനിക്കുന്നത്. ഇന്നും സംഗീതവും ഡെപ്പ് അതുപോലെ കൊണ്ടു നടക്കുന്നുണ്ട്.


Click it and Unblock the Notifications