19-ാം വയസില്‍ ബലാത്സംഗത്തിന് ഇരയായി, ഗര്‍ഭിണിയായി; ലേഡി ഗാഗയുടെ തുറന്നു പറച്ചില്‍

ജീവിതത്തിലെ വിഷമഘട്ടത്തെ കുറിച്ച് മനസ് തുറന്ന് പ്രശസ്ത താരം ലേഡി ഗാഗ. തന്റെ 19-ാം വയസില്‍ നേരിടേണ്ടി വന്ന ബലാത്സംഗത്തെ കുറിച്ചും ഗര്‍ഭിണിയായതിനെ കുറിച്ചും തുടര്‍ന്നുണ്ടായ മാനസികാഘാതത്തെ കുറിച്ചുമാണ് ലേഡി ഗാഗ തുറന്ന് സംസാരിച്ചിരിക്കുന്നത്. ആപ്പിള്‍ ടിവി പ്ലസിന്റെ സിരീസ് യ ദി മി യു കാണ്ട് സീയിലായിരുന്നു ലേഡി ഗാഗയുടെ തുറന്നു പറച്ചില്‍. സംഗീത ലോകത്തേക്ക് ചുവടുവച്ച കാലത്ത് ഒരു നിര്‍മ്മാതാവില്‍ നിന്നുമുണ്ടായ ദുരനുഭവാണ് താരം വെളിപ്പെടുത്തിയത്.

തനിക്കന്ന് 19 വയസായിരുന്നു. സംഗീത ലോകത്തേക്ക് വന്നതേയുണ്ടായിരുന്നുള്ളൂ. തന്നോട് ഒരു നിര്‍മ്മാതാവ് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോയി. എന്നാല്‍ അവര്‍ തന്റെ സംഗീത ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വീണ്ടും വീണ്ടും ആവശ്യം തുടര്‍ന്നു. താനാകെ മരവിച്ച അവസ്ഥയിലായിരുന്നു. തനിക്കൊന്നും ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് ഗാഗ പറയുന്നു.

Lady Gaga

എന്നാല്‍ തന്നെ ബലാത്സംഗം ചെയ്ത വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ ലേഡി ഗാഗ തയ്യാറായില്ല. ഇനിയൊരിക്കല്‍ കൂടി ആ വ്യക്തിയെ കാണാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ആ പേര് താന്‍ മറച്ചുവെക്കുമെന്നും ഗാഗ പറഞ്ഞു. ഗര്‍ഭിണിയായ തന്നെ ആ നിര്‍മ്മതാവ് മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതോടെ ദിവസങ്ങളോളം താന്‍ സ്റ്റുഡിയോയില്‍ അടച്ചിരുന്നുവെന്നും താരം പറയുന്നു.

തന്റെ മാനസിക നിലയാകെ തകര്‍ന്നു പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് തനിക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ആണെന്ന് തിരിച്ചറിയുന്നത്. വര്‍ഷങ്ങളോളം താന്‍ ആ പഴയ പെണ്‍കുട്ടിയായിരുന്നില്ലെന്നും ലേഡി ഗാഗ പറയുന്നു. പോകുന്നിടത്തെല്ലാം ഒരു കാര്‍മേഘം പിന്തുടരുന്നത് പോലെയും ജീവിക്കാന്‍ യാതൊരു യോഗ്യതയില്ലാത്തവളാണെന്ന് ഓര്‍മ്മിപ്പിക്കുമെന്നും മരിക്കുകയാണ് നല്ലതെന്ന് പറയുകയും ചെയ്യുന്ന മാനസികാവസ്ഥയായിരുന്നു തനിക്കെന്നും താരം പറയുന്നു.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

Recommended Video

Mohanlal provided 1.5cr worth equipments to hospitals | FilmiBeat Malayalam

രണ്ടര വര്‍ഷത്തോളം തെറാപ്പി ചെയ്യേണ്ടി വന്നു. എന്നിട്ടും അവിചാരിതമായി മനസിലേക്ക് വീണ്ടും വരുന്ന ഓര്‍മ്മയുടെ നടുക്കത്തില്‍ പെട്ടുപോയിട്ടുണ്ടെന്നും താരം പറയുന്നു. ആരുടേയും സഹാനുഭൂതിയ്ക്ക് വേണ്ടിയല്ല ഇത് പറയുന്നത്. ഞാന്‍ നിങ്ങളോട് ഹൃദയം തുറന്നു. നിങ്ങളും ആരോടെങ്കിലും ഹൃദയം തുറക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: lady gaga
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X