പ്രേക്ഷകരെ വിസ്മയിപ്പിച്ച് മൗഗ്ലി!! കൂടെ ബാലുവും ഷേര്‍ഖാനും, മൗഗ്ലി ട്രെയിലർ പുറത്ത്
ഹോളിവുഡ് നടനും സംവിധായകനുമായ ആൻഡി സെർകിസിന്റെ രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൗഗ്ലി.
ലോക സിനിമ പ്രേമികൾക്കിടയിൽ ജംഗിൾ ബുക്ക് വൻ തംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിത ജംഗിൾ ബുക്കിനെ ആധാരമാക്കി മറ്റൊരു ബോളിവുഡ് ചിത്രം കൂടി എത്തുകയാണ്. മൗഗ്ലി ലെജന്റ് ഓഫ് ദ് ജംഗിൾ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിത സിനിമയുടെ ട്രെയിലർ ആണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസിനെത്തുന്നത്.

ഹോളിവുഡ് നടനും സംവിധായകനുമായ ആൻഡി സെർകിസിന്റെ രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൗഗ്ലി. റെഹൻ ചന്ദാണ് മൗഗ്ലിയായി ചിത്രത്തിലെത്തുന്നത്. മാത്യൂ റെസ്, ഫ്രീഡ പിന്റൊ എന്നിവരാണ് മറ്റു താരങ്ങൾ. ഹോളിവുഡിലെ പ്രമുഖ താരങ്ങലുടെ ശബ്ദവും ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. ബഗീരയ്ക്ക് ക്രിസ്റ്റ്യൻ ബെയ്‌ലും ഷേർഖാന് ബെനെഡിക്ട് കുംബെർബിച്ചുമാണ് ശബ്ദം നൽകുന്നത്.കേറ്റ് ബ്ലാൻഷെറ്റ്, നയോമി ഹാരിസ്, ആൻഡി സെർകിസ്, പീറ്റർ മുല്ലാൻ, ടോം ഹോളണ്ട് എന്നിവരാണ് മൃഗങ്ങൾക്ക് ശബ്ദം നൽകുന്നത്.
ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കിൽ രാധിക ആപ്തെ!! താരത്തിന്റെ വോഗ് മാഗസീൻ ഫോട്ടോ ഷൂട്ട് വൈറൽ
2016 ൽ പുറത്തിറങ്ങിയ ഡിസ്നി പതിപ്പ് ജംഗിൾ ബുക്ക് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടാണ് വാർണർ ബ്രദേഴ്സ് മൗഗ്ലി നിർമ്മിച്ചിരിക്കുന്നത്. 2018 ഡിസംബർ 7 മുതൽ നെറ്റ്ഫ്ലിക്സിലൂടെ അവതരിപ്പിക്കും. കൂടാതെ നവംബർ 29 ന് ചുരുക്കം ചില തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications











