മയക്കുമരുന്ന് കെടുത്തിയ ബാല്യവും ജയില്‍വാസവും; അയേണ്‍ മാന്‍ ഓസ്‌കര്‍ നേടുമ്പോള്‍

ഓസ്‌കറില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹെയ്മര്‍. മികച്ച ചിത്രത്തിനുള്ളതടക്കം ഏഴ് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹെയ്മറിനെ തേടിയെത്തിയത്. കിലിയന്‍ മര്‍ഫിയ്ക്കുള്ള മികച്ച നടനുള്ള പുരസ്‌കാരവും നോളനുള്ള മികച്ച സംവിധായകനുള്ള പുരസ്‌കാരവും അടങ്ങുന്നതാണ് ഈ ഏഴ് ഓസ്‌കാറുകള്‍. ഓപ്പണ്‍ഹെയ്മറിനെ തേടിയെത്തി ഓസ്‌കറുകളിലൊന്ന് റോബര്‍ട്ട് ഡൗണി ജൂനിയറിനുള്ളതായിരുന്നു.

തന്റെ ആദ്യ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോബര്‍ട്ട് ഡൗണി ജൂനിയറിനെ തേടി ഓസ്‌കര്‍ എത്തുന്നത്. മികച്ച സഹ നടനുള്ള പുരസ്‌കാരമാണ് അയേണ്‍ മാന്‍ താരം നേടിയെടുത്തത്. ഓപ്പണ്‍ഹെയ്മറില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ പുറത്തെടുത്തത്.

Robert Downey Jr

ഇത് മൂന്നാം തവണയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഓസ്‌കറിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടുന്നത്. ഹോളിവുഡിലെ ജനപ്രീയ താരങ്ങളില്‍ ഒരാളായ റോബര്‍ട്ട് ഡൗണി ജൂനിയര്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തീര്‍ത്തും തന്മയത്തോടെ അവതരിപ്പിച്ച് പലവട്ടം കൈയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ താരത്തെ തേടി നാളിതുവരെ ഒരിക്കല്‍ പോലും ഓസ്‌കര്‍ എത്തിയിരുന്നില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് ഇന്ന് ഫലം കണ്ടെത്തിയിരിക്കുന്നത്.

1993 ലാണ് റോബര്‍ട്ട് ആദ്യമായി ഓസ്‌കര്‍ നോമിനേഷന്‍ നേടുന്നത്. ചാപ്ലിന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരത്തിനായാണ് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടത്. 2008 ല്‍ ട്രോപ്പിക് തണ്ടറിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഓസ്‌കറിനും അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ രണ്ട് തവണയും പുരസ്‌കാരം കൈപ്പിടിയിലെത്തിയില്ല.

പുരസ്‌കാരം നേടിയ നേടിയ നോളന്‍ തന്റെ കുട്ടിക്കാലത്തിനും അക്കാദമിയ്ക്കുമാണ് ആദ്യം നന്ദി പറഞ്ഞത്. പിന്നാലെ തന്റെ ഭാര്യ സൂസന്‍ ഡൗണിയ്ക്കാണ് അദ്ദേഹം നന്ദി പറഞ്ഞത്. തന്റെ ഭാര്യയുടെ സ്‌നേഹമാണ് തന്നെ ഇന്ന് ഇവിടെ നിര്‍ത്തിയതെന്നാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ പറഞ്ഞത്. പിന്നാലെ തന്റെ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും നിര്‍മ്മാതാവ് എമ്മ തോമസിനും കൂടെ അഭിനയിച്ച കിലിയന്‍ മര്‍ഫിയ്ക്കും എമിലി ബ്ലണ്ടിനും മാറ്റ് ഡാമനും അദ്ദേഹം നന്ദി പറഞ്ഞു.

''ഇതാണ് എന്റെ കൊച്ചു രഹസ്യം, ഈ ജോലിയ്ക്ക് എന്നെ ആവശ്യമുള്ളതിനേക്കാള്‍ എനിക്കായിരുന്നു ഈ ജോലി ആവശ്യം. ക്രിസിന് അതറിയാം. എനിക്കൊപ്പം എക്കാലത്തേയും മികച്ച കാസ്റ്റുകളിലൊന്നുണ്ടാകുമെന്ന് എമ്മ ഉറപ്പു വരുത്തി. എമിലി, കിലിയന്‍, മാറ്റ് ഡാമന്‍... ഗംഭീരമായിരുന്നു. ഇന്ന് ഇവിടെ നിങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ സാധിച്ചത് അതിനാലാണ്. നമ്മള്‍ ചെയ്യുന്നത് അര്‍ത്ഥമുള്ള കാര്യമാണ്, നമ്മള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത് പ്രധാനപ്പെട്ടതാണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്.

13 നോമിനേഷനുകളാണ് ഓപ്പണ്‍ഹെയ്മറിനുണ്ടായിരുന്നത്. അതില്‍ ഏഴിലും പുരസ്‌കാരം നേടാന്‍ ചിത്രത്തിന് സാധിച്ചു. അമേരിക്കന്‍ ഫിക്ഷനിലെ സ്റ്റര്‍ലിംഗ് ക ബ്രൗണ്‍, ബാര്‍ബിയിലെ റയാന്‍ ഗോസ്ലിംഗ്, പൂവര്‍ തിംഗ്‌സിലെ മാര്‍ക്ക് റഫല്ലോ, കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍ എന്ന ചിത്രത്തിലെ റോബര്‍ട്ട് ഡി നീറോ എന്നിവരെ പിന്തള്ളിയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി മാറിയത്.

നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌സ്, ബാഫറ്റ, ക്രിട്ടിക്‌സ് ചോയ്‌സ് തുടങ്ങിയ പുരസ്‌കാരങ്ങളും ഓപ്പണ്‍ഹെയ്മറിലെ പ്രകടനത്തിന് അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അതേസമയം തന്റെ കുട്ടിക്കാലത്തും കരിയറിന്റെ തുടക്കകാലത്തുമെല്ലാം റോബര്‍ട്ട് ഡൗണി ജൂനിയര്‍ നേരിട്ട വെല്ലുവിളികളും കടന്നു വന്ന വഴികളുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എട്ടാം വയസില്‍ അച്ഛനാല്‍ മയക്കുമരുന്നിന് അടിമയാകേണ്ടി വന്നതാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ക്ക്.

Oscars

തന്റെ കരിയറിന്റെ തിളക്കമാര്‍ന്ന കാലത്ത്, 28-ാം വയസില്‍ മയക്കുമരുന്ന് കേസില്‍ ഒരു വര്‍ഷം ജയില്‍വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 30 വര്‍ഷം മുമ്പ് മികച്ച നടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടിയൊരു നടനാണ് അങ്ങനൊരു വലിയ വീഴ്ച സംഭവിക്കുന്നത്. എന്നാല്‍ 1993ല്‍ തനിക്ക് ഓസ്‌കര്‍ ലഭിക്കാതിരുന്നത് നന്നായി എന്നാണ് പിന്നീട് ഡൗണി തന്നെ പറഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ താന്‍ പോകുന്നത് ശരിയായ പാതയിലായിരുന്നുവെന്ന് താന്‍ കരുതിയിരുന്നേനെ എന്നാണ് അദ്ദേഹം പറഞ്ഞത്.

ആരാധകര്‍ക്ക് എന്നും റോബര്‍ട്ട് ഡൗണി ജൂനിയര്‍ എന്നാല്‍ അയേണ്‍ മാന്‍ ആണ്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന് അടിത്തറയിട്ട അയേണ്‍ മാന്‍. ഓണ്‍ സ്‌ക്രീനില്‍ അയേണ്‍ മാനായും ഷെര്‍ലക് ഹോംസ് ആയും ചാപ്ലിനായുമെല്ലാം വിലസിയ ഡൗണി ജീവിതത്തിലും ജനപ്രീയനാണ്. ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകള്‍ പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്.

More from Filmibeat

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X