പിറന്നപടി ഓസ്‌കര്‍ വേദിയില്‍ ജോണ്‍ സീന; ചിരിയടക്കാനാകാതെ ആരാധകര്‍; തമാശ കൈ വിട്ടു പോയോ?

96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ഇത്തവണത്ത ഓസ്‌കാര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം കടന്നു പോയത്. മികച്ച സിനിമയും നടനും സംവിധായകനും നടിയുമെല്ലാം ആര്‍ക്കായിരിക്കും എന്ന കാര്യത്തില്‍ ആരാധകരുടെ പ്രവചനങ്ങളൊന്നും തെറ്റിയിട്ടില്ല. എന്നാല്‍ ഇത് ഓസ്‌കര്‍ വേദിയാണ്, ഇവിടെ എന്തും സംഭവിക്കാനുള്ള സാധ്യതയുണ്ട്.

ഓസ്‌കറില്‍ എന്തും സംഭവിക്കുമെങ്കില്‍ ഇത് സംഭവിക്കുമെന്ന് ഒരാള്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഓസ്‌കറില്‍ പുരസ്‌കാരം പ്രഖ്യാപിക്കാനായി സാക്ഷാല്‍ ജോണ്‍ സീന വേദിയിലെത്തിയത് ദേഹത്ത് തുണികളൊന്നുമില്ലാതെയാണ്. പുരസ്‌കാരം പ്രഖ്യാപിക്കാനുള്ള എന്‍വലപ്പു കൊണ്ട് നാണം മറച്ചാണ് ജോണ്‍ സീന വേദിയിലേക്ക് എത്തിയത്. പ്രേക്ഷകരേയും താരങ്ങളേയും ഒരുപോലെ അമ്പരപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത നിമിഷമായിരുന്നു ജോണ്‍ സീനയുടെ ഓസ്‌കര്‍ പ്രഖ്യാപനം.

Oscars

മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ പ്രഖ്യാപിക്കാനായാണ് ജോണ്‍ സീന പിറന്നപടി വേദിയിലെത്തിയത് എന്നതാണ് രസകരം. നടനും പ്രൊഫഷണല്‍ റെസ്ലറുമായ ജോണ്‍ സീന ഓഫ് സ്‌ക്രീനിലും എന്നും ആരാധകര്‍ക്ക് ചിരി വിരുന്ന് ഒരുക്കാറുള്ള താരമാണ്. ഓസ്‌കറില്‍ സീന ഇങ്ങനൊരു പണിയൊപ്പിക്കുമെന്ന് പക്ഷെ ആരും കരുതിയിരുന്നില്ല. അവതാരകനായ ജിമ്മി കിമ്മല്‍ ജോണ്‍ സീനയെ വേദിയിലേക്ക് ക്ഷണിക്കുമ്പോഴാണ് താരം വിവസ്ത്രനായി കടന്നു വരുന്നത്.

വസ്ത്രാലങ്കാരം വളരെ പ്രധാനപ്പെട്ടതാണ്, ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ടതു തന്നെയാണെന്നാണ് ജോണ്‍ സീന പറയുന്നത്. പിന്നാലെ നോമിനേഷനുകള്‍ സ്‌ക്രീനില്‍ വന്നപ്പോഴേക്കും ജോണ്‍ സീനയെ ഗൗണ്‍ ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. രസകരമായ സ്‌കിറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധിയാണ് വീഡിയോ പങ്കുവച്ച് എത്തിയിരിക്കുന്നത്. ചിലര്‍ ഇതല്‍പ്പം കടന്നു പോയെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ ചിരിയടക്കാന്‍ പാടുപെടുകയാണ്.

Oscars

ജോണ്‍ സീന തന്നെ ആരും കാണുന്നില്ലെന്ന് കരുതിയാണ് തുണിയില്ലാതെ വന്നതെന്നും എന്നാല്‍ തന്നെ എല്ലാവര്‍ക്കും കാണാമെന്ന സത്യം മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. തമാശയ്ക്കായി ഏതറ്റവും വരെ പോകാനുള്ള ജോണ്‍ സീനയുടെ ധൈര്യത്തിന് ചിലര്‍ കയ്യടിക്കുന്നുണ്ട്. എന്നാല്‍ ഇത് തമാശയല്ല സ്വയം അപഹാസ്യനാവുകയായിരുന്നു ജോണ്‍ സീന എന്നും പറയുന്നുണ്ട്. എന്തായാലും ഓസ്‌കര്‍ അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ജോണ്‍ സീനയാണ്.

അതേസമയം 96-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ തിളങ്ങിയത് ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയ ഓപ്പണ്‍ഹെയ്മര്‍ ആണ്. ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയന്‍ മര്‍ഫി മികച്ച നടനായി മാറിയപ്പോള്‍ കരിയറിലെ ആദ്യത്തെ ഓസ്‌കാര്‍ നോളനെ തേടിയെത്തുകയും ചെയ്തു. പുവര്‍ തിങ്‌സ് എന്ന ചിത്രത്തിലൂടെ എമ്മ സ്‌റ്റോണ്‍ മികച്ച നടിയായും മാറി. എമ്മയുടെ കരിയറിലെ രണ്ടാമത്തെ ഓസ്‌കര്‍ ആണിത്. ഓപ്പണ്‍ഹെയ്മറിലെ പ്രകടനത്തിലൂടെ റോബര്‍ട്ട് ഡൗണി മികച്ച സഹ നടനുള്ള പുരസ്‌കാരവും നേടി. ഓപ്പണ്‍ഹെയ്മര്‍ തന്നെയാണ് മികച്ച സിനിമയും. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടി ഡാവിന്‍ ജോ റാന്‍ഡോള്‍ഫിന് ലഭിച്ചു. 'ഹോള്‍ഡോവര്‍സ്' എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

More from Filmibeat

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X