ഓസ്കാര്‍ 2025 Live: മികച്ച നടന്‍ എഡ്രിയാന്‍ ബ്രോഡി, നടി മെെക്കി മാഡിസണ്‍; സിനിമ അനോറ

97-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി എഡ്രിയാന്‍ ബ്രോഡി. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരം പുരസ്‌കാരം നേടിയത്. എഡ്രിയാന്‍ ബ്രോഡിയുടെ രണ്ടാം ഓസ്കാർ ആണിത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് മൈക്കി മാഡിസണ്‍. അനോറ എന്ന ചിത്രത്തിലൂടെയാണ് മൈക്കി പുരസ്‌കാരം നേടിയത്. അതേസമയം മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ അനോറ നേടി. അഞ്ച് ഓസ്‌കാറുകളാണ് അനോറ നേടിയത്.

ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് അനോറ. ചിത്രത്തിലൂടെ ഷോണ്‍ ബേക്കർ മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീ നേടിയത്. മികച്ച സഹനടനുള്ള പുരസ്കാരം കീറന്‍ കല്‍ക്കിന്‍ സ്വന്തമാക്കി. സോയി സല്‍ദാനയാണ് മികച്ച സഹനടി.

oscar

ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നത് അനുജയുടെ വിധി അറിയാനാണ്. പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേര്‍ന്ന് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം അനുജ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ മത്സരിച്ചിരുന്നു. പക്ഷെ ചിത്രത്തിന് പുരസ്കാരം നേടാനായില്ല.

  • Mar 3, 2025 9:14 AM
    മികച്ച സിനിമ

    മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ നേടി അനോറ. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് അനോറ. അഞ്ച് ഓസ്‌കാറുകളാണ് അനോറ നേടിയത്.

  • Mar 3, 2025 9:09 AM
    മികച്ച നടി

    മികച്ച നടിക്കുള്ള പുരസ്‌കാരം നേടി മൈക്കി മാഡിസണ്‍. ചിത്രം അനോറ

  • Mar 3, 2025 9:00 AM
    മികച്ച സംവിധായകന്‍

    മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി ഷോണ്‍ ബേക്കര്‍. ഈ രാവിലെ ഷോണിന്റെ മൂന്നാം ഓസ്‌കാര്‍ ആണിത്. അനോറയിലൂടെയാണ് ഷോണ്‍ ബേക്കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

  • Mar 3, 2025 8:53 AM
    മികച്ച നടന്‍

    മികച്ച നടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി എഡ്രിയാന്‍ ബ്രൂഡി. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരം പുരസ്‌കാരം നേടിയത്. എഡ്രിയാന്റെ രണ്ടാമത്തെ ഓസ്‌കാര്‍ ആണിത്.

  • Mar 3, 2025 8:43 AM

    മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ദ ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കി. ചിത്രത്തിലൂടെ ഡാനിയല്‍ ബ്ലൂംബര്‍ഗ് ണ്ടാം ഓസ്‌കാര്‍ സ്വന്തമാക്കി.

  • Mar 3, 2025 8:41 AM

    ഇന്ത്യയ്ക്ക് നിരാശ; അനൂജ പുരസ്‌കാരമില്ല

  • Mar 3, 2025 8:29 AM

    മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കാര്‍ ദ ബ്രൂട്ടലിസ്റ്റിലൂടെ നേടി ലോല്‍ ക്രോലി

  • Mar 3, 2025 8:27 AM
    മികച്ച വിദേശ ഭാഷാ ചിത്രം

    മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി അയാം സ്റ്റില്‍ ഹിയര്‍. ബ്രസീലില്‍ നിന്നുള്ള ചിത്രമാണ് അയാം സ്റ്റില്‍ ഹിയര്‍

  • Mar 3, 2025 8:08 AM

    മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം അയാം നോട്ട് എ റോബോട്ട്.

  • Mar 3, 2025 8:01 AM

    ശബ്ദത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി ഡ്യൂണ്‍ പാര്‍ട്ട് 2. വിഷ്വല്‍ എഫക്ടിനുള്ള ഓസ്‌കാറും ഡ്യൂണ്‍ പാര്‍ട്ട് 2 സ്വന്തമാക്കി.

  • Mar 3, 2025 7:44 AM

    നോ അദര്‍ ലാന്റ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം

  • Mar 3, 2025 7:42 AM

    മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം 'ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍ഗസ്ട്ര'

  • Mar 3, 2025 7:34 AM

    മികച്ച ഗാനം (ഒറിജിനല്‍) എമിലീയ പെരസിലെ എല്‍ മല്‍. ഇത്തവണ പുരസ്‌കാര ജേതാക്കളുടെ പ്രകടനം ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

  • Mar 3, 2025 7:26 AM

    പ്രൊഡക്ഷന്‍ ഡിസൈനിനുള്ള ഓസ്‌കാര്‍ നേടി വിക്ക്ഡ്

  • Mar 3, 2025 7:16 AM
    മികച്ച സഹനടി

    മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ സോയി സല്‍ദാനയ്ക്ക്. സോയിയുടെ ആദ്യ ഓസ്‌കാര്‍ ആണിത്. ചിത്രം എമീലിയ പെരസ്.

  • Mar 3, 2025 7:11 AM
    ഷോണ്‍ ബേക്കറിന് രണ്ടാം ഓസ്‌കാര്‍

    മികച്ച എഡിറ്റിംഗിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം അനോറയിലൂടെ ഷോണ്‍ ബേക്കര്‍ സ്വന്തമാക്കി. ഈ രാവിലെ രണ്ടാം ഓസ്‌കാര്‍ ആണ് ഷോണ്‍ ബേക്കര്‍ സ്വന്തമാക്കിയത്.

  • Mar 3, 2025 6:54 AM

    മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള ഓസ്‌കാര്‍ ദ സബ്സ്റ്റന്‍സ് എന്ന ചിത്രത്തിന്.

  • Mar 3, 2025 6:43 AM

    മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയത് കോണ്‍ക്ലേവിലൂടെ പീറ്റര്‍ സ്‌ട്രോഗണ്‍. അദ്ദേഹത്തിന്റെ ആദ്യ ഓസ്‌കാര്‍ ആണിത്.

  • Mar 3, 2025 6:40 AM
    മികച്ച തിരക്കഥ ( ഒറിജിനല്‍ )

    മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ അനോറയിലൂടെ ഷോണ്‍ ബേക്കര്‍ സ്വന്തമാക്കി. ഷോണ്‍ ബേക്കറിന്റെ ആദ്യ ഓസ്‌കാര്‍ ആണിത്. നാല് നോമിനേഷനുകളാണ് അനോറ നേടിയിരിക്കുന്നത്.

  • Mar 3, 2025 6:30 AM

    വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ വിക്ക്ഡ് എന്ന ചിത്രത്തിലൂടെ പോള്‍ ടാസ്‌വെല്‍ നേടി. അദ്ദേഹത്തിന്റെ രണ്ടാം ഓസ്‌കാര്‍ നോമിനേഷനും ആദ്യ പുരസ്‌കാര നേട്ടവുമാണിത്. വസ്ത്രാലങ്കാരത്തിന് ഓസ്‌കാര്‍ നേടുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനാണ് പോള്‍ ടാസ്‌വെല്‍.

  • Mar 3, 2025 6:12 AM

    മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം ഫ്‌ളോ. മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഇന്‍ ദ ഷാഡോ ഓഫ് ദ സൈപ്രസ്

  • Mar 3, 2025 6:01 AM
    മികച്ച സഹനടന്‍

    ആദ്യ പുരസ്‌കാര പ്രഖ്യാപനത്തിനായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ വേദിയില്‍. മികച്ച സഹനടനുള്ള പുരസ്‌കാരം കീറന്‍ കല്‍ക്കിന്‍ സ്വന്തമാക്കി. എ റിയല്‍ പെയിന്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയ സിനിമ.

  • Mar 3, 2025 5:47 AM
    ആരംഭം

    അവതാരകന്‍ കോനന്‍ ഒബ്രയാന്‍ വേദിയില്‍. നർമ്മങ്ങളിലൂടെ സദസിനെ കയ്യിലെടുത്ത് കോനന്‍.

  • Mar 3, 2025 5:34 AM
    ആകാംഷാഭരിതം

    അരിയാന ഗ്രാന്റെയുടെ പ്രകടനത്തോടെ ഓസ്കാർ വേദി ഉണരുന്നു. ഹോട്ട്സ്റ്റാറിലും സ്റ്റാർ മൂവീസിലും ഓസ്കാർ പ്രഖ്യാപനം കാണാം

  • Mar 3, 2025 5:28 AM

    അരിയാന ഗ്രാന്റെ, ഡോജ കാറ്റ്, ബ്ലാക്ക്പിങ്കിലെ ലിസ, സിന്തിയ എറിവെ തുടങ്ങിയവരുടെ പ്രകടനങ്ങളും ഓസ്‌കാര്‍ വേദിയെ ആവേശഭരിതമാക്കും.

  • Mar 3, 2025 5:14 AM

    അന്തരിച്ച നടന്‍ ജീന്‍ ഹാക്ക്മാനെ ഓസ്‌കാര്‍ ആദരിക്കും. രണ്ട് തവണ ഓശ്കര്‍ നേടിയിട്ടുള്ള ജീന്‍ ഹാക്ക്മാന്‍ കഴിഞ്ഞ ആഴ്ചയാണ് മരണപ്പെട്ടത്. മികച്ച നടനുള്ള പുരസ്‌കാരവും മികച്ച സഹനടനുള്ള പുരസ്‌കാരവും നേടിയ വ്യക്തിയാണ്.

  • Mar 3, 2025 4:59 AM
    ഇന്ത്യന്‍ പ്രതീക്ഷ

    പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേര്‍ന്നൊരുക്കിയ അനൂജയും മത്സരിക്കുന്നുണ്ട്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് അനൂജ മത്സരിക്കുന്നത്. പുരസ്‌കാരം നേടാനായാണ് രണ്ട് ഓസ്‌കാര്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യനാകും ഗൂനീത്.

  • Mar 3, 2025 4:45 AM

    ആവേശമായി താരങ്ങളുടെ സാന്നിധ്യം

  • Mar 3, 2025 4:27 AM
    മികച്ച നടന്‍ ആര്?

    ആരായിരിക്കും മികച്ച നടനെന്ന് അറിയാന്‍ ആകാംഷയോടെ ആരാധകര്‍. നോമിനേഷന്‍: എഡ്രിയന്‍ ബ്രോഡി (ദ ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷാലമെ (എം കംപ്ലീറ്റ് അണ്‍നോണ്‍), കോള്‍മന്‍ ഡൊമിങ്കോ (സിങ് സിങ്), റെയ്ഫ് ഫൈന്‍സ് (കോണ്‍ക്ലേവ്), സെബാസ്റ്റിയന്‍ സ്റ്റാന്‍ (ദി അപ്രന്റീസ്

  • Mar 3, 2025 4:14 AM
    മികച്ച നടി ആര്?

    എല്ലാവരും ഉറ്റു നോക്കുന്നതാണ് മികച്ച നടിക്കായുള്ള മത്സരം. നോമിനേഷന്‍: മൈക്കി മാഡിസണ്‍ (അനോറ), സിന്തിയ എറീവോ (വിക്കഡ്), കര്‍ല സോഫിയ ഗാസ്‌കോണ്‍ (എമീലിയ പെരസ്), ഡെമി മൂര്‍ (ദ സബ്സ്റ്റന്‍സ്), ഫെര്‍നാന്‍ഡോ ടോറസ് (ഐ ആം സ്റ്റില്‍ ഹിയര്‍)

  • Mar 3, 2025 4:01 AM
    മികച്ച സിനിമ ഏത്?

    മികച്ച സിനിമ ഏതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നോമിനേഷന്‍: അനോറ, ദ ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അണ്‍നോണ്‍, കോണ്‍ക്ലേവ്, ഡൂണ്‍ പാര്‍ട്ട് 2, എമീലിയ പെരസ്, എആം സ്റ്റില്‍ ഹിയര്‍, നിക്കല്‍ ബോയ്‌സ്, ദി സബ്‌സ്റ്റന്‍സ്, വിക്കഡ്.

  • Mar 3, 2025 3:48 AM
    കാത്തിരിപ്പിന് വിരാമം

    ഓസ്കാർ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

More from Filmibeat

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X