പുന്തോട്ടത്തിൽ നിറവയറുമായി എമി ജാക്സൺ!! സൈപ്രസിൽ ഗർഭകാലം ആഘോഷമാക്കി നടി....
പ്രസവകാലം ആഘോഷമാക്കുകയാണ് നടി എമി ജാക്സൺ. പ്രതിശ്രുത വരനോടൊപ്പം യാത്ര ചെയ്താണ് നടി ഗർഭകാലം ആഘോഷമാക്കുന്നത്. യാത്രയുടെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴി പ്രേക്ഷകർക്കായി പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് എമി. സൈപ്രസിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ ബിക്കിനി അതീവ ഗ്ലാമറസായി ഒരു പുന്തോട്ടത്തിൽ നിൽക്കുന്ന ചിത്രമാണ് എമി പങ്കുവെച്ചിരിക്കുന്നത്. ആരാധകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഗർഭകാലത്ത് പുറം ലോകം കാണാത്ത താരങ്ങൾക്ക് എമി ഒരു മാത്യകയാണ്. എല്ലാവരു മടിച്ചു നിൽക്കുന്ന പ്രവർത്തികൾ ചെയ്താണ് താരം ഈ സമയം ആനന്ദകരമാക്കുന്നത്.
സൂപ്പർ സ്റ്റാറുകൾ കരയാത്തത്!! ലോഹിക്ക് മുകളിൽ മലയാള സിനിമ വളർന്നിട്ടില്ല എന്നതുകൊണ്ടാണ്
ഗർഭാവസ്ഥയിൽ പോലും ഫിറ്റ്നസ്സിന്റെ കാര്യത്തിൽ താരം ഒരു വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല. യോഗ ചെയ്യുന്നതിന്റേയും വ്യായമം ചെയ്യുന്നതിന്റേയും ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.മാത്യദിനത്തിനായിരുന്നു കാമുകൻ ജോർജ് പനയോട്ടുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് അമ്മയാകാൻ പേകുന്ന വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. തുടർന്ന് ജോർജുമായുളള വിവാഹ നിശ്ചയം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തിരുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷം മാത്രമാണ് ഇവർ വിവാഹിതരാവുകയുള്ളൂ. കഴിഞ്ഞ അഞ്ചു വർഷമായി എമിയും ജോർജും തമ്മിൽ പ്രണയത്തിലാണ്. ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ് പനയോട്ടു. ഹോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുളള താരമാണ് എമി ജാക്സൺ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുളളതെങ്കിലും ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications