പ്രിയങ്കയുടെ ഗ്രാമി ലുക്കിനെതിരെ വിമർശനം, അടിച്ചു മാറ്റൽ അനുവദിക്കില്ലെന്ന് ആരാധകർ
വസ്ത്രധാരണത്തിലും സ്റ്റൈലിലുമെല്ലാം ഏറ്റവു കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന താരമാണ് പ്രിയങ്ക ചോപ്ര. പലപ്പോഴും താരത്തിന്റെ വസ്ത്രധാരണം ലോക ഫാഷൻ കോളങ്ങളിലൽ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഫാഷൻ കോളങ്ങളിലും ചർച്ചയാകുന്നത് ഗ്രമിയിലെ പ്രിയങ്കയുടെ ഗെറ്റപ്പാണ്. വി ഷെയ്പ്പുളള വെള്ളുത്ത നിറത്തിലുള്ള ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വസ്ത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഫാഷൻ പ്രേമികളുടെ ഇടയിൽ നിന്ന് ഉയരുന്നത്.

20 വർഷങ്ങൾക്ക് മുൻപ് ഇതേ ഗെറ്റപ്പിൽ ഗായികയും നർത്തകിയുമായ ജെന്നിഫർ ലോപസ് ഇതേ ഗൗണിൽ ഗ്രാമി വേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിറ വ്യത്യാസവും ചെറിയ വ്യത്യാസങ്ങളും ഒഴിച്ചാൽ അതേ വസ്ത്രം തന്നെയല്ലേ ഇതും എന്നാണ് ആരാധകർ ചോദിക്കുന്നത്. വയറ് വരെ നീണ്ട ഓപ്പണുള്ള കഴുത്താണ് പ്രിയങ്കയുടെ വസ്ത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. എന്നാൽ ഇത് വർഷങ്ങൾക്ക് മുൻപ് തന്നെ ഗ്രാമി വേദിയിൽ ജെന്നിഫർ ഞെട്ടിച്ചിരുന്നു. കഴുത്തിന്റെ വീ ആകൃതി കാൽ ഭാഗത്തും ഉണ്ടായിരുന്നു എന്ന് ഒഴിച്ചാൽ പ്രിയങ്ക ധരിച്ച വസ്ത്രത്തിനോട് വലിയ വ്യത്യാസമില്ല എന്നാണ് ജെന്നിഫർ ആരാധകരുടെ ഭാഷ്യം. അന്ന് ജെന്നിഫറിന്റെ ആ ബോൾഡൻ ലുക്ക് ഫാഷൻ ലോകം ആഘോഷമാക്കിയിരുന്നു.
ഈ നിമിഷം ഏറെ സ്പെഷ്യലാണ്! താരപുത്രിയുടെ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ
പ്രിയങ്കയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. തങ്ങളുടെ ആരാധനാപാത്രത്തെ പകരം വയ്ക്കാനാണ് പ്രിയങ്കയുടെ ശ്രമമെങ്കില്‍ അത് നടപ്പില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഭർത്താവ് നിക്കിനോടും സഹോദരങ്ങളോടൊപ്പവുമാണ് പ്രിയങ്ക ഗ്രാമി വേദിയിൽ എത്തിയത്. നിക്കിന്റേയും സഹോദരന്മാരുടേയും സംഗീത ആല്‍ബം മികച്ച പോപ്- സംഘത്തിന് വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications