ആദ്യ കാമുകന്റെ മരണം, അസൂയ മൂത്ത് കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ്; പ്രണയം കൊണ്ട് മുറിവേറ്റ കേറ്റ്

എന്നാല്‍ ഈ കേറ്റിന്റെ ആ പ്രശസ്തിയും താരപരിവേഷവുമെല്ലാം തകര്‍ക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നു. സ്വന്തം ഭര്‍ത്താവ് തന്നെയായിരുന്നു കേറ്റിന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്.

സിനിമ പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തലും വേണ്ടാത്ത പേരാണ് കേറ്റ് വിന്‍സ്ലെറ്റ് എന്നത്. ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് കേറ്റ്.

ലോകത്തിലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളായ കേറ്റ് തന്റെ അഭിനയം കൊണ്ട് കയ്യടി നേടിയ അവസരങ്ങള്‍ ഒരുപാടാണ്ട്. ഓഫ് സ്‌ക്രീനിലും ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് കേറ്റ് വിന്‍സ്ലെറ്റ്.

ലോകമെമ്പാടും ആരാധകരുള്ള താരമാണ് കേറ്റ് വിന്‍സ്ലെറ്റ്. ഇനി കേറ്റിനെ പോലൊരു താരം ഉണ്ടാകുമോ എന്ന് പോലും സംശയമാണ്.

എന്നാല്‍ ഈ കേറ്റിന്റെ ആ പ്രശസ്തിയും താരപരിവേഷവുമെല്ലാം തകര്‍ക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നു. സ്വന്തം ഭര്‍ത്താവ് തന്നെയായിരുന്നു കേറ്റിന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്.

Kate Winslet

തന്റെ ഭര്‍ത്താവിന്റെ മെയില്‍ ഈഗോയെ തൃപ്തിപ്പെടുത്താനായി സ്വന്തം കരിയര്‍ തന്നെ നശിപ്പിക്കുന്നതിന്റെ വക്കോളം എത്തിയിട്ടുണ്ട് കേറ്റ് വിന്‍സ്ലെറ്റ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചിത്രത്തിലൂടെയാണ് കേറ്റ് ലോകമെമ്പാടും ആരാധകരുള്ള താരമായി മാറുന്നത്. ലിയനാര്‍ഡോ ഡികാപ്രിയയാണ് ചിത്രത്തിലെ നായകന്‍.

പിന്നീടൊരിക്കലും കേറ്റിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓസ്‌കാര്‍ അടക്കം നേടിയ, ഹോളിവുഡിലെ ഏറ്റവും വലിയ പേരുകളിലൊന്നായി മാറുകയായിരുന്നു കേറ്റ്.

1997 ലായിരുന്നു കേറ്റും ഡികാപ്രിയോയും റോസും ജാക്കുമായി എത്തിയ ടൈറ്റാനിക് പുറത്തിറങ്ങുന്നത്. ചിത്രം ലോക സിനിമയിലെ തന്നെ എക്കാലത്തേയും മഹത്തായ വിജയങ്ങളിലൊന്നാവുകയും കേറ്റ് സൂപ്പര്‍ നായികയായി മാറുകയും ചെയ്തു.

തൊട്ടടുത്ത വര്‍ഷമാണ് കേറ്റ് സംവിധായകന്‍ ജിം ത്രെപ്ലെറ്റനെ കണ്ടുമുട്ടുന്നത്. ആ വര്‍ഷം തന്നെ കേറ്റും ജിമ്മും വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ ഈ വിവാഹം കേറ്റിന് നല്ല ഓര്‍മ്മകള്‍ ആയിരുന്നില്ല സമ്മാനിച്ചത്. 2001 ല്‍ ഇരുവരും പിരിയുകയായിരുന്നു.

കേറ്റിനും ജിമ്മിലും മിയ എന്നൊരു മകളുമുണ്ട്. വിവാഹ മോചന ശേഷം നല്‍കിയൊരു അഭിമുഖത്തിലാണ് തന്റെ ദാമ്പത്യ ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് കേറ്റ് മനസ് തുറക്കുന്നത്.

''മിയയുടെ അച്ഛനുമായുള്ള എന്റെ ദാമ്പത്യം ഒരു ദുരന്തമായിരുന്നു. വിവാഹത്തിന്റെ അവസാനത്തെ ഒന്നര വര്‍ഷം ഞാന്‍ തീര്‍ത്തും വ്യത്യസ്തയായൊരു വ്യക്തിയായി മാറുകയായിരുന്നു'' എന്നാണ് കേറ്റ് പറഞ്ഞത്.

''ഞാന്‍ വീട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമെല്ലാം അകന്നു. ഞാന്‍ വേറൊരു ആളായി മാറുകയായിരുന്നു'' എന്നും കേറ്റ് പറഞ്ഞു.

വിവാഹ ശേഷം താന്‍ മാനസികമായി തകരുക മാത്രമല്ല, താന്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്യുന്നതിലേക്കും എത്തിയെന്നാണ് കേറ്റ് പറയുന്നത്. അതിനെല്ലാം കാരണം ഭര്‍ത്താവ് ജിം ആയിരുന്നുവെന്നാണ് കേറ്റ് പറയുന്നത്.

''ഞാന്‍ പ്രശസ്തയാകുന്നത് ജിമ്മിന് ഇഷ്ടമായിരുന്നില്ല. അതിനാല്‍ ഞാന്‍ ചെറിയ റോളുകള്‍ നോക്കാന്‍ തുടങ്ങി'' എന്നാണ് കേറ്റ് പറയുന്നത്.

''എനിക്ക് ആവേശം തോന്നിയ തിരക്കഥകള്‍ വായിച്ച ശേഷം അദ്ദേഹം അവയെ താഴ്ത്തി സംസാരിക്കുമായിരുന്നു. ഇത് നിനക്ക് ചേരുന്നതല്ലെന്ന് പറയും'' കേറ്റ് പറയുന്നു.

ഇതോടെ തനിക്ക് തന്റെ തന്നെ പ്രേരണകളില്‍ വിശ്വാസം നഷ്ടമായെന്നാണ് കേറ്റ് പറയുന്നത്. താന്‍ പ്രശ്‌സതയാകുന്നത് ഇഷ്ടമില്ലാതിരുന്നതിനാല്‍ കേറ്റിന്റെ ഭര്‍ത്താവ് മനപ്പൂര്‍വ്വം താരത്തെ ചെറിയ വേഷങ്ങളിലേക്ക് ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു.

Kate Winslet

തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പിന്നീടൊരിക്കല്‍ കേറ്റ് മനസ് തുറന്നിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസില്‍ സ്റ്റീഫന്‍ ട്രെഡ്രേയുമായിട്ടായിരുന്നു കേറ്റ് പ്രണയത്തിലാകുന്നത്.

ഇരുവരും അഞ്ച് വര്‍ഷത്തോളം ഒരുമിച്ചായിരുന്നുവെങ്കിലും പിന്നീട് പിരിഞ്ഞു. പ്രണയ ബന്ധം പിരിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് മുന്‍ കാമുകന്‍ മരിക്കുന്നത്.

ബോണ്‍ ക്യാന്‍സറിനെ തുടര്‍ന്നാണ് സ്റ്റീഫന്‍ മരണപ്പെടുന്നത്. ലോകം ടൈറ്റാനിക്കിന്റെ വിജയം ആഘോഷിക്കുമ്പോഴായിരുന്നു കേറ്റിന് തന്റെ കാമുകനെ നഷ്ടമാകുന്നത്.

ഓസ്‌കാര്‍ അടക്കം സ്വന്തമാക്കിയിട്ടുള്ള കേറ്റ് ഒടിടിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയ്യടുത്തിറ്റിയ മേര്‍ ഓഫ് ഈസ്റ്റ്ടൗണിലൂടെ കയ്യടി നേടിയിരുന്നു കേറ്റ്.

More from Filmibeat

Read more about: kate winslet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X