»   » എണ്‍പതുകളില്‍ പാളിച്ചകളുണ്ടായി: അനൂപ്

എണ്‍പതുകളില്‍ പാളിച്ചകളുണ്ടായി: അനൂപ്

Posted By: Super
Subscribe to Filmibeat Malayalam
Anoop Menon
രഞ്ജിത്തിന്റെ തിരക്കഥയിലൂടെ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് കയറിവന്ന അനൂപ് മേനോന്‍ നല്ല ശുഭാപ്തി വിശ്വാസിയാണ്. അഭിനേതാവ് എന്നതിനപ്പുറം എഴുത്തുകാരനുമായ അനൂപ് താമസിയാതെ സംവിധായകന്റെ റോളും കൈകാര്യം ചെയ്‌തേക്കും.

സിനിമയുടെ സൗന്ദര്യവും രീതി ശാസ്ത്രവും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുന്ന ഈ ചെറുപ്പക്കാരന് സിനിമ കേവലം ഒരു അഭിനിവേശമല്ല. കെ.കെ ഹരിദാസിന്റെ പുതിയചിത്രമായ ജോസേട്ടന്റെ ഹീറോയുടെ കോഴിക്കോട്ടെ ലൊക്കേഷനിലാണ് അനൂപ് ഇപ്പോഴുള്ളത്. സിനിമാ രംഗത്തെക്കുറിച്ചും തന്റെ പദ്ധതികളെക്കുറിച്ചും അനൂപ് സംസാരിക്കുന്നു.

1 അവാര്‍ഡുകള്‍ കുറയുന്നു എന്നതിനപ്പുറം മലയാളസിനിമയ്ക്ക് ഇന്ത്യന്‍ സിനമയില്‍ പ്രാധാന്യം കുറയുന്നുണ്ടോ?

അനൂപ്: ഒരിക്കലും അങ്ങിനെ തോന്നിയിട്ടില്ല. എക്കാലത്തും മലയാളത്തില്‍ മികച്ച സിനിമകള്‍ വന്നിട്ടുണ്ട്. പിന്നെ നമ്മുടെ ശീലമാണ് പഴയതെല്ലാം നല്ലത് പുതിയതെല്ലാം മോശമെന്ന് പറയുകയെന്നത്. എപ്പോഴും എയ്റ്റീസിലെ ഗോള്‍ഡന്‍ എയ്ജ് എടുത്തിടും. സത്യത്തില്‍ സിനിമയില്‍ ഒരുപാട് പാളിച്ചകള്‍ സംഭവിച്ച സമയമാണത്.

സിനിമയുടെ മെച്ചൂരിറ്റി പീരിയഡ് എന്നുപറയുന്നത് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ ഒരു
മദ്ധ്യവയസ്സിലെത്തിയ മലയാളസിനിമ. എണ്‍പതുകളില്‍ ഒരു ബ്രിഡ്ജ് ലെവലിലായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി എന്നു തോന്നുന്നു.

2 എണ്‍പതുകളില്‍ പ്രതിഭകളുടെ ഒരു തിരക്ക് മലയാളസിനിമയില്‍ ഉണ്ടായിരുന്നില്ലേ?

അനൂപ്: ശരിയാണ്. എയ്റ്റീസില്‍ പ്രതിഭകളുമുണ്ട് നല്ല സിനിമകളുമുണ്ട്. പക്ഷേ മികച്ച സിനിമകളെയൊക്കെ ജനങ്ങള്‍ നിരാകരിച്ചിരുന്നു. പ്രേക്ഷകര്‍ അത്രമേല്‍ സിനിമയോട് അറ്റാച്ച്ഡ്
ആയിരുന്നില്ല. തൊണ്ണൂറുകളോടെ ലോഹിയേട്ടന്‍ വന്നു സത്യേട്ടന്റേയും ഭരതേട്ടന്റേയും മികച്ച ചിത്രങ്ങള്‍ ഉണ്ടായി. ഈ സിനിമകളൊക്കെയും പ്രേക്ഷകന്‍ തുറന്ന മനസ്സോടെ സ്വീകരിച്ചു.

3 ഇപ്പോള്‍ മലയാളസിനിമയ്ക്ക് നല്ല കാലമാണെന്ന് തോന്നുന്നു?

അനൂപ്: എക്‌സാറ്റ്‌ലി, പാസഞ്ചര്‍, പ്രാഞ്ചിയേട്ടന്‍, ട്രാഫിക്ക്, മേരിക്കുണ്ടൊരു കുഞ്ഞാട്, നീലത്താമര, ഇപ്പോള്‍ സാള്‍ട്ട്& പെപ്പര്‍ അങ്ങനെ എത്രയോ നല്ലചിത്രങ്ങളുണ്ട്. അവയ്ക്ക് നല്ല ഓഡിയന്‍സ് സപ്പോര്‍ട്ടുമുണ്ട്. തീര്‍ച്ചയായും മലയാളസിനിമ ഇന്റലിജന്റായ വഴിക്കു തന്നെയാണ് മുന്നോട്ട് പോകുന്നത്.

അടുത്ത പേജില്‍
റീമേക്കുകള്‍ ഉണ്ടാകണം: അനൂപ്

English summary
Anoop Menon is a Indian film actor and screenwriter. He worked in television before achieving success as an actor in films. In this exclusive interview he is sharing his opienions about Malayalam film industry and his future plans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam