twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവിയുടെ നായകന്‍ ആകാന്‍ ആഗ്രഹിച്ച പയ്യന്‍; ഗ്രഹണം വിശേഷങ്ങളുമായി ജിബു ജോര്‍ജ്

    |

    ശ്രീദേവിയുടെ നായകന്‍ ആകാന്‍ ആഗ്രഹിച്ച പയ്യന്‍, അവനിന്ന് മലയാള സിനിമയിലെ നായകനായിരിക്കുന്നു. സിംഗപ്പൂര്‍ വഴിയാണ് ആ വരവ്. കുട്ടിക്കാലം മുതല്‍ സിനിമയെന്ന മോഹത്തിന് പിന്നാലെ നടന്ന് ഒടുവില്‍ ചില ആള്‍ക്കൂട്ട രംഗങ്ങളും മറ്റും അഭിനയിച്ച് ആ യുവാവ് പിന്നീട് ഒരു ഐടി പ്രൊഫഷണലായി മാറുകയായിരുന്നു. എന്നാല്‍ സിനിമ എന്ന മോഹം മനസില്‍ നിന്നും പറിച്ചു കളയാന്‍ അവന്‍ തയ്യാറായില്ല.

    എന്തു ഭംഗി നിന്നെ കാണാന്‍...; മാളവികയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും പാടും

    സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ തിരുവല്ലക്കാരനായ ജിബു ജോര്‍ജ് ഇന്ന് നായകനാണ്. പൂര്‍ണമായും സിംഗപ്പൂരില്‍ ചിത്രീകരിച്ച ഗ്രഹണം എന്ന മലയാള സിനിമയിലൂടെയാണ് ജിബു നായകന്‍ ആയിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഗ്രഹണം എന്ന സിനിമയെക്കുറിച്ചും അതിന് പിന്നിലെ കൂട്ടായ്മയെക്കുറിച്ചുമെല്ലാം ജിബു ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ്. വിശദമായി വായിക്കാം.

    സ്വയം പരിചയപ്പെടുത്തുകയാണെങ്കില്‍?

    സ്വയം പരിചയപ്പെടുത്തുകയാണെങ്കില്‍?

    പ്രൊഫഷണ്‍ കൊണ്ട് ഐടി പ്രൊജക്ട് മാനേജരും പാഷന്‍ കൊണ്ട് നടനുമാണ്. ഒരു സിനിമാനടന്‍ ആകണമെന്ന് എന്നു ആഗ്രഹം പൊട്ടി മുളച്ചത് ശ്രീദേവി യുടെ കൂടെ അഭിനയിക്കാന്‍ വേണ്ടി ആണ്. ആര്‍മിയില്‍ ആയിരുന്ന അച്ഛനും ഒത്ത് ആര്‍മി റെസിഡന്‍ഷ്യല്‍ ഏരിയില്‍ ഉള്ള സിനിമ തീയേറ്ററില്‍ ഹിന്ദി സിനിമ കണ്ട് വളര്‍ന്ന കുട്ടികാലത്ത് മിസ്റ്റര്‍ ഇന്ത്യ, ചാന്ദ്‌നി, നാഗിന, ചാല്‍ബാസ് തുടങ്ങിയ സിനിമകള്‍ കണ്ട് ശ്രീദേവിയോട് കടുത്ത ആരാധന ആയിരുന്നു എനിക്ക്. വലുതാകുമ്പോള്‍ എങ്ങനെ എങ്കിലും സിനിമാ നടനായിട്ട് ശ്രീദേവിയുടെ നായകന്‍ ആഗണമെന്നയിരുന്നൂ ആഗ്രഹം.

    പിന്നീട് കേരളത്തില്‍ വരികയും മലയാള സിനിമകള്‍ കണ്ട് അതില്‍ ഭ്രമം ആയി. പക്ഷേ അഭിനയം കരിയര്‍ ഓപ്ഷന്‍ ആകാന്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. കലാപരമായ പാരമ്പര്യങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ടും ഗൈഡ് ചെയ്യാന്‍ ആരും ഇല്ലാത്തത് കൊണ്ടു ആഗ്രഹം ഉപേക്ഷിച്ച് പഠിച്ചു ജോലി ഒക്കെ ആയി സിംഗപ്പൂരില്‍ സ്ഥിരതാമസം ആയി.

    ഗ്രഹണം എന്ന സിനിമ

    ഗ്രഹണം എന്ന സിനിമ

    സംവിധായകനായ ആനന്ദ് പാഗ വളരെ അടുത്ത സുഹൃത്താണ്. ഞങള്‍ ഒരുമിച്ച് ഇതിന് മുന്‍പ് ഒരു ഹിന്ദി ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. അന്ന് മുതലേ നല്ല സുഹൃത്തുകള്‍ ആയിരുന്നു. ആനന്ദിന്റെ ഭാര്യ ദേവിക ആണ് ഗ്രഹണത്തിലെ നായിക. സ്റ്റേജ് വഴി ദേവികയും നേരത്തേ പരിചയം ഉണ്ടായിരുന്നു. ആദ്യം ഒരു വെബ് സീരീസ് ചെയ്യാനായിരുന്നു പ്ലാന്‍. സബ്ജക്റ്റ് ഭയങ്കര രസമുള്ളതായിരുന്നൂ അങ്ങനെ സ്‌ക്രിപ്റ്റ് ഡെവലപ്പ് ആയി വരികയും സിനിമയായി മാറുകയുമായിരുന്നു.

    ചിത്രം പറയുന്നത്

    ചിത്രം പറയുന്നത്

    'Blood moon' എന്ന പ്രതിഭാസത്തെ പറ്റിയും അത് മനുഷ്യ/മൃഗങ്ങളിലും ഉണ്ടാകുന്ന ഇംപാക്ടിനെപ്പെറ്റിയും റിസേര്‍ച്ച് ചെയ്യുന്ന നായക കഥാപാത്രമായ റോയ് കുരിശിങ്കല്‍. അദ്ദേഹത്തിന്റെ ഭാര്യ ടീന മാത്യൂസ്, ഇവരുടെ ജീവിതത്തില്‍ ഗ്രഹണ ദിവസത്തില്‍ സംഭവിക്കുന്ന ചില ത്രസിപ്പിക്കുന്ന സംഭവവികാസങ്ങളും അതിന്റെ പിന്നിലുള്ള മിസ്റ്ററിയുമൊക്കെ പറയുന്നൊരു ചിത്രമാണ് ഗ്രഹണം.

    ശ്രീനന്ദിയ പ്രൊഡക്ഷന്‍സിന്റെ ബാനറില നിര്‍മ്മിച്ച ഗ്രഹണത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് പാഗ ആണ്. രാജ് വിമല്‍ ദേവ് ആണ്. മിന്നല്‍ മുരളി, വെയില്‍ എന്നീ ചിത്രങ്ങളുടെ ട്രെയ്ലര്‍ കട്സ് ചെയ്ത അജ്മല്‍ സാബുവാണ് എഡിറ്റര്‍, ഓഡിയോഗ്രഫി നിര്‍വഹിച്ചത് ദേശീയ പുരസ്‌കാര ജേതാവായ എം ആര്‍ രാജകൃഷ്ണനാണ്. ലിങ്കു ഏബ്രഹാമിന്റെ വരികള്‍ക്കു ആനന്ദ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു. വിനീത് ശ്രീനിവാസന്‍ പാടിയ മിഴിനിലാവായ് , ഹരിശങ്കര്‍ കെ എസ് ആലപിച്ച വെണ്മുകിലായ് , വൈഷ്ണവി കണ്ണന്‍ പാടിയ പോകാനതിലേറെഎന്നീ ഗാനങ്ങള്‍ ഇതിനോടകം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
    സിനിമയ്ക്ക് പിന്നിലെ കൂട്ടായ്മ

    സിനിമയ്ക്ക് പിന്നിലെ കൂട്ടായ്മ

    സിംഗപ്പൂരില്‍ നിന്നുമുള്ള ഒരു പറ്റം ചെറുപ്പക്കാരാണ് ചിത്രത്തിന് പിന്നില്‍. 90 ശതമാനവും സിംഗപ്പൂരില്‍ തന്നെ ചിത്രീകരിച്ച ആദ്യത്തെ മലയാളം ഫീച്ചര്‍ സിനിമയാണ് ഗ്രഹണം. സിംഗപ്പൂര്‍ കലാരംഗത്ത് നിന്നും ഉള്ള അഭിനേതാക്കള്‍ ആണ് മുഖ്യ കഥാപാത്രങ്ങള്‍ ഒക്കെയും ചെയ്യുന്നത്. ഞാനും ദേവികയും കൂടാതെ, ജയറാം നായര്‍, സുരജ് ജയരാമന്‍, ആന്‍ സൂരജ്, ബിനൂപ് നായര്‍, എഡ്മണ്ട് ചൗ, പ്രീതി ജോസഫ്, നന്ദിത മേനോന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    സിനിമയുടെ ഉദ്വേഗജനകമായ രംഗങ്ങളില്‍ ബാലതാരങ്ങളായ ക്രിസ്റ്റീന, ഷൗര്യ, ദിയ, ക്രിസ് എന്നിവരുടെ പ്രകടനം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. എല്ലാവരും വര്‍ക്കിംഗ് പ്രൊഫഷണല്‍സ് ആയത് കൊണ്ട് വീക്ക് എന്‍ഡില്‍ മാത്രമാണ് ഷൂട്ടിംഗ് നടക്കാറുണ്ടായിരുന്നത്. ഏകദേശം ഒരു വര്‍ഷമെടുത്തു ഗ്രഹണം സിനിമയുടെ ഷൂട്ടിംഗ് തീരാന്‍.

    Read more about: actor
    English summary
    Actor Jibu George Of Grahanam Opens Up About His Journey And The Movie, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X