മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ കിട്ടിയില്ല; വ്യക്തി ജീവിതവും സിനിമയും; മനസ് തുറന്ന് ചാര്‍മിള

By Athira V Augustine

Recommended Video

മനസ്സ് തുറന്ന് ചാർമിള , നടിക്ക് പറയാനുള്ളത് കാണാം | filmibeat Malayalam

വിടര്‍ന്ന വലിയ കണ്ണുകളും ഇടതൂര്‍ന്ന മുടിയും പാവാടയും ബ്ലൗസുമിട്ട നാടന്‍ പെണ്‍കുട്ടിയായി സിനിമകളില്‍ കണ്ട ചാര്‍മിളയെ മലയാളികള്‍ ആരും മറക്കില്ല. കാബൂളിവാല, ധനം തുടങ്ങിയ സിനിമകള്‍ മലയാളികളുടെ ഓര്‍മകളില്‍ ഇന്നും തങ്ങി നില്‍ക്കുന്നു. വളരെ കാലത്തെ ഇടവേളക്ക് ശേഷം ചാര്‍മിള വീണ്ടും സിനിമോ ലോകത്ത് സജീവമാകുകയാണ്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും അടുത്തിടെയുണ്ടായ വിവാദങ്ങളെപ്പറ്റിയുമൊക്കെ തുറന്നു പറയുകയാണ് ചാര്‍മിള

ആര്യ കേരളത്തിന്റെ മരുമകൻ തന്നെ!! എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ, വീഡിയോ കാണാം

മലയാളത്തിലേക്ക് തിരിച്ചു വരുന്നു. ശക്തമായ തിരിച്ച് വരവായി തന്നെ കാണാമോ?

മലയാളത്തിലേക്ക് തിരിച്ചു വരുന്നു. ശക്തമായ തിരിച്ച് വരവായി തന്നെ കാണാമോ?

ഈ തിരിച്ചു വരവില്‍ തമിഴും തെലുങ്കും ചെയ്യുന്നുണ്ട്. മലയാളത്തില്‍ ഇപ്പോള്‍ നാല് സിനിമകളാണുള്ളത്. അവസാനം ചെയ്ത സിനിമ കൊച്ചിന്‍ ഷാദി @ചെന്നൈ ൦03 എന്ന സിനിമയിലാണ്. നാല് സിനിമകളിലും നല്ല ക്യാരക്ടറാണ് അതില്‍ ചെയ്തിരിക്കുന്നത്. ഒരുപാട് തെരഞ്ഞെടുക്കല്‍ മലയാളത്തില്‍ നടത്താന്‍ കഴിയില്ല. കാരണം തമിഴിലെ ‍ഡേറ്റ് നോക്കിയാണ് ഇവിടെ സിനിമ ചെയ്യുന്നത്. പക്ഷേ, വലിയ സിനിമകളുടെ ഭാഗമാകുന്പോഴും ചെറിയ കഥാപാത്രങ്ങളാണ് ഇപ്പോഴുള്ളത്.

കരുത്തുറ്റ കഥാപാത്രങ്ങള്‍ തേടി വരുന്നുണ്ടോ?

കരുത്തുറ്റ കഥാപാത്രങ്ങള്‍ തേടി വരുന്നുണ്ടോ?

എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് താല്‍പ്പര്യം . പക്ഷേ, എന്നെ തേടി വരുന്നതൊക്കെ പാവപ്പെട്ട അല്ലെങ്കില്‍ മുന്‍പ് ധനത്തിലും മറ്റും ചെയ്ത കഥാപാത്രങ്ങളാണ്. പാവപ്പെട്ട പെണ്‍കുട്ടിയായിട്ട് ഞാന്‍ ചെയ്ത വേഷങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കാബൂളി വാല അതില്‍ നിന്നൊക്കെ കുറച്ചു വ്യത്യസ്തമായിരുന്നു.

മുന്പും അത്തരം കഥാപാത്രങ്ങള്‍ കിട്ടിയില്ലെന്ന് സങ്കടമുണ്ടോ?

മുന്പും അത്തരം കഥാപാത്രങ്ങള്‍ കിട്ടിയില്ലെന്ന് സങ്കടമുണ്ടോ?

തമിഴിലും തെലുങ്കിലും എനിക്ക് അത്തരം കഥാപാത്രങ്ങള്‍ കിട്ടി. പക്ഷേ, അന്ന് എന്നെ സമീപിച്ചിരുന്നവരാരും അത്തരം കഥാപാത്രങ്ങള്‍ നല്‍കിയില്ല. ഇപ്പോള്‍ കൊച്ചിന്‍ ഷാദിയില്‍ ബോള്‍ഡ് ആയ സ്ത്രീയുടെ കഥയാണ്. ശരിക്ക് പറഞ്ഞാല്‍ ഭര്‍ത്താവില്ലാതെ ഒരു കുട്ടിയെ തനിച്ച് വളര്‍ത്തുന്ന സ്ത്രീയുടെ കഥയാണ്. ഞാന്‍ ഇപ്പോള്‍ എന്റെ മകനെ വളര്‍ത്തുന്നതുപോലെ.

രണ്ടാം വരവില്‍ പ്രതീക്ഷയുണ്ടോ?

രണ്ടാം വരവില്‍ പ്രതീക്ഷയുണ്ടോ?

ശരിക്ക് പറ‍ഞ്ഞാല്‍ നെഗറ്റീവ് ആയിട്ട് ഉള്ള കഥാപാത്രങ്ങള്‍ എനിക്ക് ആഗ്രഹമുണ്ട്. രമ്യ കൃഷ്ണന്‍, മഞ്ജു വാര്യര്‍ ഒക്കെ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഉണ്ടല്ലോ. അത്തരത്തില്‍ എന്തെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ട്. എന്നും ഒരേ പോലുള്ള കഥാപാത്രങ്ങള്‍ ചെയ്തു മടുത്തു.

തമിഴിലും തെലുങ്കിലും തിരിച്ചുവരവ് എങ്ങനെ?

തമിഴിലും തെലുങ്കിലും തിരിച്ചുവരവ് എങ്ങനെ?

തമിഴ് നന്നായി പോകുന്നു. തെലുങ്കില്‍ ഒരു ചിത്രം റിലീസായിട്ടില്ല. തെലുങ്കില്‍ ശക്തമായ കഥാപാത്രമാണ്. മകന്‍ അമ്മ ബന്ധത്തിന്‍റെ കഥപറയുന്ന ചിത്രമാണ്. തെലുങ്കില്‍ കുറേക്കൂടി ഗ്ലാമറസായിട്ട് വേണം നായികയായി അഭിനയിക്കാന്‍. മലയാളത്തില്‍ ഗ്ലാമറസാവണമെന്നില്ല. മലയാളത്തില്‍ നമുക്ക് ഒരു വാണിവിശ്വനാഥ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം സോഫ്റ്റ് പെര്‍ഫോമന്‍സിന്റെ ആള്‍മരമാണ്.

ഇപ്പോള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കലുണ്ടോ?

ഇപ്പോള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കലുണ്ടോ?

ഇപ്പോള്‍ തിരിച്ചു വരവല്ലേ. ഒരുപാട് തെരഞ്ഞെടുക്കല്‍ നടത്താന്‍ കഴിയില്ല. മലയാളത്തിലാണെങ്കില്‍ ഡേറ്റ് ഉണ്ടോ എന്ന് മാത്രമേ നോക്കാറുള്ളൂ. കാരണം തമിഴില്‍ എനിക്ക് രാവിലെ പോയി രാത്രി തിരികെ വീട്ടില്‍ വരാം. അപ്പോള്‍ ഒരുപാട് ദിവസം ചെന്നൈയില്‍ നിന്നും മാറി നില്‍ക്കാനും പറ്റില്ല. പ്രായമായ അമ്മയുണ്ട്. മകനുണ്ട്. മകന് പരീക്ഷയായി കഴിഞ്ഞാല്‍ പിന്നെ ഒരു സിനിമയും ഞാനേറ്റെടുക്കാറില്ല. സ്വന്തം രക്തത്തില്‍ ഒരു മകനുണ്ടാവണം. ഒരു പാട് വിജയിച്ച നടിമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊക്കെ പ്രേക്ഷകരുണ്ട്. അവരുടെ മരണത്തില്‍ ഒരു ദിവസം ഓര്‍മിക്കാന്‍ എല്ലാവരും ഉണ്ടാകും. അതല്ലാതെ സ്വന്തം രക്തത്തിലൊരാള്‍ ഉണ്ടെങ്കിലേ നാളെ നമ്മളെ നോക്കാനാളുണ്ടാകൂ. എന്നെ സിനിമയില്‍ മാത്രം കാണുന്ന മകനായാല്‍ വയസാകുന്പോ എന്നോട് ഇറങ്ങിപ്പോകാന്‍ പറയുന്പോ ഞാന്‍ നിന്‍റെ അമ്മയാടാ എന്ന് പറയാന്‍ കഴിയണം. അപ്പോ നിങ്ങളെന്റെ അമ്മയായിരുന്നെന്ന കാര്യം എനിക്കറിയില്ലെന്ന് മകന്‍ തിരിച്ച് പറയേണ്ട അവസ്ഥയുണ്ടാകരുത്. ഒരു നടിയെന്ന നിലയിലെ ഏറ്റവും മോശമായ അവസ്ഥയാണ്. രാത്രി വീട്ടിലെത്തിയാല്‍ എനിക്ക് മകന്റെ ഹോം വര്‍ക്ക് ചെയ്യിപ്പിക്കാം. അവന് മികച്ച വിദ്യാഭ്യാസം നല്‍കണം. അതുകൊണ്ട് തമിഴിലാണ് കൂടുതല്‍ ചെയ്യുന്നത്. കുട്ടിയെ വിട്ട് കേരളത്തില്‍ വന്ന് നില്‍ക്കാനുള്ള പ്രശ്നം ഉണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് രാജേഷുമായി വിവാഹബന്ധം വേര്‍പെടുത്തി. മതമായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രശ്നം. അവരുടെ അച്ഛനും അമ്മക്കും ഒക്കെ പ്രശ്നമായി. ഇപ്പോള്‍ സാന്പത്തിക സഹായം ഒന്നുമില്ല. പക്ഷേ, ഞാന്‍ ജോലിക്ക് പോകുന്പോള്‍ മകനെ നോക്കും അദ്ദേഹം. അത് തന്നെ വലിയ കാര്യമാണ്.

കരിയര്‍ നഷ്ടപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടോ?

കരിയര്‍ നഷ്ടപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടോ?

നഷ്ടപ്പെട്ടു എന്ന് തോന്നിയിട്ടില്ല. ഗര്‍ഭിണിയായതിന് ശേഷം ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി. അതിന് ശേഷം കുട്ടിയുടെ കാര്യങ്ങളായി. അപ്പോള്‍ സ്വാഭാവികമായി ഞാന്‍ തന്നെ ഒരു ഗ്യാപ്പ് എടുക്കാന്‍ തീരുമാനിച്ചതാണ്. ഡോക്ടര്‍ ദത്തെടുത്ത് വളര്‍ത്തണം എന്ന് വരെ പറഞ്ഞ അവസ്ഥയായിരുന്നു എനിക്ക് . അതിനിടയില്‍ ഒരുപാട് പ്രാര്‍ഥനകളുടെ ഫലമായി കിട്ടിയതാണ് മകനെ.

കടബാധ്യതകളാണ് തിരിച്ച് വരവിന് കാരണം എന്ന് ചില മാധ്യമങ്ങളില്‍ കണ്ടു. അതിലെത്രത്തോളം ശരിയുണ്ട്. ?

കടബാധ്യതകളാണ് തിരിച്ച് വരവിന് കാരണം എന്ന് ചില മാധ്യമങ്ങളില്‍ കണ്ടു. അതിലെത്രത്തോളം ശരിയുണ്ട്. ?

അങ്ങനെയൊന്നുമല്ല. എനിക്ക് ഒരു ഫ്ലാറ്റുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി. പിന്നെ മുന്നത്തെപ്പോലെ അതിസന്പന്നതയില്‍ ജീവിക്കുന്നില്ല എന്നേ ഉള്ളൂ. അന്ന് എനിക്ക് അഛ്ചന്‍ ഉണ്ടായിരുന്നു. വീട്ടില്‍ എനിക്ക് ഒരു രൂപ പോലും കൊടുക്കണ്ട. എന്‍റെ കാര്യങ്ങള്‍ നോക്കാനും അച്ഛന്‍ ഓടി നടക്കും. എനിക്ക് ഒന്നും അറിയേണ്ട. ഇന്ന് അതല്ല. എല്ലാം ഞാന്‍ തന്നെ ചെയ്യണം. ഇപ്പോ എനിക്ക് ഒരു ഡ്രസ് എടുക്കുന്പോള്‍ മകനും എടുക്കണം. നേരത്തെ ഷോപ്പിങിന് പോകുന്പോള്‍ വാരിവലിച്ച് കൊണ്ടുവരും. ഇപ്പോള്‍ അതില്ല. കുറച്ചു കൂടി ശ്രദ്ധിച്ചാണ് പണമിടപാടുകള്‍ നടത്തുന്നത്. ജീവിച്ചു പോകാന്‍ കഴിയുന്നുണ്ട്. അതിനപ്പുറം വലിയ ആര്‍ഭാട ജീവിതം നയിക്കുന്നില്ല . അത്രേ ഉള്ളൂ.

കിഷോര്‍ സത്യയുമായുള്ള ബന്ധം അടുത്തിടെ തുറന്നു പറഞ്ഞു?

കിഷോര്‍ സത്യയുമായുള്ള ബന്ധം അടുത്തിടെ തുറന്നു പറഞ്ഞു?

അന്ന് ഞങ്ങള്‍ ഷാര്‍ജയിലുള്ളപ്പോള്‍ തന്നെ അവിടുത്തെ മാധ്യമങ്ങള്‍ അറിഞ്ഞതാണ്. അന്ന് അദ്ദേഹം നടനല്ല. അതുകൊണ്ട് തന്നെ ആളുകള്‍ അത് മറന്നു. ഇപ്പോള്‍ കിഷോര്‍ സത്യ അറിയപ്പെട്ടതുകൊണ്ട് പലരും അത് വാര്‍ത്തയാക്കി. ആരോ ഒരാളെ വിവാഹം കഴിച്ച് ഷാര്‍ജയില്‍ താമസമാക്കി . അത്രേ എല്ലാവര്‍ക്കും അന്ന് അറിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X