»   » വയറ് കാണിച്ച് അഭിനയിക്കാന്‍ എനിക്ക് മടിയാണ്; അജു വര്‍ഗ്ഗീസ് പറയുന്നു

വയറ് കാണിച്ച് അഭിനയിക്കാന്‍ എനിക്ക് മടിയാണ്; അജു വര്‍ഗ്ഗീസ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നല്ല വയറുള്ള നടന്മാരില്‍ ഒരാളാണ് അജു വര്‍ഗ്ഗീസ്. നന്നായി ഭക്ഷണം കഴിച്ചിട്ട് തന്നെയാണ് ഈ വയര്‍ ഉണ്ടായത് എന്ന് അജു പറയുന്നു. ഒരു ദിവസം രണ്ടും മൂന്നും ബിരിയാണി കഴിക്കും എന്ന സത്യം വരെ അജു വര്‍ഗ്ഗീസ് റെഡ് കാര്‍പറ്റില്‍ ആര്‍ ജെ മാത്തുക്കുട്ടിയോട് സംസാരിക്കവെ വെളിപ്പെടുത്തി.

പക്ഷെ അഭിമാനത്തോടെ കൊണ്ടു നടക്കുന്ന ഈ വയര്‍ പുറത്ത് കാണിക്കാന്‍ തനിക്ക് നാണക്കേടാണെന്നും അജു പറഞ്ഞു. വയറ് കാണിച്ച് അഭിനയിക്കാന്‍ മടിയാണ് എന്ന് അജു പറയുന്നു.

 aju-varghese

പ്രേതം എന്ന ചിത്രത്തില്‍ ഷര്‍ട്ട് ഊരി അഭിനയിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അത് വേണോ എന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനോട് ചോദിച്ചു. ഭയങ്കര ബോറായിരിക്കും എന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് ശങ്കര്‍ സമ്മതിച്ചില്ലത്രെ.

പ്രേതത്തില്‍ ഷര്‍ട്ട് ഊരി സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടുന്ന ഒരു രംഗമായരുന്നു. ഷര്‍ട്ട് ഊരിയതും ഒട്ടും കാത്ത് നില്‍ക്കാതെ അജു വെള്ളത്തിലേക്ക് എടുത്തു ചാടി. ഇതാണ് പറഞ്ഞത്, അജുവിന് വയറ് കാണിക്കാന്‍ മടിയാണ് എന്ന്.

അജു വര്‍ഗ്ഗീസ് 'ചീത്ത'യാക്കിയ മലയാളത്തിലെ പ്രമുഖ നടന്മാര്‍

English summary
Aju Varghese in 'Red FM Red Carpet' with RJ Mathukkutty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam