അജു വര്‍ഗ്ഗീസ് 'ചീത്ത'യാക്കിയ മലയാളത്തിലെ പ്രമുഖ നടന്മാര്‍
താന്‍ നല്ല ഭക്ഷണപ്രിയനാണ് എന്ന സത്യം അജു വര്‍ഗ്ഗീസ് പണ്ടേ വെളിപ്പെടുത്തിയതാണ്. നന്നായി ഭക്ഷണം കഴിക്കുന്ന അജു, സൗന്ദര്യവും ശരീരവും ശ്രദ്ധിക്കുന്ന ചില നടന്മാരെ ചീത്തയാക്കിയിട്ടുണ്ടത്രെ.
സിനിമയില്‍ വരുമ്പോള്‍ വളരെ മെലിഞ്ഞിട്ടായിരുന്നു നീരജ് മാധവ്. എനിക്കൊരുപാട് ഇഷ്ടമുള്ള നടനാണ് നീരജ്. എന്നാല്‍ തന്റെ കൂടെ രണ്ട് മൂന്ന് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെ നീരജിന് നല്ല ശരീരം വന്നു എന്ന് അജു പറയുന്നു.

വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ ചീത്തയാക്കാന്‍ ശ്രമിച്ചിരുന്നുവത്രെ. പക്ഷെ നിവിന്‍ അടുത്ത ചിത്രത്തിന് വേണ്ടി ശരീരം കുറച്ചു. കഥാപാത്രത്തിന് അനുസരിച്ച് മാറുന്ന നടനാണ് നിവിന്‍.
ടൊവിനോ തോമസ് ഭക്ഷണക്കാര്യത്തിലൊക്കെ വളരെ ചിട്ടയുള്ള നടനാണ്. രണ്ട് നേരം ജിമ്മില്‍ പോകുകയും ചെയ്യും. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, താന്‍ ഇങ്ങനെ ഇഷ്ടമുള്ള ഭക്ഷണമൊക്കെ മാറ്റിവച്ച് രണ്ട് നേരം ജിമ്മിലും പോയിട്ടും ഇത്ര വയറ് നിനക്കും ഇല്ലേ എന്ന്. സംഗതി ശരിയാണ് എന്ന് അവനും ഒരു നിമിഷം ചിന്തിച്ചു - അജു പറയുന്നു


Click it and Unblock the Notifications