ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കില്ല എന്ന് അജു വര്‍ഗ്ഗീസ്, അതെന്താ?
മലയാള സിനിമയില്‍ ഇപ്പോള്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഹാസ്യ നടന്മാരില്‍ ഒരാളാണ് അജു വര്‍ഗ്ഗീസ്, ഒടുവില്‍ റിലീസ് ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ എവിടെയൊക്കെയോ അജുവിന് ജഗതി ശ്രീകുമാറിന്റെ ഛായ കണ്ടവരുമുണ്ട്.
നായകന് പണികൊടുക്കുന്ന ഓം ശാന്തി ഓശാനയിലെ പോലുള്ള കഥാപാത്രങ്ങളാണെങ്കിലും, പിന്തുണയ്ക്കുന്ന സുഹൃത്താണെങ്കിലും ഏത് വേഷത്തിനും താന്‍ തയ്യാറാണ് എന്ന് പറഞ്ഞ അജു തനിക്ക് ചെയ്യാന്‍ മടിയുള്ള ചില വേഷങ്ങളെ കുറിച്ചും പറഞ്ഞു.

ബലാത്സംഗം ചെയ്യുന്ന രംഗങ്ങളില്‍ അഭിനയിക്കില്ല. കുടുംബവും കുട്ടികളുമൊക്കെയുള്ളതല്ലേ, അവര്‍ക്ക് നാണക്കേട് ഉണ്ടാകരുതല്ലോ. പിന്നെ ഞാന്‍ പീഡിപ്പിക്കാന്‍ പോയാല്‍ ആളുകള്‍ വിശ്വസിക്കില്ല.
ഫൈറ്റ് രംഗങ്ങളില്‍ അഭിനയിക്കാനും തനിക്ക് കഴിയില്ല എന്നും അത് ഭയങ്കര ഫിസിക്കല്‍ സ്‌ട്രൈന്‍ ആണെന്നും അജു പറയുന്നു. അതൊഴിച്ച് ഏത് പരീക്ഷണ കഥാപാത്രം ചെയ്യാനും തയ്യാറാണ് എന്ന് അജു വ്യക്തമാക്കി.


Click it and Unblock the Notifications











