ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല; മുടി മുറിച്ചതിന് ബ്രേക്കപ്പായ കാമുകന്‍
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. വളരെ കുറച്ചു സിനിമകള്‍ കൊണ്ടു തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അനാര്‍ക്കലിയ്ക്ക് സാധിച്ചിട്ടുണ്ട്. സുലൈഖ മന്‍സില്‍, മന്ദാകിനി, ഗഗനചാരി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാന്‍ സാധിച്ചിട്ടുണ്ട് അനാര്‍ക്കലിയ്ക്ക്. സഹനടിയായും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അനാര്‍ക്കലി.
സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അനാര്‍ക്കലി താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമെല്ലാം വൈറലാകാറുണ്ട്. തന്റെ പാട്ടിലൂടേയും ഡാന്‍സിലൂടേയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട് അനാര്‍ക്കലി. അനാര്‍ക്കലിയുടെ അഭിമുഖങ്ങള്‍ക്കും ആരാധകരുണ്ട്. മറയില്ലാതെ തുറന്ന് സംസാരിക്കുന്നതാണ് അനാര്‍ക്കലിയെ വ്യത്യസ്തയാക്കുന്നത്.

തന്റെ പ്രണയങ്ങളെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ അനാര്‍ക്കലി സംസാരിക്കാറുണ്ട്. മുമ്പൊരിക്കല്‍ മുടി മുറിച്ചതിനെ തുടര്‍ന്നുണ്ടായ ബ്രേക്കപ്പിനെക്കുറിച്ച് അനാര്‍ക്കലി പറഞ്ഞത് വൈറലായിരുന്നു.ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് അനാര്‍ക്കലി മരിക്കാര്‍. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ആ സമയത്തെ എന്റെ റിലേഷന്‍ഷിപ്പുകള്‍ അങ്ങനെയായിരുന്നു. ഞാന്‍ എന്റെ പാതയിലൂടെ മാത്രമായിരുന്നു സഞ്ചരിച്ചിരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും അനങ്ങില്ലായിരുന്നു. റിലേഷന്‍ഷിപ്പ് എന്നൊന്നും പറയാന്‍ പറ്റില്ല, ചെറിയൊരു അടുപ്പം. ഞാന്‍ മുടി ബോബ് കട്ട് ആക്കിയപ്പോള്‍ ആ പുള്ളിയ്ക്ക് ഇഷ്ടമായില്ല. ഞാനപ്പോള്‍ ഓക്കെ ശരി ബായ് എന്ന് പറഞ്ഞു. ഇന്നായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യില്ല. മുടി വളരുമെടാ എന്നൊക്കെ പറഞ്ഞേനെ. ആ സമയത്ത് നീ പോയാല്‍ വെറൊരുത്തന്‍ എന്ന ചിന്തയായിരുന്നു'' എന്നാണ് താരം പറയുന്നത്.
ഞാനും ഉമ്മയും നല്ല സുഹൃത്തുക്കളാണ്. എന്തുണ്ടെങ്കിലും ഉമ്മയോട് പറയും. ഇങ്ങനാണ് പെരുമാറുന്നത് എന്നൊക്കെ പറയും. ചിലപ്പോള്‍ അത് നമുക്ക് ശരിയാകില്ലെന്ന് ഉമ്മ പറയും. ഞാനും ഉമ്മയും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. എല്ലാ റിലേഷന്‍ഷിപ്പിലും ആളെ ഉമ്മയ്ക്ക് ഓക്കെയാണെന്ന് ഞാന്‍ ഉറപ്പു വരുത്താറുണ്ടെന്നും അനാര്‍ക്കലി പറയുന്നുണ്ട്. നേരത്തെ തന്റെ വാപ്പയുടെ രണ്ടാം വിവാഹത്തിന് അനാര്‍ക്കലി പങ്കെടുത്തത് ചര്‍ച്ചയായി മാറിയിരുന്നു. അതിന് പിന്നിലെ കാരണവും താരം പങ്കുവെക്കുന്നുണ്ട്.

''ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. അവര്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു അത്. അവര്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. അതിന് ശേഷം വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് ഒരു പരാതിയുമില്ല. വാപ്പയുടെ കൂടെ ഞാന്‍ നില്‍ക്കാതിരിക്കേണ്ടതുമില്ല. എനിക്ക് രണ്ടു പേരും ഒരുപോലെയാണ്. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നതാണ് ഞാന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരി. അങ്ങനെ അതിന്റെ ഭാഗമായതാണ്.
ആ സമയത്ത് ഇതൊരു പുതിയ സംഭവമാണെന്നും ഞാന്‍ പങ്കെടുക്കുന്നതും സ്‌റ്റോറി ഇടുന്നതൊന്നും ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. പക്ഷെ എനിക്കത് നോര്‍മലൈസ് ചെയ്യണമായിരുന്നു. വളരെ നോര്‍മലായിട്ടുള്ള കാര്യമാണിതെന്നും ആഘോഷിക്കേണ്ട കാര്യമാണെന്നും അറിയിക്കണമായിരുന്നു. വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. മറ്റുള്ളവര്‍ അതിനെ പോസിറ്റീവായി കാണണം എന്നു കരുതിയാണ് വീഡിയോയും സ്‌റ്റോറിയും പോസ്റ്റ് ചെയ്തത്'' എന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications











