ഞായറാഴ്ച പുറത്തുവിടാനിരുന്നതാണ്, മകള്‍ക്കൊരു ചീത്തപേരുണ്ടാകരുത്; വിവാഹത്തെക്കുറിച്ച് അഞ്ജലി

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായര്‍. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ന് റിലീസ് ചെയ്ത ആറാട്ടിലും അഞ്ജലി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ അഞ്ജലിയുടെ ജീവിതത്തിലെ സന്തോഷ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാ വിഷയം. അഞ്ജലി വിവാഹിതയായിരിക്കുകയാണ്. അഞ്ജലിയുടെ വിവാഹ വാര്‍ത്തയാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. നടി അഞ്ജലി വിവാഹിതയായി എന്ന വാര്‍ത്ത ഇന്നാണ് പുറത്ത് വന്നതെങ്കിലും കഴിഞ്ഞ ഡിസംബറിലായിരുന്നു താരത്തിന്റെ വിവാഹം.തന്റെ വിവാഹത്തെക്കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് അഞ്്ജലി നായര്‍.

കഴിഞ്ഞ നവംബര്‍ 21 നായിരുന്നു വിവാഹം നടന്നത്. സഹ സംവിധായകനും പരസ്യ ചിത്ര സംവിധായകനായുമായ അജിത് രാജുവാണ് അഞ്ജലിയുടെ ഭര്‍ത്താവ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അമ്പലത്തില്‍ വച്ചുള്ള ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നതെന്നാണ് അഞ്ജലി പറയുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തിരുന്നുള്ളൂ. തിരക്കുകളൊക്കെ ഒഴിഞ്ഞ് പതിയെ ആരാധകരെ അറിയിക്കാം എന്ന്് കുരതിയാണ് ഇതുവരേയും വിവാഹ വാര്‍ത്ത പുറത്ത് പറയാതിരുന്നതെന്നാണ് അഞ്ജലി പറയുന്നത്.

വിവാഹിതയായ വിവരം

ഞായറാഴ്ചയായിരുന്നു താന്‍ വിവാഹിതയായ വിവരം ആരാധകരോട് പങ്കുവെക്കാനായി അഞ്ജലി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അജിത് രാജു ഇന്ന് രാവിലെ തന്നെ ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. പിന്നാലെ തന്നെ തേടി മാധ്യമങ്ങളില്‍ നിന്നുമുള്ള അന്വേഷണങ്ങളും ആരാധകരുടെ ആശംസകളും എത്തുകയാണെന്നാണ് അഞ്ജലി പറയുന്നത്. തിരുവിലാമല സ്വദേശിയാണ് അജിത്. രണ്ടു പേരുടേയും രണ്ടാം വിവാഹമാണിത്. 2016 ലാണ് അഞ്ജലിയുടെ ആദ്യ വിവാഹ ബന്ധം പിരിയുന്നത്.

വിവാഹം എന്ന തീരുമാനത്തിലേക്ക്

അജിത്തിനെ കുറച്ച് നാളുകളായി പരിചയമുണ്ടായിരുന്നു. നല്ല സുഹൃത്തുക്കളാണ്. പിന്നാലെ വീട്ടുകാരുമായി ആലോചിച്ച് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്. വിവാഹിതയായ വിവരം പുറം ലോകവുമായി പങ്കുവെക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണവും അഞ്ജലി പറയുന്നുണ്ട്. വിവാഹ വിവരം മറച്ചു വെക്കുന്നത് കൊണ്ട് മകള്‍ക്കൊരു ബുദ്ധിമുട്ടുണ്ടാകരുതെന്നാണ് അഞ്ജലി പറയുന്നത്. പുറത്ത് പോകുമ്പോള്‍ എല്ലാവരും തിരിച്ചറിയണമെന്നില്ല. അതിനാല്‍ അവള്‍ക്കൊരു ചീത്തപ്പേരുണ്ടാകരുതെന്ന് കരുതിയാണ് അറിയിക്കാന്‍ തീരുമാനിച്ചതെന്നാണ് അഞ്ജലി പറയുന്നത്.

ആശംസകളുമായി

അതേസമയം, താരത്തിന് ആശംസകളുമായി എത്തുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. നിരവധി ആരാധകരാണ് അജിത്തിന്റെ പോസ്റ്റിന്് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബാല താരമായാണ് അഞ്ജലി സിനിമയിലെത്തുന്നത്. പിന്നീട് മോഡലായും അവതാരകയായും മികവ് തെളിയിച്ച അഞ്ജലി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലൂടെയായിരുന്നു അഞ്ജലി നായികയായി മാറുന്നത്. നെല്ല് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറുന്നത്. പിന്നീട് സീനിയേഴ്‌സിലൂടെ അഞ്ജലി മലയാളത്തിലേക്കും എത്തുകയായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലിയെ തേടി മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എത്തിയിരുന്നു. ബെന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

Recommended Video

ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam
ആറാട്ട്

ഇന്ന് റിലീസ് ചെയ്ത് ആറാട്ട് ആണ് അഞ്ജലിയുടെ ഏറ്റവും പുതിയ സിനിമ. മോഹന്‍ലാല്‍ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. നിരവധി സിനിമകളാണ് അഞ്ജലിയുടേതായി പുറത്തിറങ്ങാനുള്ളത്. റാം, അവിയല്‍, കൊച്ചാള്‍, തുടങ്ങി നിരവധി സിനിമകള്‍ അഞ്ജലിയുടേതായി അണിയറയിലുണ്ട്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അഞ്ജലി വികൃതി എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂടിയായിരുന്നു. രണ്ട് തമിഴ് സിനിമകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. നേരത്തെ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ അഞ്ജലി രംഗത്ത് എത്തിയിരുന്നു.

More from Filmibeat

Read more about: anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X