For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനല്ലേ, മകളെ കാണണം എന്ന് എനിക്കുമുണ്ടാകില്ലേ? ബാലയുടെ മകളല്ലേ എന്ന് ചോദിച്ചാല്‍ അവളെന്ത് പറയും?

  |

  നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഷഫീഖിന്റെ സന്തോഷം എന്ന ചിത്രം. റിയല്‍ ലൈഫില്‍ ബാലയെ സോഷ്യല്‍ മീഡിയയിലെ താരമാക്കിയ ഡയലോഗുകള്‍ അടക്കം പ്രയോഗിച്ചു കൊണ്ടുള്ള കോമഡി വേഷത്തിലാണ് ബാല എത്തിയിരിക്കുന്നത്. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഉണ്ണി മുകന്ദന്‍ ആണ് ചിത്രത്തിലെ നായകന്‍.

  Also Read: എനിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തു, ഫ്രോഡ് ആരാണെന്ന് മനസിലായോ? മകളെ വിടാതെ എന്നെ പറ്റിച്ചതാണെന്ന് നടന്‍ ബാല

  ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കാണവെ ബാല തന്റെ മകളെക്കുറിച്ച് സംസാരിച്ചിരുന്നു. തന്നെ പറ്റിച്ചെന്നാണ് താരം പറയുന്നത്. മകള്‍ ഇന്ന് കൂടെയുണ്ടാകുമെന്ന് കരുതിയിരന്നുവെന്നും എന്നാല്‍ ചില ഫ്രോഡുകള്‍ തന്നെ പറ്റിച്ചെന്നാണ് ബാല പറഞ്ഞത്. ആരാണെന്ന് ചോദിച്ചപ്പോള്‍ ഗോപി മഞ്ജൂരിയന്‍ എന്നായിരുന്നു ബാലയുടെ പ്രതികരണം.

  Bala

  പിന്നാലെ ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താന്‍ പറഞ്ഞതില്‍ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  എന്റെ കമ്മിറ്റ്‌മെന്റ് ദൈവത്തോട് മാത്രമാണ്. മനുഷ്യരോടല്ല. ഞാന്‍ ഇന്ന് ആയിരം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ആശുപത്രി ചികിത്സ നോക്കുന്നത്. ഞാനും മനുഷ്യനല്ലേ, എന്റെ മകളെ കാണണം എന്ന് എനിക്കുമുണ്ടാകില്ലേ? ഇത്രയും നാള്‍ എന്നെ പറ്റിച്ചു ഫ്രോഡുകള്‍. ഇപ്പഴെങ്കിലും നിങ്ങള്‍ തിരിച്ചറിയണം, പ്രേക്ഷകര്‍ തിരിച്ചറിയണം. എനിക്ക് നൂറ് പേരുടെ പിന്തുണ വേണ്ട. ഒരാള്‍ തിരിച്ചറിഞ്ഞാല്‍ മതിയെന്നാണ് ബാല പറയുന്നത്.

  എന്റെ മകള്‍ നന്നായി ജീവിക്കണം, അച്ഛനെന്ന നിലയില്‍ വേറെ ആഗ്രഹമൊന്നുമില്ല. അതില്‍ തെറ്റില്ലല്ലോ. ഇന്ന് എന്റെ സിനിമ വിജയിച്ചു. എലിസബത്ത് ഇവിടെയുണ്ട്. ഞാനും എലിസബത്തും ഇവിടെയുണ്ട്. ഞങ്ങള്‍ രണ്ടു പേരും ആഗ്രഹിച്ചതാണ്. അത് അവളുടെ മനസിന്റെ വലിപ്പമാണ്, എന്റെ മകളെ സ്വീകരിക്കുക എന്നതെന്നും ബാല പറയുന്നു.

  Also Read: ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണത്! വിവാഹ മോചന വാര്‍ത്തയെക്കുറിച്ച് എലിസബത്ത്‌

  നൂറ് ശതമാനം ചതിച്ചതാണ്. സംശയമില്ല. എന്റെ മകള്‍ അവിടെയാണ് ജീവിക്കുന്നത്. അതിനാലാണ് ഞാന്‍ വായടച്ചിരിക്കുന്നത്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്റെ പടം വിജയിച്ചു. ഇന്റര്‍വ്യു എടുത്തിട്ട് നിങ്ങള്‍ പോകും. എലിസബത്ത് ഡ്യൂട്ടിയ്ക്ക് പോകും. രാത്രി എനിക്ക് ഉറക്കം വരില്ല. കാരണം എന്റെ മകള്‍ക്കും ഉറക്കം വരില്ല. അച്ഛന്‍ എവിടെ അച്ഛന്‍ എവിടെ എന്നാകും ചിന്തിക്കുകയെന്നാണ് ബാല പറയുന്നത്.

  Bala

  പടം വിജയിച്ചല്ലോ, ബാലയുടെ മകള്‍ അല്ലേ എന്ന് ടീച്ചര്‍ ചോദിക്കും, കൂടെയിരിക്കുന്ന കൂട്ടുകാര്‍ ചോദിക്കും, നാട്ടുകാര്‍ ചോദിക്കും, അയല്‍വാസികള്‍ ചോദിക്കും. എന്ത് ഉത്തരം പറയും അവള്‍? ഇതാണ് റിയാലിറ്റി. തട്ടിപ്പുകാരെ വിശ്വസിക്കരുത്. എറണാകുളത്ത് വലിയ തെറ്റ് സംഭവിച്ചു കൊണ്ടിരിക്കുന്നു. പോലീസില്‍ നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഇറങ്ങും. അവരെ പിടിക്കും. നമ്മള്‍ക്ക് നോക്കാം എന്നും ബാല അഭിപ്രായപ്പെടുന്നു.

  ഞാനിത് നേരത്തെ പറഞ്ഞു. ആരും ശ്രദ്ധിച്ചില്ല. റോഡിലൊരു ഇടിയുണ്ടായാല്‍ നോക്കാന്‍ ആളുണ്ടാകും. നാല് പേര്‍ക്ക് നന്മ ചെയ്യൂ, ആരും നോക്കാനില്ല. ചതിക്കുന്നത് അവരുടെ ഗുണമാണെങ്കില്‍ രക്ഷിക്കുന്നത് എന്റെ ഗുണമാണ്. എന്റെ അച്ഛന്‍ പഠിപ്പിച്ചത് അതാണ്. എന്നെ ചതിക്കുന്നവനേയും രക്ഷപ്പെടുത്തണം എന്നാണ് അച്ഛന്‍ പഠിപ്പിച്ചതെന്നും ബാല പറയുന്നു.

  എന്നെ ഉപദ്രവിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഉപദ്രവിച്ചോളൂ, പക്ഷെ ഞാന്‍ സ്‌നേഹിക്കുന്നവരെ ഉപദ്രവിക്കരുത്. അവരെ വിട്ടേക്കണം. എന്തും സ്വീകരിക്കാന്‍ ഞാന്‍ റെഡിയാണ്. ഞാന്‍ താങ്ങും. മരണം വരെ കണ്ട മനുഷ്യനാണ് ഞാന്‍. ഞാന്‍ താങ്ങും. പക്ഷെ എല്ലാവരും അങ്ങനെയല്ലെന്നും ബാല കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  നേരത്തെ സിനിമയുടെ റിലീസിന് പിന്നാലെയായിരുന്നു ബാല പ്രതികരിച്ചത്. ഓരോ നടന്മാരുടെ ഉള്ളിലും ഒത്തിരി സങ്കടമുണ്ട്. മകള്‍ എന്റെ കൂടെ ഇന്ന് ഉണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു. മനഃപൂര്‍വ്വം എന്നെ പറ്റിച്ചതാണ് എന്നായിരുന്നു ബാല പറഞ്ഞത്. എന്നെ പറ്റിച്ചത് ആരാണെന്ന് മനസിലായില്ലേ, ഗോപി മഞ്ജൂരിയനോ, ആരൊക്കെയാണ് ഫ്രോഡ് എന്ന് മനസിലായോ? എന്നും ബാല പറഞ്ഞിരുന്നു. ഈ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു.

  ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. ചിത്രത്തിലൂടെ ആദ്യമായൊരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ബാല. അനൂപ് പന്തളം ആണ് സിനിമയുടെ സംവിധാനം. ആത്മീയ, ദിവ്യ പിള്ള, മനോജ് കെ ജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  Read more about: bala ബാല
  English summary
  Bala Says He WIll Do Whatever Necessary To Save His Daughter In An Exclusive Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X