India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാസ്മിനെ സ്‌നേഹിച്ച് വഴിതെറ്റിച്ചു, ബൈ ബൈ നിമിഷ; ജാസ്മിന്‍ കാര്‍ഡ് കീറിയത് ശരിയായില്ലെന്നും അശ്വതി

  |

  ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഇന്നലെയായിരുന്നു ഈ സീസണിലെ അമ്പതാമത്തെ ദിവസം പിന്നിട്ടത്. എന്നാല്‍ ആ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല, ഒരാള്‍ ഇന്നലെ ബിഗ് ബോസ് വീടിനോട് യാത്ര പറയുകയായിരുന്നു. വൈകാരിക രംഗങ്ങള്‍ക്കൊടുവില്‍ നിമിഷയായിരുന്നു ബിഗ് ബോസ് വീടിനോട് ഇന്നലെ യാത്ര പറഞ്ഞത്. വളരെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. നേരത്തെ ഒരു തവണ താരം പുറത്തായിരുന്നുവെങ്കിലും സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു. തിരികെ വന്ന നിമിഷ കൈയ്യടി നേടിയ പ്രകടനമായിരുന്നു പുറത്തെടുത്തത്.

  Also Read: ജാസ്മിന്‍ മനുഷ്യത്വം ഇല്ലാത്തവള്‍ ആണോ? അതിന് കാരണമായി പറയുന്നത് തെറി വിളിയും റോബിനോടുള്ള വ്യക്തി വൈരാഗ്യവുമാണ്

  അതേസമയം ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചതയാണ് നടി അശ്വതി. ഷോയുടെ അകത്തേക്ക് പ്രവേശിച്ചിട്ടില്ലെങ്കിലും ഏതാണ്ട് ഷോയുടെ ഭാഗമായി മാറിയിരിക്കുകയാണ് ആരാധകരെ സംബന്ധിച്ച് ഇന്ന് അശ്വതി. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് റിവ്യുകളിലൂടേയും പോസ്റ്റുകളിലൂടെയുമാണ് അശ്വതി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇപ്പോഴിതാ നിമിഷയുടെ പുറത്താകലിന് പിന്നാലെ അശ്വതി പങ്കുവച്ച പോസ്റ്റും ചര്‍ച്ചയായി മാറുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''Bye... Bye Nimisha... തിരിച്ചു വരവില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു.. പക്ഷെ ജാസ്മിനെ സ്‌നേഹിച്ചു സ്‌നേഹിച്ചു വല്ലാതെ വഴിതെറ്റിച്ചു, പക്ഷെ നീ നല്ല കണ്ടന്റ് മേക്കര്‍ ആയിരുന്നു. എന്തായാലും ആശംസകള്‍'' എന്നായിരുന്നു അശ്വതി കുറിച്ചത്. അതേസമയം, സേവ് ആയ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായും അശ്വതി കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ജാസ്മിന്‍ nimisha evicted എന്ന ആ കാര്‍ഡ് വലിച്ചു കീറിയത് അത്രക്കങ്ങോട്ട് ശെരിയായില്ല എന്ന് തോന്നിയവര്‍ ആരൊക്കെ എന്ന് പറയൂ കാണട്ടെ എന്നും അശ്വതി പറയുന്നുണ്ട്. നിമിഷ പുറത്തായതിന്റെ സങ്കടത്തിലായിരുന്നു ജാസ്മിന്‍ കാര്‍ഡ് വലിച്ച് കീറിയത്. ഇതിനെ എതിര്‍ത്തും ന്യായീകരിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്.


  അതേസമയം പുറത്ത് വന്ന ശേഷം ജാസ്മിന്റെ നിഴലായിരുന്നു താനെന്ന വിമര്‍ശനങ്ങള്‍ക്ക് നിമിഷ മറുപടി നല്‍കിയിരുന്നു. ഞാന്‍ ആരുടേയും നിഴലല്ല. എന്റേതായ വ്യക്തിത്വമുണ്ട് എനിക്ക്. അത് ഞാന്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയില്‍ കളിക്കാനറിയാം, അങ്ങനെയാണ് കളിച്ചതെന്നുമാണ് നിമിഷ പറയുന്നത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും നിമിഷ ഈ വിമര്‍ശനം കേട്ടിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ ആ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ നിമിഷയ്ക്ക് സാധിച്ചിരുന്നുവെന്നതാണ് വസ്തുത.

  പുറത്ത് വന്ന ശേഷം ജാസ്മിനോടായി തനിക്ക് വേണ്ടി ഈ ഷോ നീ വിജയിക്കണമെന്ന് നിമിഷ പറഞ്ഞിരുന്നു. ടോപ് ഫൈവില്‍ ആരൊക്കെ കാണും എന്നതിന് ജാസ്മിന്റെ പേര് അഞ്ച് വട്ടം പറയുകയായിരുന്നു നിമിഷ ചെയ്തത്. നിമിഷയുടെ പുറത്താകലില്‍ ആകെ തകര്‍ന്നിരിക്കുകയാണ് ജാസ്മിന്‍. കരച്ചില്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത ജാസ്മിനെ ശാന്തയാക്കാന്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ പാടുപെടുന്നതിനാണ് ഇന്നലെ രാത്രി ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

  Also Read: നിമിഷയുടെ മനസിലെ ടോപ് ഫൈവില്‍ ആരൊക്കെ? പ്രവചനവുമായി താരം

  ഭാര്യ ഡോക്ടർ നീരജ പറയുന്നു #ronson #biggbossmalayalamofficial #Biggbossmalayalam

  താന്‍ ജാസ്മിനെ ആദ്യമായി കാണുന്നത് ഈ ഷോയില്‍ വച്ചാണെന്നാണ് നിമിഷ പറയുന്നത്. അതിന് മുമ്പ് ജാസ്മിന്‍ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. ഷോയിലേക്ക് കയറി വരുമ്പോള്‍ ഞാന്‍ കാണുന്നത് ജാസ്മിന്‍ സോഫയില്‍ കൈയ്യും കെട്ടി ഇരിക്കുകയാണ്. ഒരു റെഡ് കോട്ട് ഒക്കെയിട്ട്. ഈ കുട്ടി എന്താ ആരോടും മിണ്ടാത്തത്, എന്നാല്‍ മിണ്ടി നോക്കാം എന്ന് കരുതി മിണ്ടാന്‍ പോയതാണ്. പിന്നെ അവള്‍ എന്റെ തലയില്‍ നിന്നും ഇറങ്ങിയിട്ടില്ലെന്നാണ് നിമിഷ പറയുന്നത്. ഈ സീസണിലെ എല്ലാവരുടേയും പ്രിയപ്പെട്ട സൗഹൃദങ്ങളിലൊന്നാണ് ജാസ്മിനും നിമിഷയും തമ്മിലുള്ളത്.

  English summary
  Bigg Boss Malayalam Season 4: Aswathy About Nimisha's Eviction And Jasmin' Attitude
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X