For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ഫ്രഷ് പീസാണ്, പരിശുദ്ധ; ബസില്‍ വച്ച് ഒരാള്‍ തോണ്ടിയ കഥ പറഞ്ഞ് ദില്‍ഷ!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ബ്ലെസ്ലിയും ദില്‍ഷും. തനിക്ക് ദില്‍ഷോട് പ്രണയമാണെന്ന് ബ്ലെസ്ലി തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബ്ലെസ്ലി തന്റെ സഹോദരനാണെന്നായിരുന്നു ദില്‍ഷയുടെ നിലപാട്. എന്തായാലും ഇരുവരും നല്ല സുഹൃത്തുക്കളാണ്.

  Also Read: ദില്‍ഷ ഒരാളെ പ്രേമിച്ച് കണ്ടിട്ടില്ല; അങ്ങനൊരു ചിന്ത അവള്‍ക്കില്ല, ജിപിയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് കുടുംബം

  ഇതിനിടെ ഇപ്പോഴിതാ ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ ഇന്ന് നടന്ന സംസാരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ വ്യക്തിത്വത്തെക്കുറിച്ചും തനിക്കുണ്ടായൊരു മോശം അനുഭവത്തെക്കുറിച്ചുമാണ് ദില്‍ഷ മനസ് തുറന്നിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  എല്ലാവര്‍ക്കും അസൂയയാണ് ഞങ്ങളെ കാണുമ്പോള്‍. ഡ്രസോ, നടക്കുന്ന സ്‌റ്റൈലോ അല്ല ഒരു കുട്ടിയെന്താണെന്ന് പറയുന്നത്. ഞാന്‍ എങ്ങനെ നടന്നാലും എനിക്കറിയാം എന്റെ പരിധിയെന്താണെന്ന്. ഒരുപാട് ഒതുങ്ങി, നല്ല ഡ്രസ് ഒക്കെയിട്ട് നടക്കുന്നവരെല്ലാം നല്ലവരല്ല. ഒരുപാട് പേരെ എനിക്കറിയാം. ഞാന്‍ കണ്ടിട്ടുമുണ്ട്. ചിലപ്പോള്‍ ഞാനൊരു ട്രൗസര്‍ ഇട്ടെന്ന് കരുതി ഞാന്‍ പരിശുദ്ധയല്ലെന്നല്ല. ഞാന്‍ ഫ്രഷ് പീസാണ്. നിനക്ക് അറിയില്ല അതിനെക്കുറിച്ചെന്നാണ് ദില്‍ഷ പറയുന്നത്.

  പിന്നാലെ തനിക്ക് ഒരിക്കല്‍ ബസില്‍ വച്ചുണ്ടായൊരു അനുഭവവും ദില്‍ഷ പങ്കുവെക്കുന്നുണ്ട്. തന്നെ ഒരാള്‍ തോണ്ടിയതിനെക്കുറിച്ചും അതിനോട് താന്‍ എങ്ങനെയാണ് പെരുമാറിയതെന്നുമാണ് ദില്‍ഷ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.


  ബസില്‍ യാത്ര ചെയ്യുകയാണ്. ഒരാള്‍ പിന്നില്‍ നിന്നും തോണ്ടി. തിരിഞ്ഞു നോക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കും. തിരിയുമ്പോള്‍ വീണ്ടും തോണ്ടും. എന്റെ അനിയത്തിയാണെങ്കില്‍ നല്ല ഉറക്കം. ഞാന്‍ അപ്പോള്‍ തന്നെ ഏട്ടനെ വിളിച്ചു. എന്നെ ഒരാള്‍ തോണ്ടുന്നുണ്ട് എന്ത് ചെയ്യണമെന്ന് ചോദിച്ചു. മോള്‍ എന്താണെന്ന് വച്ചാല്‍ ചെയ്‌തോളൂ, ബാക്കി ഏട്ടന്‍ നോക്കിക്കോളാം. എവിടെയാണുള്ളതെന്ന് പറഞ്ഞാല്‍ മതിയെന്ന് ഏട്ടന്‍ പറഞ്ഞു.

  ശരി ഏട്ടാ എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. നേരെ ചേച്ചിയെ വിളിച്ചു. ഇങ്ങനെ ഒരാളെന്നെ തോണ്ടുന്നുണ്ട് എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഒന്നും നോക്കണ്ട കൊടുക്ക് ഒരെണ്ണം ബാക്കി വരുന്നിടത്ത് വച്ച് കാണാം എന്ന് പറഞ്ഞു. അടുത്ത് അമ്മ, എന്നെ ഒരാളിങ്ങനെയാക്കുന്നുണ്ട് എന്താക്കണം, അടുത്ത് അച്ഛന്‍ എല്ലാവരേയും വിളിച്ചു ചോദിച്ചു.

  പിന്നെ തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്ന അനിയത്തി എണീറ്റു. അവളോട് ചോദിച്ചു. ഇതിപ്പോഴാണോ പറയുന്നത് എന്ന് പറഞ്ഞ് അവള്‍ ഇപ്പുറത്തേക്ക് മാറി ഇരിക്കലും അയാള്‍ അത് അറിഞ്ഞു. അയാള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിപ്പോയി. ഇതാണ് എന്റെ അവസ്ഥ എന്നാണ് ദില്‍ഷ പറയുന്നത്. ശരിയായിക്കോളുമെന്നായിരുന്നു ഇതിനോടുള്ള ബ്ലെസ്ലിയുടെ പ്രതികരണം.

  വേണ്ടാത്ത സ്ഥലത്ത് കൈവച്ചാല്‍ നല്ലത് കിട്ടുമെന്ന് ദില്‍ഷ പറഞ്ഞു. കൊടുക്കണമെന്ന് ബ്ലെസ്ലി പ്രതികരിച്ചപ്പോള്‍ ഞാനും കൊടുക്കുമെന്ന് ദില്‍ഷ പറഞ്ഞു. ഇരുവരും തമ്മിലുളള ഈ ചര്‍ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ ഫൈനലിസ്റ്റായി മാറിയിരിക്കുകയാണ് ദില്‍ഷ. വാശിയേറിയ വീക്കിലി ടാസ്‌കിനൊടുവിലാണ് ദില്‍ഷ ഫിനാലെ പ്രവേശനം നേടുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ 56 പോയന്റുകളുമായി ബ്ലെസ്ലിയേയും റോണ്‍സനേയും പരാജയപ്പെടുത്തിയാണ് ദില്‍ഷ ഒന്നാമതെത്തിയതും ഫിനാലെ ടിക്കറ്റെടുത്തത്.

  അതേസമയം ഇന്ന് താരങ്ങളെ കാണാനായി ബിഗ് ബോസ് വീട്ടിലേക്ക് മോഹന്‍ലാല്‍ എത്തുകയാണ്. ആരായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും യാത്ര പറയുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വിനയ്, ധന്യ, റോണ്‍സണ്‍ എന്നിവരാണ് ഇത്തവണ എവിക്ഷനെ നേരിടുന്നത്. കഴിഞ്ഞ ആഴ്ച അഖിലായിരുന്നു ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ആരാധകരെ അമ്പരപ്പിച്ചൊരു പുറത്താകലായിരുന്നു അഖിലിന്റേത്.

  English summary
  Bigg Boss Malayalam Season 4: Dilsha Narrates How Man Misbehaved To Her In A Bus To Bleslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X