റോബിന്‍ സൗഹൃദം യൂസ് ചെയ്‌തോ? ജാസ്മിന്റെ പ്രണയം, റോബിന്‍-ദില്‍ഷ ബന്ധത്തെക്കുറിച്ചും അപര്‍ണ
ആരാധകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. പാതിദൂരം പിന്നിട്ട് മുന്നേറുകയാണ് ബിഗ് ബോസ് ഇപ്പോള്‍. താരങ്ങളുടെ മത്സരവും പൊട്ടിത്തെറികളും വഴക്കുകളുമെല്ലാം ഇതിനോടകം തന്നെ പതിവായി മാറിയിരിക്കുകയാണ്. നല്ല സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കുമെല്ലാം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പൊതുവെ അടിയുണ്ടാക്കുന്നവരുടെ ഇടമെന്നാണ് ബിഗ് ബോസിനെക്കുറിച്ച് പറയാറുള്ളത്. എന്നാല്‍ അതിനൊരു അപവാദമായവരില്‍ ഒരാളായിരുന്നു അപര്‍ണ മള്‍ബറി.
Recommended Video

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഹേറ്റേഴ്‌സില്ലാത്ത താരമായിരുന്നു അപര്‍ണ. എന്നാല്‍ കഴിഞ്ഞ ആഴ്ച അപര്‍ണ ബിഗ് ബോസ് വീടിനോട് യാത്ര പറയുകയുണ്ടായി. പുറത്ത് വന്ന ശേഷം ഫില്‍മിബീറ്റ് മലയാളത്തോട് അപര്‍ണ മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് വീട്ടില്‍ തുടക്കത്തില്‍ അപര്‍ണയുമായി നല്ല സൗഹൃദമുണ്ടായിരുന്ന വ്യക്തിയായിരുന്നു റോബിന്‍. എന്നാല്‍ പിന്നീടിവര്‍ അകന്നു. ഒരിക്കല്‍ റോബിനോട് തന്നെ യുസ് ചെയ്യുകയായിരുന്നുവോ എന്ന് പോലും അപര്‍ണ ചോദിക്കുകയുണ്ടായിട്ടുണ്ട്. ഇതേക്കുറിച്ചായിരുന്നു അപര്‍ണയോട് ചോദിച്ചത്.

അതിത്തിരി ടഫ് ആയിട്ടുള്ളൊരു ചോദ്യമാണ്. എന്റെ മനസില്‍ വന്നൊരു സംശയമാണത്. എല്ലാവര്‍ക്കും അറിയാം റോബിന്‍ കുറച്ച് അഗ്രഷന്‍ ഉള്ളയാളാണെന്നത്. ബിഗ് ബോസ് വീടിന് പുറത്ത് എനിക്ക് അത്രയും അഗ്രഷന്‍ ശീലമില്ല. റോബിന്‍ ആദ്യമൊക്കെ എന്റെ അടുത്ത് വരുമ്പോള്‍ നല്ലൊരു സുഹൃത്താക്കാം എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ ആ അഗ്രഷനുമായിട്ടാണ് വരുന്നത്. എന്നോട് ആ അഗ്രഷന്‍ കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അത് കാണാതെ വന്നതോടെ ഞാന്‍ തന്നെ അകലം പാലിക്കുകയായിരുന്നുവെന്നാണ് അപര്‍ണ പറഞ്ഞത്.

ബിഗ് ബോസ് വീടിന് അകത്തേയും പുറത്തേയും പ്രധാന ചര്‍ച്ചാ വിഷയമാണ് റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദം. ഇരുവര്‍ക്കുമിടയില്‍ അപര്‍ണയും ഉണ്ടായിരുന്നു. എന്താണ് ഇവരുടെ കൂട്ടിനെക്കുറിച്ച് ചോദിക്കാനുള്ളതെന്ന ചോദ്യത്തിനും അപര്‍ണ മറുപടി പറയുന്നുണ്ട്. എനിക്കറിയില്ല. ഷോയുടെ കാര്യമാണോ പുറത്ത് വന്ന ശേഷം വേറെ വല്ലതുമാകുമോ എന്നൊന്നും എനിക്കറിയില്ലെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്.
യഥാര്‍ത്ഥ നിറം കാണിക്കത്തവരുണ്ട് ബിഗ് ബോസ് വീട്ടിലെന്നും അപര്‍ണ പറയുന്നു. എന്റെ സ്ട്രാറ്റജി റിയലായിട്ട് നില്‍ക്കുക, പോസിറ്റീവ് എനര്‍ജി നല്‍കുക എന്നതായിരുന്നു. അങ്ങനെ തന്നെയാണ് നിന്നത് പക്ഷെ വിജയിക്കാനായില്ലെന്നും അപര്‍ണ പറയുന്നു.

ജാസ്മിന്‍ അപര്‍ണയോട് ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. അതേക്കുറിച്ചും അപര്‍ണയോട് ഫില്‍മിബീറ്റ് ചോദിക്കുകയുണ്ടായി. ഇങ്ങനത്തെ വികാരങ്ങളൊക്കെ വരും പോകും. അതൊക്കെ സാധാരണയാണ്. പക്ഷെ ഞാന്‍ എന്റെ ബൗണ്ടറി സെറ്റ് ചെയ്യുകയും അത് നല്ല ക്ലിയര്‍ ആയി പറയുകയും ചെയ്തിരുന്നു. അതിനെ റെസ്‌പെക്ട് ചെയ്തിരുന്നു. ഞാന്‍ സന്തുഷ്ടയാണ്. എനിക്ക് നല്ലൊരു സുഹൃത്തിനെയാണ് കിട്ടിയതെന്നാണ് അപര്‍ണ പറഞ്ഞത്. ജാസ്മിനേയും ബ്ലെസ്ലിയും റോണ്‍സനേയുമാണ് താന്‍ മിസ് ചെയ്യുക എന്നാണ് അപര്‍ണ പറഞ്ഞത്.

പുറത്തിറങ്ങിയ ശേഷം ആദ്യം വിളിച്ചത് ഭാര്യയെയായിരുന്നു. വീഡിയോ കോളായിരുന്നു ചെയ്ത്. ഭാര്യ മുടി വെട്ടിയിട്ടുണ്ട്. ഞാന്‍ പരിചയപ്പെടുന്നത് മുതല്‍ നീളന്‍ മുടിയായിരുന്നു. ഇപ്പോള്‍ നല്ല ക്യൂട്ട് ആയിട്ടുണ്ട്. ജൂണില്‍ പോകുന്നുണ്ട്, കാണണമെന്നും അപര്‍ണ പറയുന്നു.

എല്‍ജിബിടി സമൂഹത്തിന്റ പ്രതിനിധികളായി മൂന്ന് പേരുണ്ടായിരുന്നു ഇത്തവണ ബിഗ് ബോസ് വീട്ടില്‍. അപര്‍ണയും ജാസ്മിനും അശ്വിനും. ഇത് ഞാന്‍ എന്റെ സോഷ്യല്‍ മീഡിയയിലൂടെ ആ സ്‌റ്റെപ്പ് എടുക്കണമെന്ന് കരുതിയാണ് പറഞ്ഞത്. ഇനി വരുന്ന നമ്മളുടെ കുട്ടികളുടെ തലമുറയ്ക്ക് കുറച്ചു കൂടി എളുപ്പമാകാന്‍ ഇതുപോലെയുള്ള വേദികള്‍ സഹായിക്കും. ഞങ്ങളുടെ ഒരു എല്‍ജിബിടി ഗ്രൂപ്പുണ്ട്. അതിലുള്ള പലരും ഈ സീസണ്‍ തുടങ്ങിയ ശേഷം തങ്ങളുടെ കുടുംബത്തോട് തങ്ങളുടെ ഐഡന്റിറ്റി തുറന്ന് പറയാന്‍ തയ്യാറായിരുന്നുവെന്ന് അറിഞ്ഞു. അതെനിക്ക് ഒരുപാട് സന്തോഷം നല്‍കിയ വാര്‍ത്തയാണെന്ന് അപര്‍ണ പറഞ്ഞു.


Click it and Unblock the Notifications











