For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത്രയും സുന്ദരിമാരില്‍ നിന്നും എന്നെ തിരഞ്ഞെടുത്തത് സൗന്ദര്യം നോക്കിയല്ല; റോണ്‍സനെ കുറിച്ച് ഭാര്യ നീരജ

  |

  റോണ്‍സന്റെ ഉള്ളില്‍ മറ്റൊരു റോണ്‍സന്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ബിഗ് ബോസില്‍ നിന്നും വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് നവീന്‍ പോയത്. സുഹൃത്തുക്കളായിരുന്ന ഇുവരും തമ്മില്‍ പെട്ടെന്ന് ശത്രുക്കളായോ എന്ന് വരെ പലരും ചിന്തിച്ചു. എന്നാല്‍ ഇരുവരും ശത്രുക്കളൊന്നുമല്ലെന്നാണ് റോണ്‍സന്റെ ഭാര്യ നീരജ പറയുന്നത്. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ ഭര്‍ത്താവിനെ കുറിച്ച് പറയുകയായിരുന്നു താരപത്‌നി.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

  നവീനുമായിട്ടുള്ള സൗഹൃദമെങ്ങനെയാണ്..?

  ബിഗ് ബോസില്‍ നവീനുമായി ഉണ്ടായത് ഫേക്ക് ഫൈറ്റ് ആണെന്ന് പറയില്ല. അതിന് മുന്‍പ് അവര്‍ ഒരു റിയാലിറ്റി ഷോ യില്‍ ഇരുവരും പങ്കെടുത്തിരുന്നു. അതിന് മുന്‍പേ അവര്‍ക്ക് തമ്മില്‍ അറിയാം. അവിടെ ഏറ്റവും സേഫ് ആയി അടികൂടാന്‍ പറ്റുന്ന രണ്ട് പേര്‍ അവരായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്. ഏറ്റവും ജെനുവിനായി നിന്നതും അവരാണ്.

  റോണ്‍സന്‍ സ്ട്രാറ്റര്‍ജി പ്ലാന്‍ ചെയ്തിരുന്നോ?

  ഒരു സ്ട്രാറ്റര്‍ജി പ്ലാന്‍ ചെയ്യാന്‍ വേണ്ടി ഞാന്‍ പുറകേ നടന്നു. പുള്ളി ബിഗ് ബോസ് അങ്ങനെ കണ്ടിട്ടില്ല. എന്നാല്‍ ഞാന്‍ കൃത്യമായി കാണുന്ന ആളാണ്. എല്ലാ സീസണും എല്ലാ എപ്പിസോഡുകളും കാണും. പുള്ളി പോകുമ്പോള്‍ ആദ്യ സീസണില്‍ ഇതുപോലൊരു പ്രശ്‌നം നടന്നിട്ടുണ്ട് എന്നിങ്ങനെ ഓരോന്ന് പറഞ്ഞ് പുറകേ പോവും. എന്തേലും പ്ലാന്‍ ചെയ്‌തോന്ന് ചോദിച്ചാല്‍ എനിക്കൊരു പ്ലാനുമില്ലെന്ന് പറയും. നേരത്തെയുള്ള ആരെയെങ്കിലും കണിട്ട് പോയാല്‍ അവരെ പോലെ പ്രേക്ഷകര്‍ക്ക് തോന്നിയാലോ. അതുവേണ്ട, ഞാനായി നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് റോണ്‍സന്‍ പോയിരിക്കുന്നത്.

  തീ പാറേണ്ട ഈ ടാസ്‌കിനെ ഈ പരുവത്തില്‍ ആക്കി; വീക്ക്‌ലി ടാസ്‌കിലെ സംഭവങ്ങളെ കുറിച്ച് ആരാധകന്‍

  ബിഗ് ബോസിലേക്കുള്ള ക്ഷണം വന്നതിനെ പറ്റി..

  ബിഗ് ബോസിന്റെ കോള്‍ വന്ന് എല്ലാം റെഡിയായതിന് ശേഷമാണ് എന്നോട് പറയുന്നത്. പിന്നെ രണ്ടാളും പിരിഞ്ഞ് നില്‍ക്കണമെന്നുള്ളതാണ് പ്രശ്‌നം. പോവണോ വേണ്ടയോ എന്ന് എന്നോട് ചോദിച്ചു. വളരെ നല്ല അവസരമാണ്. വിട്ട് കളയേണ്ടതില്ലെന്ന് എനിക്കും തോന്നി. പുള്ളി പോയതിന്റെ വലിയ വിഷമം ഉണ്ട്. ഇപ്പോഴും മിസ് ചെയ്യുകയാണ്. എല്ലാ റിലേഷന്‍ഷിപ്പിനും ഒരോ അടിത്തറയുണ്ട്. ആത്മാര്‍ഥമായ സ്‌നേഹവും അംഗീകാരവും കിട്ടുന്നുണ്ടെങ്കില്‍ നമ്മള്‍ ആരും വിട്ട് പോവില്ല.

  വിവാഹത്തിന് 10 വര്‍ഷം മുന്‍പേ വിനീതിനെ കണ്ടു; നടനാണെന്ന് അറിയില്ലായിരുന്നെന്ന് താരപത്‌നി പ്രസില്ല

  എന്നെ സംബന്ധിച്ചാണെങ്കില്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും സൗന്ദര്യമുള്ളവരുടെ കൂടെ അഭിനയിക്കുന്ന ആള്‍ക്ക് എന്നെ ഇഷ്ടമായിട്ടുണ്ടെങ്കില്‍ അത് പുറമേയുള്ള സൗന്ദര്യം കണ്ടിട്ടല്ല. അദ്ദേഹത്തിന്റെ രാഞ്ജിയായിട്ടാണ് എന്നെ ട്രീറ്റ് ചെയ്യുന്നത്. അവിടെ ഒരു സംശയങ്ങള്‍ക്കൊന്നും കാരണമില്ലെന്നും നീരജ പറയുന്നു.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Bigg Boss Malayalam Season 4: Ronson Vincent's Wife Neeraja About Husband's Game
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X