For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷ റോബിന്റെ എച്ചിലോ എന്ന് റിയാസ്! വോട്ട് കിട്ടാന്‍ ഫെമിനിസം വില്‍ക്കുകയാണോ റിയാസെന്ന് വൈറല്‍ കുറിപ്പ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഇപ്പോഴുള്ളവരില്‍ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയ പറയുന്ന പേര് റിയാസ് സലീം എന്നാണ്. റോബിനും ജാസ്മിനും പോയ ശേഷം ബിഗ് ബോസ് വീട്ടില്‍ ഏറ്റവും മികച്ച ഗെയിം കളിക്കുകയും കണ്ടന്റുണ്ടാക്കുകയും ചെയ്യുന്നത് റിയാസാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. റോബിന്‍ പുറത്താക്കപ്പെടാന്‍ കാരണക്കാരനായതിന്റെ പേരില്‍ അകത്തും പുറത്തും കൂട്ട ആക്രമണം നേടിരുമ്പോഴും ശക്തമായി തന്നെ സാന്നിധ്യമറിയിക്കുകയാണ് റിയാസും.

  Also Read: സഹോദരിയെന്ന് പറഞ്ഞ ജാസ്മിന്‍ എന്നോട് എന്തൊക്കെ ചെയ്തു? അവള്‍ കാരണം ബാത്ത്റൂമിലിരുന്ന് കരഞ്ഞെന്ന് ദില്‍ഷ

  ഇന്നലേയും ഇന്നുമായി റിയാസും ദില്‍ഷും തമ്മില്‍ പലപ്പോഴായി വാക്ക് പോരുകളുണ്ടായിരുന്നു. അങ്ങനെ വാക് പോരിനിടെ റിയാസ് ദില്‍ഷയെക്കുറിച്ച് നടത്തിയൊരു പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. റോബിന്‍ ബാക്കി വച്ചിട്ട് പോയ എച്ചില്‍ ആണോ ദില്‍ഷ എന്ന റിയാസിന്റെ പ്രതികരണത്തിനാണ് വിമര്‍ശനം കേള്‍ക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്ന് രാവിലെ നടന്ന മോണിംഗ് ആക്ടിവിറ്റിയില്‍ ദില്‍ഷയ്ക്ക് സ്വന്തമായി ഗെയിമില്ലെന്നും റോബിന്‍, ബ്ലെസ്ലി എന്നിങ്ങനെ രണ്ട് വഞ്ചിയില്‍ കാലു വച്ചാണ് പോകുന്നതെന്നും റിയാസ് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പിന്നീട് റിയാസും ദില്‍ഷയും തമ്മില്‍ വാക്ക് തര്‍ക്കമായി. ബ്ലെസ്ലിയും ദില്‍ഷയ്‌ക്കൊപ്പമുണ്ടായിരുന്നു. താന്‍ ഇവിടെ വന്നത് അടിയുണ്ടാക്കാനല്ലെന്ന് ദില്‍ഷ പറഞ്ഞപ്പോള്‍ താന്‍ വന്നതും അടിയുണ്ടാക്കനല്ലെന്നും എന്നാല്‍ ചില ചൊറി മനുഷ്യരെ കാണുമ്പോള്‍ പ്രതികരിച്ച് പോകുന്നതാണെന്നും റിയാസ് പറഞ്ഞു.

  അയാള്‍ ഇപ്പോള്‍ പോയെന്ന് റിയാസ് പറഞ്ഞപ്പോള്‍ അത് നിന്റെ തോന്നലാണെന്നും അയാള്‍ പോയെങ്കിലും താനിവിടെ ബാക്കിയുണ്ടെന്നും ദില്‍ഷ പറഞ്ഞു. റോബിന് വേണ്ടിയാണോ നീ ഇവിടെ വന്നതെന്നും നീ എന്താ റോബിന്റെ എച്ചിലാണോയെന്നും റിയാസ് ചോദിക്കുകയായിരുന്നു. സ്ത്രീപക്ഷവാദിയായ റിയാസിന്റെ ഈ വാക്കുകള്‍ സ്ത്രീവിരുദ്ധമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  റോബിന് ബാക്കി വച്ച എച്ചില്‍ ആണത്രേ ദില്‍ഷ-ഫെമിനിസത്തിന്റെ പിതാവായ റിയാസ് മോനുന്റെ വാക്കുകള്‍ ആണ്. കാണാതെ പഠിച്ചു ഫെമിനിസവും പുരോഗമനവാദവും ഛര്‍ദിച്ചു വക്കാന്‍ എല്ലാവര്‍ക്കും പറ്റും എന്നാണ് കുറിപ്പിലെ വിമര്‍ശനം. മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഈ ടോപ്പിക്ക് എടുത്ത് പ്രയോഗിക്കുക്കുന്നവര്‍ പലപ്പോഴും സ്വന്തമോ അല്ലെങ്കില്‍ സ്വന്തക്കാരുടെയോ കാര്യം വരുമ്പോള്‍ ഇതേ വിഷയത്തില്‍ നിശബ്ദരായി മാറും എന്നാണ് കുറിപ്പില്‍ പറയുന്നത്.

  അതിന് ഉത്തമ ഉദാഹരണം ആണ് വന്നപ്പോള്‍ തന്നെ ദില്‍ഷ ബ്ലെസിലി റോബിന് ഫ്രണ്ട്ഷിപ്/ലവില്‍ ദില്‍ഷയെ മോശം ആയി ചിത്രീകരിക്കാന്‍ നോക്കിയത്. സ്വയം നിമിഷ ജാസ്മിന്‍ സഖ്യത്തില്‍ ചുരുങ്ങി പോയ റിയാസിന് ദില്‍ഷ, ബ്ലസിലിയോടും റോബിനോടും മാത്രം സംസാരിക്കുന്നതില്‍ നല്ല കുത്തല്‍ ആയിരുന്നു.
  പല സ്ത്രീവിരുദ്ധ ജോക്കുകള്‍ അവന്റെ ഫ്രണ്ട്സ് പറയുമ്പോള്‍ നിശബ്ദന്‍ ആയി ഇരിക്കുന്നത് കാണാമെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

  ഒരിക്കല്‍ രോണ്‍സണ്‍ ആലിയ ഭട്ട് അതിലെ bhatt എടുത്ത് butt ആയി ഉപമിച്ചപ്പോള്‍ ഇവന്‍ ചിരിക്കുക ആയിരുന്നു. അതേ സമയം ആ ജോക്ക് ബ്ലസിലിയോ റോബിനോ ആയിരുന്നു പറഞ്ഞതെങ്കില്‍ അവന്‍ സ്ത്രീയെ ഒബ്ജറ്റിഫൈ ചെയ്തു എന്നും പറഞ്ഞു അലമുറയിട്ടേനെയെന്നാണ് കുറിപ്പില്‍ പറയുന്നത്.

  അതേപോലെ ജാസ്മിന്റെ 'വെടികളും വടിയും' എന്ന വാചകം ഒരു ടോപ്പിക്ക് ഓഫ് ഡിസ്‌കഷന്‍ ആയിട്ടും ഈ സോ കോള്‍ഡ് ഫെമിനിസ്റ്റ് നിശബ്ദനായിരുന്നു. ധന്യയുടെ പുറകില്‍ നിന്ന് കാണിച്ച അശ്ലീല ചേഷ്ട ഒക്കെ മോനുന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗം ആയിരിക്കും. പുറമെ പുരോഗമനം വിളമ്പിയിട്ട് ഉള്ളിന്റെ ഉള്ളില്‍ ഇതുപോലെ ഒരു നിലവാരം കുറഞ്ഞ മനുഷ്യന്‍ ആയി ഇരുന്നിട്ട് എന്ത് കാര്യം? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ഇന്‍സ്റ്റയില്‍ റീച്ച് കൂട്ടാന്‍ വേണ്ടി ഫെമിനിസം വിറ്റു ജീവിച്ച ഇവനൊക്കെ ബിഗ്ഗ് ബോസ്സില്‍ അതേ വിഭാഗം പ്രേക്ഷകരുടെ വോട്ട് കിട്ടാന്‍ വീണ്ടും ഫെമിനിസം വില്‍ക്കുന്നു എന്ന് പറയേണ്ടി വരുമെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Social Media Says RIyas Is A pseudo feminist For His Remark Against Dilsha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X