»   » യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിച്ചാല്‍ പിടിക്കപ്പെടും; വിജയ് സേതുപതിയുടെ വാക്കുകള്‍ വൈറലാകുന്നു

യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിച്ചാല്‍ പിടിക്കപ്പെടും; വിജയ് സേതുപതിയുടെ വാക്കുകള്‍ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

വിക്രം വേദ എന്ന തമിഴ് ചിത്രം ഹിറ്റാകുന്നതോടെ വിജയ് സേതുപതി എന്ന നടന്‍ മറ്റൊരു ലെവലിലേക്ക് ഉയരുകയാണ്. സ്വാഭാവികാഭിനയം കൊണ്ട് തമിഴിന് പുറത്തും ആരാധകരെ നേടിയ വിജയ് സേതുപതി ആദ്യമായി ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖം ഫേസ്ബുക്കില്‍ വൈറലാകുന്നു.

വിക്രം വേദയേക്കുറിച്ച് സ്റ്റൈല്‍ മന്നന്റെ വാക്കുകള്‍!!! ഇനി ഇതില്‍ പരം എന്ത് വേണം ഈ ചിത്രത്തിന്?

മനോരമ ന്യൂസിന്റെ അവതാരകന്‍ 'ബ്രദര്‍' എന്ന് വിളിച്ചു കൊണ്ടാണ് വിജയ് സേതുപതി സംസാരിക്കുന്നത്. ഈ വ്യക്തിത്വമാണ് പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടം എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍, 'യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിക്കാന്‍ കഴിയില്ല ബ്രദര്‍' എന്നായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം. യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിച്ചാല്‍ പിടിയ്ക്കപ്പെടും. ഇതാണ് ഞാന്‍.. ഇങ്ങനെയാണ് ഞാന്‍.

vijay-sethupathy

ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് എന്നും ഇതുവരെ ഒരു സിനിമയുടെയും പ്രമോഷന് വേണ്ടി കേരളത്തില്‍ വരാത്തതിന് കാരണം ആരും വിളിക്കാത്തതാണ് എന്നും വിജയ് സേതുപതി പറഞ്ഞു. അറിയാത്ത ആളുകള്‍ ഇത്രയേറെ എന്നെ സ്‌നേഹിക്കുമ്പോള്‍ അതിയായ സന്തോഷമുണ്ട്. സ്‌നേഹത്തെക്കാള്‍ വലുതായി ഒന്നുമില്ല എന്ന വിശ്വാസമാണ് തന്റെ വിജയ രഹസ്യമെന്നും നടന്‍ പറഞ്ഞു.

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വലിയ പ്രിപ്രേഷന്‍ ഒന്നും നടത്താറില്ല. സെറ്റില്‍ എത്തിയാല്‍ മൈന്റ് സെറ്റാക്കുകയാണ്. ഒരു തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാല്‍ സംവിധായകനുമായി സംസാരിക്കും. അദ്ദേഹം എത്രത്തോളം പ്രൊജക്ടില്‍ തത്പരനാണ് എന്ന് അപ്പോള്‍ മനസ്സിലാവും. ആത്മവിശ്വാസമുണ്ടെങ്കില്‍ ആ സിനിമയിലേക്കിറങ്ങും- വിജയ് സേതുപതി പറഞ്ഞു.

English summary
Can't act in real life says Vijay Sethupathi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam