നിവിന്‍ ആത്മസമര്‍പ്പണം കൊണ്ട് വിസ്മയിപ്പിക്കുന്നു: ഫഹദ്
ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍ നിര നായകന്മാര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം പറഞ്ഞു കേള്‍ക്കുന്ന മൂന്ന് പേരുകളാണ് ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ ഇവര്‍ മൂവരും ഇന്റസ്ട്രിയിലെ ഉറ്റസുഹൃത്തുക്കളാണെന്നതാണ് മറ്റൊരു സത്യം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് മൂവരും കൂടുതല്‍ അടുക്കുന്നത്. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ നിവിന്‍ പോളിയെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും വാചാലനായി.

ദുല്‍ഖര്‍ സല്‍മാനെ കുഞ്ഞുന്നാള്‍ മുതല്‍ ഫഹദിനറിയാം. ഒപ്പം കളിച്ച് വളര്‍ന്നവരാണ്. നിവിന്‍ പോളിയെ പരിചയപ്പെടുന്നത് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സെറ്റിവച്ചാണ്. ദുല്‍ഖറും നിവിനുമായി അടുക്കുന്നതും ഇതേ സെറ്റിവച്ച് തന്നെ. പല അവസരങ്ങളിലും നിവിന്‍ തന്നെ അത്ഭുതപ്പെടുത്തിയതിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പറുന്നത് ഫഹദ് ഫാസിലാണ്.
നിവിന്‍ പോളി ആത്മസമര്‍പ്പണം കൊണ്ട് വിസ്്മയിപ്പിക്കുന്നയാളാണെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. കോമഡി മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നതാണ് നിവിന്റെ പ്ലസ്. താന്‍കൂടി അഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‌സാണത്രെ ഫഹദിനിഷ്ടപ്പെട്ട നിവിന്‍ പോളി ചിത്രം.


Click it and Unblock the Notifications