ഓരോ സിനിമ കഴിയുമ്പോഴും ദുല്‍ഖര്‍ മികച്ച നടനായി മാറുന്നു: ഫഹദ്
നിവിന്‍ പോളിയെക്കാള്‍ മുമ്പേ ഫഹദിന് ദുല്‍ഖര്‍ സല്‍മാനെ അറിയാം. ഫാസില്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലൂടെയും അല്ലാതെയും ഇരുകുടുംബങ്ങളും നല്ല സുഹൃത്തുക്കളായിരുന്നു. ഫാസിലിന്റെ നാല് മക്കളും മമ്മൂട്ടിയുടെ രണ്ട് മക്കളുമായിരുന്നു കൂട്ട്. ചെറപ്പത്തിലെ കുസൃതിത്തരങ്ങളെ കുറിച്ച് ദുല്‍ഖര്‍ ഒത്തിരി പറഞ്ഞു കേട്ടിട്ടുണ്ട്. ഫഹദ് അങ്ങനെ അഭിമുഖം നല്‍കാത്തതുകൊണ്ട് അധികം കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എങ്കിലും ഇപ്പോഴും ദുല്‍ഖറിന്റെ സിനിമകളൊക്കെ അവസരം കിട്ടുമ്പോള്‍ കാണാറുണ്ട്. ഒരു അഭിനേതാവ് എന്ന നിലയിക്ക് ഓരോ സിനിമ കഴിയുമ്പോഴും ദുല്‍ഖര്‍ കൂടുതല്‍ കൂടുതല്‍ മികച്ച നടനായി മാറുകയാണെന്ന് ഫഹദ് പറയുന്നു. ആരുടെയും സ്വാധീനമില്ലാത്ത അഭിനയ ശൈലിയാണ് ഫഹദിന് ദുല്‍ഖറില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം.

ജനുവിനായിട്ടുള്ള അഭിനയമാണ്. മമ്മൂട്ടിയുടെ സ്വാധീനം പോലും ദുല്‍ഖറിന്റെ അഭിനയത്തിലില്ല. 'വായ്മൂടി പേസുവോം' എന്ന തമിഴ് ചിത്രമാണ് ഫഹദ് ഫാസില്‍ കണ്ട ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. ദുല്‍ഖറിന്റെ പെര്‍ഫോമന്‍സില്‍ ഫഹദിന് ഏറ്റവും ഇഷ്ടവും ഈ ചിത്രത്തിലെ പ്രകടനമാണത്രെ.
നസ്‌റിയയാണ് ഈ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്ര കൂടെയാണ് വായിമൂടി പേസുവോം. മലയാളത്തില്‍ 'സംസാരം ആരോഗ്യത്തിന് ഹാനീകരം' എന്ന പേരില്‍ ഈ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications