നല്ല സിനിമ സഞ്ചരിക്കണം, ഭാഷയുടെ അതിര്‍ വരമ്പുകള്‍ കല തകര്‍ക്കും! രാജ് ബി ഷെട്ടി സംസാരിക്കുന്നു

വിനയ് ഫോര്‍ട്ട് നായകനായി എത്തിയ ചിത്രമാണ് തമാശ. കഷണ്ടിയുടെ പേരില്‍ നായകന്‍ അനുഭവിക്കുന്ന അപകര്‍ഷതാ ബോധത്തെക്കുറിച്ചും സമൂഹത്തിന്റെ പൊള്ളയായ സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെയായിരുന്നു ഈ സിനിമ ചര്‍ച്ച ചെയ്തത്. ഓന്‍ഡു മൊട്ടെയാ കഥെ എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കായിരുന്ന തമാശ. രാജ് ബി ഷെട്ടിയായിരുന്നു മൊട്ടെയ കഥെയുടെ സംവിധാനം. ആദ്യ സിനിമയിലൂടെ തന്നെ അഭിനയത്തിലും അരങ്ങേറിയ രാജ് കന്നഡ സിനിമയിലേക്ക് മാറ്റത്തിന്റെ കാറ്റും കൊണ്ടായിരുന്നു വന്നത്. ആദ്യ സിനിമ പുറത്തിറങ്ങി നാല് വര്‍ഷം പിന്നിടുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായൊരു ചിത്രവുമായ രാജ് ബി ഷെട്ടി എന്ന സംവിധായകന്‍ വീണ്ടും എത്തിയിരിക്കുകയാണ്.

ഗരുഡ ഗമന വൃഷഭ വാഹന എന്ന സിനിമയുമായാണ് രാജിന്റെ രണ്ടാം വരവ്. നേരത്തെ പറഞ്ഞതൊരു റിലേറ്റബിള്‍ യുവാവിന്റെ കഥയായിരുന്നുവെങ്കില്‍ അതില്‍ നിന്നും തീര്‍ത്തും വിപരീതമായ ദിശയിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ഗരുഡ ഗമന വൃഷഭ വാഹന. പുരാണത്തിലെ ഹരി-ഹര സംഗമത്തെ ഒരു ഗ്യാങ്‌സ്റ്റര്‍ സിനിമയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് രാജ് ബി ഷെട്ടി. ശിവയായി രാജ് തന്നെ അഭിനയിക്കുകയും ചെയ്തിരിക്കുന്നത്. തീയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ലഭിച്ച കയ്യടികള്‍ ആവര്‍ത്തിക്കുകയാണ് ചിത്രം ഒടിടി റിലീസിലും. 2021 ലെ ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമകളിലൊന്നായാണ് ഗരുഡ ഗമന വൃഷഭ വാഹനയെ വിലയിരുത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് രാജ് ബി ഷെട്ടി. വായിക്കാം തുടര്‍ന്ന്.

ഓടിടിയിലൂടെ ലഭിക്കുന്ന സ്വീകാര്യതയെ എങ്ങനെ നോക്കിക്കാണുന്നു?

ഓടിടിയിലൂടെ ലഭിക്കുന്ന സ്വീകാര്യതയെ എങ്ങനെ നോക്കിക്കാണുന്നു?

നല്ല സിനിമ സഞ്ചരിക്കണം. ഭാഷപരമായുള്ള അതിര്‍വരമ്പുകളെ കലയിലൂടെ മാത്രമേ തകര്‍ക്കാന്‍ കഴിയുകയുള്ളൂ. മാംഗ്ലൂരില്‍ ജനിച്ച, തുളു ഭാഷ സംസാരിക്കുന്നൊരാള്‍ തീയേറ്ററില്‍ പോയി ബാംഗ്ലൂര്‍ ഡെയ്‌സും മഹേഷിന്റെ പ്രതികാരവും കാണുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അയാളൊരു മനുഷ്യന്‍ ആയതു കൊണ്ടാണ്. നല്ല സിനിമയും നല്ല കലയും സഞ്ചരിക്കണം. കന്നഡ സിനിമയ്ക്ക് എന്നും ചില നിയന്ത്രണങ്ങളുണ്ട്. അത് ആരും നടപ്പിലാക്കിയ ഒന്നല്ല. പക്ഷെ വൈഡര്‍ ആയൊരു ഓഡിയന്‍സിലേക്ക് എത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഞങ്ങളുടെ സിനിമകള്‍ക്ക് അതിനുള്ള മേന്മയില്ലെന്നൊരു ധാരണ എങ്ങനെയൊ ഉണ്ടാവുകയായിരുന്നു. എന്നാല്‍ ശരിയായ ആളുകളുമൊത്ത് സിനിമകള്‍ ഒരുക്കുന്നതിലൂടെ ആ അതിര് മറികടക്കുകയാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്കത് സന്തോഷം നല്‍കുന്നതാണി നേട്ടം. കന്നഡ സിനിമയ്ക്കും ഈ സ്വീകരണം വളരെ പ്രധാനപ്പെട്ടതാണ്.

ഒന്‍ഡു മൊട്ടയ കഥയെില്‍ നിന്നും ഗരുഡ ഗമന വൃഷഭ വാഹന പോലൊരു ഗ്യാങ്‌സ്റ്റര്‍ മൂവിയിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഒന്‍ഡു മൊട്ടയ കഥയെില്‍ നിന്നും ഗരുഡ ഗമന വൃഷഭ വാഹന പോലൊരു ഗ്യാങ്‌സ്റ്റര്‍ മൂവിയിലേക്ക് എത്തുന്നത് എങ്ങനെയാണ്?

മൊട്ടയ കഥ ചെയ്തപ്പോള്‍ ഞാന്‍ ആ സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു. എനിക്ക് കോമഡി ചെയ്യാന്‍ പറ്റുമോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ആ വിഷയം തിരഞ്ഞെടുത്തതിലൂടെ ഞാന്‍ എന്നെ തന്നെ അടുത്തറിയുകയായിരുന്നു. ഞങ്ങളുടെ പക്കലുണ്ടായിരുന്നത് ചെറിയൊരു ടീമായിരുന്നു. ബജറ്റും കുറവായിരുന്നു. സാങ്കേതികമായും പിന്നിലായിരുന്നു. ഞങ്ങളെല്ലാവരും പുതുമുഖങ്ങളായിരുന്നു. അതിനാല്‍ നന്നായി അറിയാവുന്ന കാര്യങ്ങളില്‍ നിന്നു കൊണ്ട് തന്നെ സിനിമ ചെയ്യുകയായിരുന്നു. പക്ഷെ അതല്ല കലയുടെ ലക്ഷ്യം. മനുഷ്യനെ പൂര്‍ണമായും വെല്ലുവിളിക്കുന്നതാകണം കല. അതിനാല്‍ എനിക്ക് പൂര്‍ണമായും അറിയാത്ത, എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് അറിയാത്ത വഴിയെയായിരുന്നു സഞ്ചരിക്കേണ്ടിയിരുന്നത്. ഒരു ടീമെന്ന നിലയില്‍ ഒരുപാട് പഠിച്ചാല്‍ മാത്രമേ ഈ സിനിമ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. എല്ലാ അര്‍ത്ഥത്തിലും ആദ്യത്തെ സിനിമയില്‍ നിന്നും വ്യത്യസ്തമാണ് രണ്ടാമത്തെ സിനിമ.

അറിയാത്ത കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടായിരുന്നു. അടുത്ത സിനിമ ചെയ്യുമ്പോള്‍ കോമഡിയും ഗ്യാങ്‌സ്റ്റര്‍ മൂവിയും ചെയ്യില്ല. ഇനി ചെയ്യുക ഞങ്ങള്‍ ഇതുവരെ ചെയ്യാത്ത ഒന്നായിരിക്കും. ഒന്‍ഡു മൊട്ടയ കഥ വിജയിച്ച ചിത്രമാണ്. മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയപ്പെടുകയും ചെയ്തു. ആളുകള്‍ നീ നന്നായി കോമഡി ചെയ്യുമെന്ന് പറയുകയും ചെയ്തു. ഞാനത് അത് കാര്യമാക്കി എടുക്കുകയും വിശ്വസിക്കുകയും അത് തന്നെ ആവര്‍ത്തിക്കുകയും ചെയ്താല്‍, എനിക്ക് എന്തൊക്കെ അറിയാം എന്തൊക്കെ അറിയില്ല എന്നത് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഞാന്‍ മറക്കും. ഗരുഡ ഗമന നന്നായിരുന്നില്ലെങ്കില്‍ എനിക്കിത് പറ്റില്ലെന്നും കോമഡിയാണ് പറ്റുന്നതെന്നും വന്നേനെ. പക്ഷെ ഇതും സാധിക്കുമെന്ന് ഇപ്പോള്‍ മനസിലായി. ഇനി ഇത് രണ്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്നിന് ശ്രമിച്ചാല്‍ മാത്രമാകും എനിക്കത് സാധ്യമാകുമോ ഇല്ലയോ എന്നറിയാന്‍ സാധിക്കുകയുള്ളൂ.

ഹരി-ഹര മിത്ത് ചിത്രത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനം എങ്ങനെയാണ് ഉണ്ടാകുന്നത്?

ഹരി-ഹര മിത്ത് ചിത്രത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനം എങ്ങനെയാണ് ഉണ്ടാകുന്നത്?

ഞാന്‍ കുട്ടിക്കാലം മുതല്‍ യക്ഷഗാന കണ്ടിട്ടുണ്ട്. യക്ഷഗാനയില്‍ പുരാണമായിരിക്കും അവതരിപ്പിക്കുക. ഒരിക്കല്‍ ദേവ മാഹാത്മ്യം ആയിരുന്നു അവതരിപ്പിച്ചിരുന്നത്. ദേവീ മാഹാത്മ്യത്തില്‍ ദേവിയാണ് ഏറ്റവും മുകളിലുള്ള ശക്തി. ദേവിയാണ് ബ്രഹ്‌മാവിനും വിഷ്ണുവിനും ശിവനും ജന്മം നല്‍കുന്നത്. ഇവര്‍ മൂന്ന് പേര്‍ക്കും മൂന്ന് ജോലികളും ദേവി ഏല്‍പ്പിക്കുന്നു. സൃഷ്ടി, സ്ഥിതി, ലയ. കുറച്ച് നാള്‍ കഴിഞ്ഞ് അവര്‍ക്കിടയില്‍ വഴക്കുണ്ടാവുകയായണ്. ഞാനാണ് കൂട്ടത്തില്‍ കേമന്‍ എന്നതിനെ ചൊല്ലിയിരുന്നു തര്‍ക്കം. ഇത് കണ്ടപ്പോള്‍ ആണ് രണ്ട് ദൈവങ്ങള്‍ തമ്മില്‍ അടിയുണ്ടായാല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ ചിന്തിക്കുന്നത്.

ജീവിതത്തില്‍ കുറച്ച് വിജയം നേടിക്കഴിഞ്ഞാല്‍ മനുഷ്യന്റെ ഈഗോയില്‍ മാറ്റം വരും. ചുറ്റുമുള്ളവരുടെ ഈഗോയിലും മാറ്റമുണ്ടാകും. അത് എനിക്ക് വലിയൊരു കണ്ടെത്തലായിരുന്നു. ഞാന്‍ കഥകള്‍ തിരഞ്ഞെടുക്കുക എന്റെ ജീവിതത്തില്‍ നിന്നു തന്നെയാണ്. ജീവിതത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് എന്റെ കഥാപാത്രങ്ങളിലൂടെ ഉത്തരം കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുക. ഈഗോയെക്കുറിച്ചുള്ള ഈ ചിന്ത നല്ലൊരു ആശയമായി തോന്നുകയായിരുന്നു. പിന്നെ ആ കഥ നടക്കുന്നത് മംഗളാ ദേവി എന്ന ദേവിക്ഷേത്രത്തിന്റെ പരിസരത്താണ്. മിത്തില്‍ നിന്നുമാണ് സിനിമയുടെ കഥയിലേക്ക് എത്തുന്നത്. മിത്തിലേത് പോലെ സൃഷ്ടിയും സ്ഥിതിയും ലയയും ഒരുമിച്ചാണ് വളരുന്നത്. ആ ചിന്തകളാണ് സിനിമയായി മാറുന്നത്.

ശിവയുടെ കാല്‍പ്പാദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടല്ലോ സിനിമയില്‍, അതേസമയം ക്രൈമിന് ശേഷം ഹരി ക്ഷേത്രത്തില്‍ പോയി കുളിക്കുന്നതായും കാണാം.

മനുഷ്യര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തികളില്‍ ചിലതില്‍ സന്തോഷിക്കുകയും മറ്റ് ചിലതിനോട് കുറ്റബോധം തോന്നുകയും ചെയ്യും. ഹരി നമ്മളെ പോലൊരു മനുഷ്യനായിരിക്കും. അതായിരിക്കാം പാപം ചെയ്ത ശേഷം കുളിച്ച് സ്വയം ശുദ്ധി വരുത്താന്‍ ഹരി തീരുമാനിക്കുന്നത്. എന്നാല്‍ ശിവ തന്റെ പ്രവര്‍ത്തികള്‍ക്ക് ലഭിക്കുന്ന പ്രശംസകളാലും കുറ്റബോധത്താലും സ്പര്‍ശിക്കപ്പെടുന്നില്ല. നമ്മള്‍ ഒരു മനുഷ്യനോട് എന്തെങ്കിലും തെറ്റ് ചെയ്താല്‍ നമുക്കവരെ നേരിടാനോ അവര്‍ക്ക് മുഖം കൊടുക്കാനോ സാധിക്കില്ല. കുറ്റബോധം നമ്മളെ അതിന് അനുവദിച്ചെന്ന് വരില്ല. പക്ഷെ ശിവയ്ക്ക് അത്തരത്തിലൊരു കുറ്റബോധവുമില്ല. മറിച്ച് ആരെങ്കിലും പ്രശംസിച്ചാല്‍ പോലും അത് ശിവയെ ബാധിക്കില്ല. അവനത് ഉള്ളിലേക്ക് എടുക്കുകയോ ശ്രദ്ധിക്കുകയോ പോലും ചെയ്യില്ല. അതിനാലാണ് അവന്‍ ചെരുപ്പ് ധരിക്കുന്നത്. അതവന് നല്‍കുന്നത് സ്വാതന്ത്ര്യമാണ്.

എന്തുകൊണ്ടാണ് ഹരിയുടെ അമ്മയല്ലാതെ മറ്റൊരു സ്ത്രീകഥാപാത്രം ചിത്രത്തില്‍ ഇല്ലാതെ പോയത്?

എന്തുകൊണ്ടാണ് ഹരിയുടെ അമ്മയല്ലാതെ മറ്റൊരു സ്ത്രീകഥാപാത്രം ചിത്രത്തില്‍ ഇല്ലാതെ പോയത്?

സാധാരണ ഒരു സിനിമ ചെയ്യുമ്പോള്‍ എല്ലാവരും ചെയ്തത് ആവര്‍ത്തിക്കാനാണ് ശ്രമിക്കുക. കാരണം വിജയമായിരിക്കും ലക്ഷ്യം. പക്ഷെ ഈ സിനിമ ചെയ്യുമ്പോള്‍ എന്റെ ലക്ഷ്യം ഞാന്‍ ചെയ്യുന്നത് മറ്റൊരു ഗ്യാങ്‌സ്റ്റര്‍ മൂവി ആവരുത് എന്നതായിരുന്നു. ഇത് സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയാണ്. ഗ്യാങ്സ്റ്റര്‍മാരുടെ സൗഹൃദം. എന്നെ സംബന്ധിച്ച് പ്രണയവും റൊമാന്‍സുമൊക്കെ അവരുടെ സൗഹൃദത്തിലായിരുന്നു. അതാണ് ഏറ്റവും വലുത്. തുടക്കത്തില്‍ ഒരു സ്ത്രീകഥാപാത്രത്തെ കൊണ്ട് വന്നായിരുന്നു സിനിമയില്‍ കോണ്‍ഫ്‌ളിക്ട് സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ അത് സിനിമയുടെ ലോകവുമായി ചേര്‍ന്ന് നില്‍ക്കാത്തതും അസ്വാഭാവികമായും തോന്നുകയായിരുന്നു. അതോടെയാണ് ആ ആംഗിള്‍ ഉപേക്ഷിക്കുന്നത്.

പിന്നെ ഇത് പുരുഷ ഈഗോയുടെ കഥ പറയുന്ന സിനിമയാണ്. കഥ നടക്കുന്നത് ഫെമിനൈന്‍ ആയൊരു ഇടത്താണ്. മംഗള ദേവിയെന്ന സ്ഥലവും പേരും സ്ത്രീത്വത്തെ പ്രതിനിധീകരിക്കുന്നതാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ മാച്ചോ ആണെങ്കില്‍ കൂടിയും അവര്‍ കരയുന്നവരാണ്, പേടിക്കുന്നവരാണ്, പോലീസ് ഉദ്യോഗസ്ഥന് മുഖത്ത് അടി കിട്ടുമ്പോള്‍ അയാളിരുന്ന് കരയുന്നുണ്ട്. അവരെല്ലാം വള്‍നറബിള്‍ ആണ്. വള്‍നറബിലിറ്റി എന്നത് ഫെമിനൈന്‍ ആണ്. നെഗറ്റീവ് ആയൊരു അര്‍ത്ഥത്തിലല്ല പറയുന്നത്. സ്ത്രീകഥാപാത്രങ്ങില്ലെങ്കിലും ഫെമിനൈന്‍ ആയ വശങ്ങള്‍ സിനിമയിലുണ്ട്. അതിനാല്‍ സ്ത്രീകഥാപാത്രത്തെ ആവശ്യമില്ലെന്ന് തോന്നുകയായിരുന്നു.

പുരാണത്തില്‍ ഹരിയും ഹരനും തമ്മിലുളള സംഗമത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ, ചിത്രത്തില്‍ ഹരിയും ശിവയും തമ്മിലുള്ള ബന്ധം പ്രണയമായി വിലയിരുത്താമോ?

പ്രണയം എന്ന് വിളിക്കാമെന്നാണ് തോന്നുന്നത്. പക്ഷെ സാധാരണ നമ്മള്‍ കരുതി വച്ചിരിക്കുന്നത് പ്രണയം എന്നാലതിന് ഫിസിക്കല്‍ രൂപം മാത്രമേയുള്ളൂവെന്നാണ്. ശിവയോട് ഹരിക്കുള്ളത് ആരാധനയാണ്. ശിവയുടെ കരുത്തിനോട്, ചിന്തിക്കാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനോട് അവന് അതിയായ ആരാധനയുണ്ട്. പുരാണത്തില്‍ ഹരിയും ഹരനും തമ്മില്‍ അടുക്കുമ്പോള്‍ അവര്‍ പലതിനേയും പ്രതിനിധീകരിക്കുക കൂടി ചെയ്യുന്നുണ്ട്. നമ്മള്‍ അതിനെ ഫിസിക്കല്‍ ലവ് മാത്രമായി കണ്ടതാണ്. അത്തരം പ്രണയത്തില്‍ യാതൊരു പ്രശ്‌നവുമില്ല. ഹരിയും ശിവയും തമ്മില്‍ പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നും പറയാം. അവര്‍ക്കിടയില്‍ എന്താണുള്ളതെന്ന് വിശകലനം ചെയ്യാന്‍ ഞാനില്ല. കാഴ്ചക്കാര്‍ എന്താണോ അവര്‍ക്കിടയില്‍ കാണുന്നത് അതാണ് സത്യം.

കന്നഡ സിനിമയിലെ നവതരംഗത്തിലെ മൂന്ന് പ്രധാന വ്യക്തികളാണ് ഋഷഭ് ഷെട്ടിയും രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും. മൂന്ന് പേരും അഭിനേതാക്കളും സംവിധായകരുമാണ്. ഈ മൂന്ന് പേരും കൈകോര്‍ക്കുന്ന സിനിമ എന്നതും ഗരുഡ ഗമനയുടെ പ്രത്യേകതയാണ്. അതെങ്ങനെയാണ് സാധ്യമായത്?

കന്നഡ സിനിമയിലെ നവതരംഗത്തിലെ മൂന്ന് പ്രധാന വ്യക്തികളാണ് ഋഷഭ് ഷെട്ടിയും രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും. മൂന്ന് പേരും അഭിനേതാക്കളും സംവിധായകരുമാണ്. ഈ മൂന്ന് പേരും കൈകോര്‍ക്കുന്ന സിനിമ എന്നതും ഗരുഡ ഗമനയുടെ പ്രത്യേകതയാണ്. അതെങ്ങനെയാണ് സാധ്യമായത്?

ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് സത്യത്തില്‍. ഞാന്‍ സിനിമ എഴുതിക്കഴിഞ്ഞപ്പോള്‍ ഹരിയെ അവതരിപ്പിക്കാന്‍ യോജിച്ചത് ഋഷഭ് ആണെന്ന് തോന്നുകയായിരുന്നു. അവനിത് വളരെ അനായാസം ചെയ്യുമെന്ന് തോന്നി. ഹരിയുടെ കഥാപാത്രം കാഴ്ചയില്‍ വളരെ ഈസിയായി തോന്നുണ്ടെങ്കില്‍ അത് ഋഷഭ് അത്ര അനായാസമായി അവതരിപ്പിച്ചത് കൊണ്ടാണ്. സത്യത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്ന കഥാപാത്രമാണ് ഹരി. എന്നാല്‍ ആ മാറ്റങ്ങള്‍ ഒട്ടും തന്നെ ഫോഴ്‌സ്ഡ് ആയി തോന്നാത്ത വിധത്തിലാണ് ഋഷഭ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അവന് നല്ല താല്‍പര്യം തോന്നുകയായിരുന്നു. നേരത്തെ ഋഷഭിന്റെ സിനിമയില്‍ ഞാന്‍ ഡയലോഗ് എഴുതിയിട്ടുണ്ട്. അതിനാല്‍ ഞാനും ഋഷഭും ഒരുമിക്കുക എന്നത് സ്വാഭാവികമായിരുന്നു. അവന്റെ വരവോടെ സിനിമ കുറേക്കൂടി എളുപ്പമായി.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മോറല്‍ സപ്പോര്‍ട്ട്

സിനിമ പൂര്‍ത്തിയായ ശേഷമാണ് ലോക്ക്ഡൗണൊക്കെ വരുന്നത്. ഞങ്ങള്‍ക്കൊരു മോറല്‍ സപ്പോര്‍ട്ട് വേണ്ടി വന്നിരുന്നു. ആ സമയത്താണ് രക്ഷിത് വരുന്നത്. ഒരു ദിവസം രക്ഷിത് സിനിമ എനിക്കൊന്ന് കാണാന്‍ തരുമോ എന്ന് ചോദിക്കുകയായിരുന്നു. സിനിമ അവന് വളരെയധികം ഇഷ്ടപ്പെട്ടു. രണ്ട് ദിവസം സിനിമയെക്കുറിച്ച് മാത്രമായിരുന്നു സംസാരിച്ചത്. സിനിമയില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റുന്നില്ലെന്നും അവരൊക്കെ ഇപ്പോഴും എവിടെയൊക്കയോ ഉണ്ടെന്നും പറയുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് അവന്‍ എനിക്ക് മെസേജ് അയച്ചു, നിനക്ക് സമ്മതമാണെങ്കില്‍ ഞാന്‍ ഈ സിനിമ പ്രസന്റ് ചെയ്‌തോട്ടെ എന്ന്. മാര്‍ക്കറ്റിംഗിന്റേയും പ്രൊമോഷന്റേയുമൊക്കെ കാര്യത്തില്‍ ഞാന്‍ മടിയനാണ്. ആ ഉത്തരവാദിത്തം മറ്റൊരാള്‍ ഏറ്റെടുക്കാന്‍ തയ്യാറായതോടെ എനിക്ക് ആശ്വാസമാവുകയായിരുന്നു.

തുടരും....

More from Filmibeat

Read more about: interview
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X