Don't Miss!
- News
'ഇന്നല്ലെങ്കിൽ നാളെ എല്ലാ പിന്നാമ്പുറ "കഥകളും"പുറത്തു വരും'; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ജലീൽ
- Automobiles
പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!
- Sports
കേരളത്തിനായി തിളങ്ങി,പക്ഷെ സഞ്ജുവിന്റെ ഭാഗ്യം ലഭിച്ചില്ല-ഇന്ത്യ തഴഞ്ഞ അഞ്ച് കേരളക്കാര്
- Lifestyle
കുറച്ച് ഭക്ഷണം കഴിച്ചാലും പെട്ടെന്ന് വയറ് നിറയുന്നുണ്ടോ? ഈ രക്താര്‍ബുദ ലക്ഷണങ്ങളെ കരുതിയിരിക്കണം
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
- Travel
രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍
- Finance
റിയൽ എസ്റ്റേറ്റിൽ സാധ്യത, വാഹന വിൽപ്പനക്കാർക്കും നേട്ടങ്ങൾ; പുതിയ വാരം സാമ്പത്തിക ഫലം
എല്ലാ അമ്മമാരിലും കുട്ടിയമ്മയുണ്ട്, കുടക്കമ്പി മുതല്‍ പപ്പവരെ മാറ്റമില്ലാതെ ഇന്ദ്രന്‍സ്; മഞ്ജു പിള്ള അഭിമുഖം
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. വര്‍ഷങ്ങളായി മഞ്ജു പിള്ള മലയാളി പ്രേക്ഷകരുടെ കൂടെ തന്നെയുണ്ട്. സിനിമയിലും സീരിയലിലുമെല്ലാം നിറഞ്ഞു നില്ക്കുന്നു. പക്ഷെ നാളിതുവരെ കണ്ട മഞ്ജു പിള്ളയെ അല്ല മലയാളികള്‍ ഹോം എന്ന ചിത്രത്തില്‍ കണ്ടത്. ചിത്രം കണ്ടവരെല്ലാം പറയുന്നത് എവിടെയൊക്കയോ കുട്ടിയമ്മ തങ്ങളുടെ അമ്മയാണെന്നാണ്.
നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍
ഇതുവരെ തനിക്ക് ലഭിച്ചിരുന്ന സ്നേഹത്തില്‍ നിന്നും ഒരുപടി മുകളിലാണ് ഇപ്പോള്‍ കുട്ടിയമ്മയിലൂടെ തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് മഞ്ജു പിള്ളയും സമ്മതിക്കുന്നുണ്ട്. ഹോമിനെക്കുറിച്ചും തന്റെ കഥാപാത്രമായ കുട്ടിയമ്മയെക്കുറിച്ചുമെല്ലാം മഞ്ജു പിള്ള മനസ് തുറക്കുകയാണ്, ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലൂടെ.

ഹോമിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹം
എന്നും എനിക്ക് പ്രേക്ഷകരില്‍ നിന്നും സ്നേഹം കിട്ടിയിട്ടുണ്ട്. അവരില്‍ ഒരാളെന്ന പോലെ എന്നെ സ്നേഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കുടുംബത്തിലുണ്ടായൊരു എക്സ്ട്രാ ഓര്ഡനറിയായൊരു സംഭവം എന്ന പോലെ ആ സ്നേഹം ഒരുപാട് കൂടുകയാണ് ചെയ്തിരിക്കുന്നത്. അതെനിക്ക് നന്നായി ഫീല്‍ ചെയ്യുന്നുണ്ട്, കമന്റുകളിലൂടേയും മെസേജുകളിലൂടേയുമെല്ലാം.
കൂടുതലും കോമഡി കഥാപാത്രങ്ങളായിരുന്നല്ലോ ചെയ്തിരുന്നത്?
കൂടുതലും കോമഡിയായിരുന്നു ചെയ്തിരുന്നത്. പക്ഷെ കോമഡി മാത്രമായിരുന്നില്ല ചെയ്തിരുന്നത്. കല്‍പ്പന ചേച്ചി, മിനി ചേച്ചി, എന്നോട് പറയുമായിരുന്നു നീ കോമഡി ചെയ്യണം കോമഡി ചെയ്യാന്‍ കുറച്ച് ആളുകളേയുള്ളൂവെന്ന്. അങ്ങനെ കോമഡി ചെയ്യുകയായിരുന്നു. പക്ഷെ മുഴുവനും കോമഡിയായിരുന്നില്ല. നെഗറ്റീവ് കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളുമെല്ലാം ചെയ്തിട്ടുണ്ട്. പിന്നെ കോമഡി ആര്‍ട്ടിസ്റ്റ് എന്ന നിലയിലല്ല അഭിനയിക്കുന്നത്. ആ സാഹചര്യമാണ് കോമഡിയായി മാറുന്നത്. തട്ടീം മുട്ടീം പോലുള്ള പരമ്പരകളിലൊക്കെ ഞാന്‍ ഫുള്‍ കോമഡിയല്ല, ആ സാഹചര്യം കോമഡിയാകുന്നതാണ്. നാല് പെണ്ണുങ്ങളില്‍ ഞാന്‍ ചെയ്തത് വളരെ സീരിയസായ കഥാപാത്രമായിരുന്നു. സീരിയലില്‍ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതും വളരെ സീരിയസായ കഥാപാത്രത്തിനായിരുന്നു.

കുട്ടിയമ്മയും അങ്ങനെയാണ്. കുട്ടിയമ്മക്കും ലൈറ്റ് ആയ, ഹ്യൂമറിന്റെ ഒരു എലമെന്റുണ്ട്. നമ്മുടെയൊക്കെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലെയര്‍. ജീവിതം കോമഡിയും സന്തോഷവും ദുഖവുമെല്ലാം നിറഞ്ഞതാണല്ലോ? അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം.
കഥാപാത്രങ്ങളിലെ ടൈപ്പ് കാസ്റ്റിംഗ്
ആളുകള്‍ എല്ലാവരും സമ്മര്‍ദ്ധങ്ങളില്‍ ജീവിക്കുന്നവരാണ്. ഓരോരുത്തവര്‍ക്കും അവരവരുടേതായ ടെന്‍ഷനുണ്ടാകും. അവരെ രസിപ്പിക്കാനാണ് നമ്മള് ശ്രമിക്കുന്നത്. അപ്പോള്‍ സന്തോഷം നല്‍കുന്നയാളെ, കെയര്‍ ചെയ്യുന്നയാളെ നമ്മള് മനസില്‍ കൊണ്ടു നടക്കുന്നത് പോലെ പ്രേക്ഷകരും കൊണ്ടു നടക്കും. ഞാന്‍ കൂടുതലും അവര്‍ക്ക് നല്‍കിയിരിക്കുന്നത് അത്തരം നിമിഷങ്ങളാണ്. അതുകൊണ്ടാകാം പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുന്നതും എന്നെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ മനസിലേക്ക് വരുന്നതും.

അഭിനേത്രിയെന്ന നിലയില്‍ ആവര്‍ത്തന വിരസതയുണ്ടാകാറില്ലേ?
അഭിനേത്രിയെന്ന നിലയില്‍ എന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഏത് മേഖലയിലുമെന്ന പോലെ അഭിനയത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കുട്ടിയമ്മ വന്നപ്പോള്‍ എന്നോട് പലരും ചോദിച്ചു, ചേച്ചിയ്ക്ക് പേടിയുണ്ടോ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന്? അവിടെ പേടിക്കാനൊന്നുമില്ല. കാരണം തിരഞ്ഞെടുക്കേണ്ടത് നമ്മള് ആണല്ലോ. നമ്മള് കൃത്യമായി തിരഞ്ഞെടുത്താല്‍ മതിയല്ലോ. എനിക്ക് കുട്ടിയമ്മയ്ക്ക് ശേഷം വന്നതില്‍ കൂടുതലും അമ്മ വേഷമായിരുന്നു. അമ്മ വേഷം ചെയ്യുന്നതില്‍ പേടിയില്ല. അമ്മയാണല്ലോ എല്ലാത്തിന്റേയും തുടക്കം. പക്ഷെ മോനെ ചോറു വിളമ്പിയിട്ടുണ്ട് എന്ന് പറയുന്ന അമ്മയാകാതെ പ്രാധാന്യമുള്ള അമ്മയായിരിക്കണം. അമ്മ വേഷം മാത്രം ചെയ്യും എന്നല്ല. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് നോക്കുന്നത്.
കുട്ടിയമ്മയിലേക്ക്
ഉര്‍വ്വശി ചേച്ചിയും ശ്രീനിയേട്ടനും വച്ച് ചെയ്യാനിരുന്നതായിരുന്നു. അവര്‍ക്ക് മുമ്പ് വേറെ രണ്ട് പേരെ വച്ചായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷെ ഓരോ അരിമണിയിലും ഓരോരുത്തരുടേയും പേരുണ്ടെന്ന് പറയുന്നത് പോലെ കുട്ടിയമ്മ എനിക്കും പപ്പ ഇന്ദ്രന്സേട്ടനുമുള്ളതായിരുന്നു.

ഒരു തയ്യാറെടുപ്പും നടത്തിയിരുന്നില്ലെന്നതാണ് സത്യം. വിജയ് ബാബുവാണ് വിളിക്കുന്നത്. അദ്ദേഹവുമായി വര്‍ഷങ്ങളുടെ ബന്ധമാണുള്ളത്. നമുക്ക് ചെയ്യാം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. തിരക്കഥ വായിച്ച് കഴിഞ്ഞപ്പോള്‍ പല്ലൊന്നും എന്റെ മനസിലുണ്ടായിരുന്നില്ല. ആ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നുവെന്ന് മനസിലായി. പക്ഷെ ഇത്രത്തോളമുണ്ടെന്ന് മനസിലായത് സിനിമ പുറത്തിറങ്ങിയപ്പോഴാണ്. പിന്നീടാണ് പല്ല് വെക്കാം എന്നൊക്കെ നിര്‍ദ്ദേശം വരുന്നത്.

സംവിധായകന്റെ പപ്പയും മമ്മിയുമായുള്ള സാമ്യത
രസകരമായ വസ്തുത, പല്ലുവെക്കാം എന്ന് പറയുന്നതും ഇന്ദ്രേട്ടന്റെ ലുക്കുമൊക്കെ കൊണ്ട് വരുന്നത് മേക്കപ്പ് മാന്‍ റോണക്സാണ്. പക്ഷെ റോണക്സ് റോജിന്റെ പപ്പയേയും മമ്മിയേയും അതുവരെ കണ്ടിരുന്നില്ല. അവര്‍ ലൊക്കേഷനിലേക്ക് വന്നപ്പോള്‍ മാത്രമാണ് കണ്ടത്. ഇന്ദ്രേട്ടന്റെ ഗെറ്റപ്പ് റോണക്സ് തന്റെ പപ്പയുടെ രൂപം വരച്ചുണ്ടാക്കിയതാണെന്നാണ് പറയുന്നത്. പക്ഷെ ചെയ്ത് വന്നപ്പോള്‍ കുട്ടിയമ്മ കറക്ട് കുട്ടിയമ്മയായി. റോജിന്റെ മനസിന്റെ ഉള്ളിലുണ്ടായിരുന്ന സ്നേഹം അത്രത്തോളം ആയത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. റോജിന്റെ എല്ലാ സിനിമയിലും റോജിന്റെ ജീവിതത്തിന്റെ ഏതെങ്കിലും ഭാഗമുണ്ടാകും. അങ്ങനെയുമാകാം ആ സാമ്യത വന്നത്.
ഞാന്‍ കുട്ടിയമ്മയെ കാണുന്നത് പോലും ഈയ്യടുത്തായിരുന്നു. മേക്കപ്പ് ഇട്ട് വന്നപ്പോള്‍ റോജിന്റെ മമ്മിയെ അറിയുന്നവരൊക്കെ പറഞ്ഞിരുന്നു അത് പോലെ തന്നെയുണ്ടെന്ന്. മമ്മിയ്ക്ക് കാലിന് വേദനയുണ്ട്. ആ രീതി റോജിന്‍ തന്നെ എനിക്ക് പറഞ്ഞു തരികയായിരുന്നു. ഡയലോഗ് പറയുന്നതിലെ വേഗത പോലും.

കുട്ടിയമ്മയില്‍ എത്രമാത്രം മഞ്ജു പിള്ളയുണ്ട്?
ഒരുപാട് കാര്യങ്ങള്‍ റിലേറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ഞാനുമൊരു അമ്മയാണല്ലോ. ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത് റോജിന്റെ അമ്മയെ അല്ല. ഞാന്‍ അവതരിപ്പിച്ചത് എന്റെ അമ്മയെയാണ്. എന്റെ അമ്മയുടെ മാനറിസങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. അതില്‍ നിന്നും മനസിലാകുന്നത് ലോകത്തുള്ള എല്ലാ അമ്മമാരിലും ഒരു കുട്ടിയമ്മയുണ്ടെന്നാണ്. എനിക്ക് വന്ന മെസേജുകളെല്ലാം അതായിരുന്നു. എല്ലാവര്ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. പല സംഭവങ്ങളും എല്ലാ വീടുകളിലും നടക്കുന്നതാണ്. എന്റെ വീട്ടിലും നടക്കുന്നതാണ്. പപ്പ എന്നത് എന്റെ അച്ഛന് തന്നെയാണ്. ഞാന്‍ എന്റെ അച്ഛനുമായി വഴക്കൊക്കെ ഉണ്ടാക്കാറുണ്ട്. അമ്മയുമായാണ് കൂടുതല്‍ അറ്റാച്ച്മെന്റ്, പക്ഷെ സിനിമ കണ്ട് ഞാന്‍ കരഞ്ഞത് എന്റെ അച്ഛനെ ഓര്‍ത്തായിരുന്നു.
Recommended Video

ഇന്ദ്രന്‍സിനൊപ്പം
വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ്. ഒരുപാട് വായിക്കുന്ന ആളാണ്. ഇടയ്ക്ക് ഞാന്‍ പറയും ചേട്ടാ നിങ്ങളെ കാണുന്നത് പോലല്ല ആളൊരു ഭീകരനാണെന്ന്. പക്ഷെ അപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കും. എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയിലുണ്ട്. അതുകൊണ്ടാകാം കുട്ടിയമ്മയും പപ്പയും തമ്മിലുള്ള കെമിസ്ട്രി ഇത്രത്തോളം വര്‍ക്ക് ആയത്. ഞാനാണ് കുട്ടിയമ്മയെ അവതരിപ്പിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ ഇന്ദ്രേട്ടന് പറഞ്ഞത് സമാധാനമായി പേടിക്കാതെ അഭിനയിക്കാലോ എന്നായിരുന്നു.
പുള്ളിയ്ക്ക് ഇപ്പോഴും പേടിയാണ്. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് പോലെയാണ്. കുടക്കമ്പിയായി കണ്ടത് മുതല്‍ ഇന്നത്തെ ഒലിവര്‍ ട്വിസ്റ്റ് വരെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. അഭിനയത്തില്‍ ഒരുപാട് തലങ്ങളിലേക്ക് കടന്നു. അദ്ദേഹത്തിന് വേണ്ടി സിനിമകള്‍ എഴുതപ്പെടുന്നു. പക്ഷെ ഇന്ദ്രന്‍സ് എന്ന വ്യക്തിയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിജയത്തിന് പിന്നില്‍ ആ നന്മയാണ്. ഇന്ദ്രേട്ടന്റെ ഈ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നയാള്‍ ഞാനാണ്.
പുതിയ സിനിമകള്‍
മകളെ നോക്കാനായി കുറച്ചുനാളായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. കുട്ടിയമ്മ എന്റെ ഒരു തിരിച്ചുവരവ് തന്നെയാണ്. പുതിയ സിനിമകളുടെ ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷെ കുട്ടിയമ്മയുടെ വില കളയില്ല. കുട്ടിയമ്മ ആളുകളുടെ മനസില്‍ നില്ക്കുമ്പോള് അത് നശിപ്പിക്കാന്‍ പറ്റില്ലല്ലോ. വന്നതില്‍ രണ്ടെണ്ണം ഞാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
-
സായിയുമായി ഒത്തുകളി! തെളിവുകള്‍ക്ക് റോബിന്റെ മറുപടി; ഉണ്ണി മുകുന്ദനേയും എന്നേയും തെറ്റിക്കാന്‍ നോക്കുന്നു!
-
ഗര്‍ഭിണിയായതോട് കൂടിയാണ് അങ്ങനൊരു വാശി വന്നത്; 5 വര്‍ഷം നോക്കിയിട്ടും നടക്കാത്ത കാര്യം നേടിയെന്ന് നിമ്മി
-
ഭർത്താവിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ; അവനെന്നെ ഉപയോഗിക്കുകയായിരുന്നു; പൊട്ടിക്കരഞ്ഞ് രാഖി സവന്ദ്