»   » ബിജു മേനോന്‍ സെലക്ടീവ് ആകുകയാണോ??

ബിജു മേനോന്‍ സെലക്ടീവ് ആകുകയാണോ??

Posted By:
Subscribe to Filmibeat Malayalam

തുടക്കകാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പമൊക്കെ മത്സരിച്ച് നിന്ന് തന്റെ ഇടം കണ്ടെത്തിയ നടനാണ് ബിജു മേനോന്‍. ഇടക്കാലത്ത് ഒന്ന് പിന്നോട്ട് പോയെങ്കിലും ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിയ്ക്കുന്നു.

വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബിജുവിന് വെള്ളിത്തിരയില്‍ നിന്നും ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം കുഞ്ഞിരാമായണത്തിലെ അതിഥി വേഷമുള്‍പ്പടെ ആകെ രണ്ട് ചിത്രങ്ങള്‍ മാത്രമേ ബിജു ചെയ്തിട്ടുള്ളൂ. രണ്ടും ഹിറ്റാണെന്നത് വേറെ കാര്യം. സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്നു.

menon

പക്ഷെ ബിജു മേനോന്‍ സെലക്ടീവാകുകയാണോ? ഒരുവര്‍ഷം ഇത്ര സിനിമകള്‍ മാത്രം ചെയ്യണമെന്ന് താന്‍ പ്ലാന്‍ ചെയ്തിട്ടില്ല എന്നാണ് ഈ ചോദ്യത്തിന് ബിജു മേനോന്റെ ഉത്തരം. നല്ല സിനിമകളുടെ ഭാഗമാകണം എന്ന ആഗ്രഹം മാത്രമേയുള്ളൂ.

ഈ വര്‍ഷം അനാര്‍ക്കലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു. വലിയ ഷെഡ്യൂളായിരുന്നു ചിത്രത്തിന്റേത്. കൂടാതെ സാള്‍ട്ട് മാഗോ ട്രീ എന്ന ചിത്രത്തില്‍ നായക വേഷവും ചെയ്യുന്നുണ്ടായിരുന്നു. അതിനും സമയം അല്‍പം കൂടുതല്‍ വേണ്ടി വന്നു. അപ്പോള്‍ സ്വാഭാവികമായും സിനിമ കുറഞ്ഞു- ബിജു വ്യക്തമാക്കി

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. രഞ്ജതിത്തിന്റെ ലീല എന്ന ചിത്രം അടുത്ത വര്‍ഷത്തേക്ക് പൂര്‍ത്തിയാക്കും - ബിജു മേനോന്‍ പറഞ്ഞു.

എനിക്ക് അത്യാഗ്രഹമില്ല; ബിജു മേനോന്‍ പറയുന്നു

English summary
Biju Menon who is all excited about his recent movie directed by Rajesh Nair, tells us about the secret of his career longevity, why playing the lead is tougher for him and why he likes to keep his family out of the limelight

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam