എനിക്ക് അത്യാഗ്രഹമില്ല; ബിജു മേനോന്‍ പറയുന്നു
നായക വേഷം വേണ്ടേ എന്ന് ചോദിച്ചാല്‍ ബിജു മേനോന്റെ ഉത്തരം എനിക്ക് അത്യാഗ്രഹം ഇല്ലെന്നാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ഒത്തിരി അവസരങ്ങള്‍ വന്നിട്ടുണ്ടത്രെ. എന്നാല്‍ ഒരേ തരം കഥാപാത്രങ്ങള്‍ വേണ്ട എന്ന നിലപാടാണ് ബിജുവിന്
കോമഡി സിനിമയ്ക്ക് അത്യാവശ്യമാണ്. പക്ഷെ അത് മാത്രമുള്ള സിനിമകള്‍ വേണ്ട. എന്നു കരുതി കോമഡി ചിത്രങ്ങള്‍ ചെയ്യില്ലെന്നോ, നായകനാകില്ല എന്നോ അര്‍ത്ഥമില്ല. നല്ല സിനിമകള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് ഞാന്‍.

പിന്നെ സിംപിള്‍ കുടുംബ കഥകളില്‍ നായകനാകാനാണ് എനിക്ക് താത്പര്യം. അത്യാഗ്രഹമില്ല. ഞാനൊരു ഇടത്തരം കുടുംബത്തില്‍ നിന്ന് വരുന്നതാണ്. പിന്നെ നായക വേഷം അധികം ഏറ്റെടുക്കാത്തതിലുള്ള പ്രധാന കാരണം, അതിന്റെ ഉത്തരവാദിത്വവും വെല്ലുവിളിയും ഏറ്റെടുക്കാന്‍ വയ്യാത്തതുകൊണ്ടാണ്- ബിജു മേനോന്‍ പറയുന്നു.
ഏത് വേഷമാണെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്യണം എന്നാണ് എന്റെ വിശ്വാസം. സപ്പോര്‍ട്ടിങ് വേഷമാണെങ്കിലും അതെനിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. സഹനടന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ അത്രമാത്രം ഉത്തരവാദിത്വം ചുമലില്‍ വച്ചാല്‍ മതിയല്ലോ- ബിജു മേനോന്‍ പറഞ്ഞു


Click it and Unblock the Notifications