ഞാന്‍ പ്രക്ഷകരുടെ ക്ഷമ പരീക്ഷിക്കാറില്ലെന്ന് ബിജു മേനോന്‍
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ബിജു മേനോന്‍ ഇന്റസ്ട്രിയില്‍ എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1995 ല്‍ പുത്രന്‍ എന്ന ചിത്രത്തിലൂടെ. അതിന് മുമ്പ്, 1991 ല്‍ സുകുമാരന്‍ നായകനായ ഏകല്‍ എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാല്‍ കാല്‍ നൂറ്റാണ്ടായി ബിജു മേനോന്‍ ഇന്റസ്ട്രിയില്‍ എത്തിയിട്ട്. എട്ട് തമിഴ് ചിത്രത്തിലും രണ്ട് തെലുങ്ക് ചിത്രത്തിലുമുള്‍പ്പടെ നൂറ്റിമൂപ്പതോളം സിനിമകളില്‍ അഭിനയിച്ചു. ബിജു മേനോന്‍ അന്നെന്നപോലെ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍.

അതെന്താണെന്ന് ചോദിച്ചാല്‍ ബിജു മേനോന്റെ ഉത്തരം 'ഞാന്‍ പ്രേക്ഷരുടെ ക്ഷമ പരീക്ഷിക്കാറില്ല' എന്നാണ്. ടൈപ്പ് കാസ്റ്റ് ചെയ്യുന്നതുകൊണ്ടല്ല, പക്ഷെ പ്രേക്ഷകര്‍ക്ക് എന്റെ കഥാപാത്രത്തെ ഗസ്സ് ചെയ്യാന്‍ കഴിയാറുണ്ട്.
ഒരുപാട് തവണ, ഒരേ കഥാപാത്രം ചെയ്ത് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ ഞാനില്ല. കരിയറിലെ ഓരോ ഘട്ടത്തിലും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രേക്ഷകര്‍ക്കെന്നെ ബോറടിച്ചിട്ടുണ്ടാവില്ല- ബിജു മേനോന്‍ പറഞ്ഞു.


Click it and Unblock the Notifications