നന്നായി നുണ പറയാന്‍ കഴിഞ്ഞതാണ് സിനിമയിലെ എന്റെ വിജയം എന്ന് പ്രിയദര്‍ശന്‍

By Rohini

മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്ന തിരക്കിലാണ് പ്രിയദര്‍ശന്‍. കഴിഞ്ഞ കുറച്ച് ചിത്രങ്ങളിലെ പരാജയം ഒപ്പം റിലീസാകുന്നതിലൂടെ മാറും എന്ന് പ്രിയന്‍ വിശ്വസിയ്ക്കുന്നു.

ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ വിജയത്തിന് കാരണം എന്താണെന്ന് പ്രിയന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. നുണ പറയാനുള്ള കഴിവാണത്രെ ആ വിജയ രഹസ്യം. ഒപ്പം എന്ന ചിത്രത്തെ കുറിച്ചും വിജയ രഹസ്യത്തെ കുറിച്ചും പ്രിയന്‍ പറയുന്നു.

സിനിമ നുണയാണ്

നന്നായി നുണ പറയാന്‍ കഴിഞ്ഞതാണ് സിനിമയിലെ എന്റെ വിജയം എന്ന് പ്രിയദര്‍ശന്‍

സിനിമ എന്നത് എപ്പോഴും ഒരു വലിയ നുണയാണെന്നും, ആ നുണ സത്യമാക്കി എങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നു എന്നതുമാണ് വിജയമെന്നും പ്രിയദര്‍ശന്‍ പറയുന്നു

നുണ പറയാനറിയാം

നന്നായി നുണ പറയാന്‍ കഴിഞ്ഞതാണ് സിനിമയിലെ എന്റെ വിജയം എന്ന് പ്രിയദര്‍ശന്‍

സിനിമയില്‍ താന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം, നുണ പറയാനുള്ള തന്റെ കഴിവാണെന്ന് പ്രിയന്‍ പറഞ്ഞു

ചെയ്യാത്ത പരീക്ഷണം

നന്നായി നുണ പറയാന്‍ കഴിഞ്ഞതാണ് സിനിമയിലെ എന്റെ വിജയം എന്ന് പ്രിയദര്‍ശന്‍

'ഒരു ചെറുപ്പക്കാരനില്‍ നിന്നാണ് ഒപ്പം എന്ന ചിത്രത്തിന്റെ കഥാതന്തു കിട്ടിയത്. ഒപ്പം ഒരു ക്രൈം ത്രില്ലറാണ്. ഞാന്‍ ഇതുവരെ ഒരു ക്രൈം ത്രില്ലര്‍ ചെയ്തിട്ടില്ല. ഈ ചിത്രം ചെയ്യേണ്ടതാണ് എന്ന് തോന്നി.'

ഒപ്പത്തെ കുറിച്ച്

നന്നായി നുണ പറയാന്‍ കഴിഞ്ഞതാണ് സിനിമയിലെ എന്റെ വിജയം എന്ന് പ്രിയദര്‍ശന്‍

അന്ധനായ ഒരാള്‍ ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നതും, പ്രതിയായി മുദ്രകുത്തപ്പെടുന്നയാള്‍ തന്റെ നിരപരാതിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതുമാണ് ഒപ്പത്തിന്റെ കഥ. മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍ - പ്രിയന്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X