പൃഥ്വിരാജ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം
പൃഥ്വിരാജിന് പറ്റിയ ഏറ്റവും വലിയ ഒരു തെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളി ഇപ്പോള്‍ തന്നെ കാട് കയറി ചിന്തിച്ചു കാണും. അധികമൊന്നും പോകരുതെന്ന് ആദ്യമേ പറഞ്ഞേക്കാം. കാവ്യതലൈവന്‍ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന സെലിബ്രേറ്റി ചാറ്റ് ഷോയിയില്‍ ജീവിതത്തില്‍ പറ്റിയ അബദ്ധത്തെ കുറിച്ചും സുപ്രിയയുമായുള്ള പ്രണയത്തെ കുറിച്ചും സിനിമാഭിനയത്തെ കുറിച്ചും പൃഥ്വി സംസാരിക്കുകയുണ്ടായി.
ആദ്യം പറഞ്ഞത് ജീവിതത്തില്‍ പറ്റിയ അബദ്ധത്തെ കുറിച്ചാണ്. മറ്റൊന്നുമല്ല, കേരളത്തിലെ കോളേജുകള്‍ വിട്ട് വിദേശത്ത് പോയി പഠിച്ചതാണ് താന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്ന് പൃഥ്വി പറയുന്നു. പ്ലസ്ടു കഴിഞ്ഞാല്‍ വിദേശത്ത് പോയി പഠിക്കുന്നത് വലിയ കാര്യമാണെന്നാണ് പൃഥ്വി ധരിച്ചുവച്ചിരുന്നതത്രെ. അങ്ങനെയാണ് ആസ്‌ട്രേലിയയില്‍ ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടങ്ങിയത്.

പക്ഷെ ജ്യേഷ്ടന്‍ ഇന്ദ്രജിത്തിന്റെ കോളേജ് ജീവിതവും പ്രണയവും കണ്ടപ്പോഴാണ് താനെടുത്തത് ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന് പൃഥ്വി തിരിച്ചറിഞ്ഞത്. കേരളത്തിലെ ടിപ്പിക്കല്‍ കാമ്പസ് ലൈഫ് തനിക്ക് മിസ്സായെന്ന് പൃഥ്വി മനസ്സിലാക്കി. കൂട്ടുകര്‍ക്കൊപ്പം ക്ലാസ് കട്ട് ചെയ്ത് കറങ്ങുന്നതും സിനിമയ്ക്ക് പോകുന്നതും സൈറ്റടിക്കുന്നതുമൊക്കെ പൃഥ്വിയ്ക്ക് ഇഷ്ടമായിരുന്നു.
പക്ഷെ പൃഥ്വി പഠിച്ച കോളേജ് ലൈഫ് ഒരു ഓഫീസ് പോലെയായിരുന്നത്രെ. എന്തൊക്കെയായാലും പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും പ്രണയത്തിന് സഹായം നല്‍കാന്‍ പൃഥ്വിയുണ്ടായിരുന്നു. വീട്ടില്‍ ഇന്ദ്രന്റെ പ്രണയം പറയാന്‍ ഐഡിയ പറഞ്ഞുകൊടുത്തത് താനാണെന്നാണ് പൃഥ്വി പറയുന്നത്


Click it and Unblock the Notifications











