സുപ്രിയയെ കണ്ടതും ഇഷ്ടത്തിലായതും, പൃഥ്വി പറയുന്നു
ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും പ്രണയത്തിന് പൃഥ്വി സഹായിച്ചതുപോലെ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പ്രണയത്തിന് പൂര്‍ണിമയുടെയും ഒരു ചെറിയ സഹായമുണ്ട്. അത് പറയുന്നതിന് മുമ്പ് പൃഥ്വി എങ്ങനെയാണ് സുപ്രിയയെ പരിചയപ്പെട്ടതെന്നും പ്രണയത്തിലായതെന്നും പറയാം.
എപ്പോള്‍ സുപ്രിയയോട് പ്രണയം തോന്നി എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരുത്തരും പൃഥ്വിയ്ക്കില്ല. പക്ഷെ എങ്ങനെ കണ്ടു, പരിചയപ്പെട്ടു എന്ന് ചോദിച്ചാല്‍ പറയാം. എന്‍ഡിടിവിയിലെ ഒരു ജേര്‍ണലിസ്റ്റായിരുന്നു സുപ്രിയ. ബോംബെയില്‍ താമസം. ആ സമയത്താണ് സുപ്രിയ സൗത്ത് ഇന്ത്യന്‍ സിനിമയെ കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യാന്‍ തീരുമാനിച്ചത്. അങ്ങനെ ഒരു അഭിമുഖത്തിന് വേണ്ടി പൃഥ്വിരാജിനെ വിളിച്ചു. പക്ഷെ അന്ന് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ക്കൊണ്ട് അത് നടന്നില്ലെങ്കിലും സുപ്രിയയും പൃഥ്വിയും സൗഹൃദത്തിലായി.

അങ്ങനെ ഒരു ദിവസം പൃഥ്വി ശാന്താറാമിന്റെ പുസ്തകം വായിക്കാന്‍ ഇടയായി. അതില്‍ പറയുന്ന ബോംബെയിലെ സ്ഥലങ്ങള്‍ കാണണം എന്ന് ആഗ്രഹിച്ച പൃഥ്വി, ബോംബെയിലെ തന്റെ ഏക സുഹൃത്തായ സുപ്രിയയെ വിളിച്ചു. ഇന്നിന്ന സ്ഥലങ്ങള്‍ അറിയാമോ എന്ന് ചോദിച്ചു. സുപ്രിയയും ആ പുസ്തകം വായിച്ചിട്ടുണ്ട്. അങ്ങനെ പൃഥ്വിയും സുപ്രിയയും ബോംബെയിലെ ആ സ്ഥലങ്ങളൊക്കെ കണ്ടു. അതിനിടയില്‍ എപ്പോഴോ പ്രണയം സംഭവിച്ചിരിക്കാം എന്നാണ് പൃഥ്വി പറയുന്നത്.
ഇതില്‍ പൂര്‍ണിമയുടെ റോള്‍ എന്തായിരുന്നു എന്നാ ചോദിച്ചാല്‍... പൂര്‍ണിമയ്ക്കുള്ള സെലക്ഷന്‍ സെന്‍സിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുപ്രിയയോട് പ്രണയം പറയാന്‍ പോകുന്നതിന് മുമ്പ് ഒരു സ്‌പെഷ്യല്‍ സമ്മാനം വാങ്ങേണ്ടതുണ്ട്. ഒരു മോതിരം. അത് സെലക്ട് ചെയ്തു കൊടുത്തത് പൂര്‍ണിമയാണ്. അങ്ങനെ പൃഥ്വി സുപ്രിയെയും കൂട്ടി ഗുജറാത്തില്‍ പോയി. അവിടെ ഒരു കാടിന് നടുവില്‍ വച്ചാണ് പൃഥ്വി തന്റെ പ്രണയം സുപ്രിയയോട് പറയുന്നത്.


Click it and Unblock the Notifications










