മോഹന്‍ലാലിനെയും മഞ്ജുവിനെയും വച്ച് സിനിമ ചെയ്യണം: പൃഥ്വി

By Aswathi

ഒരു നടനെന്നതിന് പുറമെ പൃഥ്വിരാജ് നിര്‍മാതാവും ഗായകനുമൊക്കെയാണ്. പൃഥ്വിയുടെ കാവ്യതലൈവന്‍ എന്ന ചിത്രം സംവിധാനം ചെയ്ത വസന്തബാലന്‍ തന്നെ പറയുന്നു പൃഥ്വിയ്ക്ക് ഛായാഗ്രഹണവും സ്‌ക്രിപ്‌റ്റൈ് റൈറ്റും, സംവിധാനവുമൊക്കെ അറിയാമെന്ന്. അധികം വൈകാതെ ചോദ്യവും വന്നു, പൃഥ്വി ഒരു സിനിമ സംവിധാനം ചെയ്യുമോ.

ഇതിന് മുമ്പുള്ള അഭിമുഖങ്ങളിലും സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് പൃഥ്വി പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അതിലെ താരങ്ങളാരൊക്കെയാകുമെന്നറിയണ്ടേ. മറ്റാരുമല്ല മോഹന്‍ലാലും മഞ്ജു വാര്യരും.

mohanlal-manju-prithvi

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കണമെന്നത് തന്റെ ആഗ്രഹമാണെന്ന് പല അവസരത്തിലും പൃഥ്വി രാജ് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു കഴിഞ്ഞപ്പോഴെ പറയുന്നു മോഹന്‍ലാലിനൊപ്പവും അഭിനയിക്കണമെന്ന്. രണ്ടുപേര്‍ക്കുമൊപ്പം അഭിനയിച്ചില്ലെങ്കിലും അധികം വൈകാതെ പൃഥ്വി മഞ്ജുവിനെയും ലാലിനെയും വച്ച് ഒരു സിനിമ ചെയ്യുമെന്ന് പ്രതീക്ഷിയ്ക്കാം.

നേരത്തെ 'രാവണന്‍' എന്ന ചിത്രത്തിന് വേണ്ടി മണിരത്‌നം വിളിക്കുമ്പോള്‍ പൃഥ്വി ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള അഡ്വാന്‍സ് കൈപ്പറ്റിയിരുന്നുവത്രെ. പക്ഷെ രാവണന്റെ ഷൂട്ടിങ് ഒരുവര്‍ഷം വരെ നീളുമെന്ന് മണിരത്‌നം പറഞ്ഞതോടെ ആ പ്രൊജക്ട് ഉപേക്ഷിച്ചു. ഇപ്പോള്‍ ഒരു കഥയുടെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അടുത്ത വര്‍ഷം ചിലപ്പോള്‍ സംവിധാനം ചെയ്‌തേക്കാമെന്നും പൃഥ്വി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X