ഒരു സുഹൃത്തിന് പൈസ കൊടുത്ത് സഹായിക്കാം, പക്ഷെ കരിയര്‍ വച്ച് കളിക്കരുത്: ദുല്‍ഖര്‍
പല നടന്മാരും പറഞ്ഞു കേട്ടിട്ടുണ്ട്, ബന്ധങ്ങളുടെ പേരില്‍ സിനിമ ചെയ്തു പരാജയപ്പെട്ടു എന്ന്. സിനിമയില്‍ നോ പറയാനുള്ള ധൈര്യം വേണം എന്നാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.
നോ പറയാനുള്ള സ്വാതന്ത്രം ഏതൊരു നടനുമുണ്ട്. ഒരു സുഹൃത്തിന് പൈസ കൊടുത്ത് സഹായിക്കാം. പക്ഷെ രണ്ട് പേരുടെയും കരിയര്‍ വച്ച് കളിക്കരുത് എന്നാണ് ദുല്‍ഖറിന്റെ അഭിപ്രായം.

ചെറുപ്പം മുതലേ കണ്ട്, പരിചയമുള്ള മുതിര്‍ന്ന സംവിധായകരോട് നോ പറയുക പ്രയാസമാണ്. പക്ഷെ അത് പറയേണ്ടിടത്ത് പറയുക തന്നെ വേണം എന്ന് ദുല്‍ഖര്‍ പറയുന്നു.
പല മുതിര്‍ന്ന സംവിധായകരോടും നോ പറയേണ്ടി വന്നിട്ടുണ്ട്. ഒരു സംവിധായകന് തങ്ങളുടെ സിനിമയില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കാം എന്നത് പോലെ തന്നെ, ഒരു സിനിമ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഓരോ അഭിനേതാക്കള്‍ക്കും ഉണ്ട് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
dulquer salmaan birthday interview malayalam film malayalam movie malayalam cinema ദുല്‍ഖര്‍ സല്‍മാന്‍ അഭിമുഖം പിറന്നാള്‍


Click it and Unblock the Notifications